Friday, July 28, 2006

വാഹനം വില്‍പ്പനയ്ക്ക്‌

ഈയടുത്ത്‌ മലയാളക്കരയിലെ പ്രമുഖ പത്രത്തിലെ ക്ലാസ്സിഫൈഡ്‌ കോളത്തില്‍ കണ്ട ഒരു വാഹന വില്‍പ്പന പരസ്യം ചുവടെ ചേര്‍ക്കുന്നു :



DOCTOR owned immaculate condition 1980 Kaala Vandi 1.6v. Contact Ph: ***** *****

Model : Kaala Vandi 1.6v
Made by : Naanu Aasari
Type of Transaction : Sell
Vehicle Type : Six Wheeler
Make : 1980
Kilo Meter : 20000-30000
Color : Black
Fuel : Hay & Water


ഹിഹിഹി...ചുമ്മാതാ !!! :P

Tuesday, July 11, 2006

സ്വപ്നമോ മിഥ്യയോ

സങ്കല്‍പ്പിക്കൂ,
ഇവിടെ രാജ്യങ്ങളില്ലെങ്കില്‍
കൊല്ലുവാനും കൊല്ലപ്പെടുവാനും
ഒന്നുമില്ലായിരുന്നെങ്കില്‍
തകര്‍ക്കുവാനും തകര്‍ക്കപ്പെടുവാനും
സാമ്രാജ്യങ്ങളില്ലായിരുന്നെങ്കില്‍
ഇവിടെ ജാതിമതങ്ങളില്ലെങ്കില്‍
ശാന്തിയും സമാധാനവും കൈവരുമായിരുന്നെങ്കില്‍
ഇവിടെ സ്വത്തും പ്രലോഭനങ്ങളുമില്ലായിരുന്നെങ്കില്‍
ദുരാഗ്രഹവുമില്ലെങ്കില്‍
സാഹോദര്യം മാത്രമുണ്ടായിരുന്നെങ്കില്‍
ഏവരും ശാന്തിയിലും സമാധാനത്തിലും
ജീവിച്ചിരുന്നെങ്കില്‍
ഒരുപക്ഷെ,
നിങ്ങള്‍ എന്നെ ഒരു സ്വപ്നാടകന്‍
എന്നു വിളിച്ചേക്കാമെങ്കിലും,
ഞാനാശിക്കട്ടെ, ഒരിക്കല്‍
നിങ്ങളും ഞങ്ങള്‍ക്കൊപ്പം ചേരുമെന്ന്‌
എങ്കില്‍ നമ്മള്‍ ഈ ലോകത്ത്‌
ഒന്നായി ജീവിച്ചിടുമേ...

സസ്നേഹം
:: നിക്ക്‌ ::