ജേണലിസം കഴിഞ്ഞ നമ്മുടെ ഈ സര്‍ദാര്‍ജി ഇന്ത്യയിലെ ഒരു പ്രമുഖ പത്രസ്ഥാപനത്തില്‍ ജോലി ചെയ്യുവാന്‍ അവസരം കിട്ടിയ ത്രില്ലിലായിരുന്നു. ജോലി ചെയ്യാന്‍ അവസരം ലഭിച്ച സംസ്ഥാനമോ തമിഴ് നാടും.
കഴിഞ്ഞ തിങ്കളാഴ്ച കോയമ്പത്തൂര്‍ ടൌണില്‍ നടന്ന ഒരു കാറപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇങ്ങോരെയാണ് പത്രസ്ഥാപനം ഏര്‍പ്പാട് ചെയ്തത്. ഇദ്ദേഹമാണെങ്കില്‍ സംഭവസ്ഥലത്ത് എത്തിയത് വളരെ വൈകിയും. കാറിന് ചുറ്റും വലിയ ജനക്കൂട്ടം. സര്‍ദാര്‍ജി ആ ജനക്കൂട്ടത്തിന് ചുറ്റും രണ്ട് മൂന്ന് തവണ വലം വച്ച് നോക്കി. പക്ഷെ ഒന്നും കാണാന്‍ വയ്യ. എന്തു ചെയ്യും? എങ്ങനെ ഈ ആള്‍ക്കൂട്ടത്തെ ഭേദിച്ച് കാറിനടുത്ത് ചെല്ലും?
പെട്ടെന്ന് കക്ഷിയുടെ ലോക പ്രശസ്തമായ ബ്രെയിന്‍ “യുറേക്കാ യുറേക്കാ” എന്ന്...കാറി വിളിച്ചു...
“കാര്‍ മോതി എന്‍ അപ്പാവെ യാരോ കൊലപണ്ണീട്ടാങ്കളേ. എനക്കു ഇനി യാരും ഇല്ലൈ. കടവുളേ ഇനി എന്നാ പണ്ണും നാന്‍ ...വളി വിടുങ്കേ ...എന്‍ അപ്പാവേ പാക്കണും... ”
ജനക്കൂട്ടം തിരിഞ്ഞു നോക്കി.
തലതല്ലിക്കരയുന്ന സര്‍ദാര്‍ജിയെക്കണ്ട് അവര്‍ വഴിമാറി കൊടുത്തു. സര്‍ദാര്‍ജി അവരെക്കടന്ന് കാറിനരികിലെത്തി.
എന്തിനേറെ പറയാന്‍, അവിടെ കാറിടിച്ച് മരിച്ച് കിടന്നിരുന്നത് ഒരു വയസ്സന്‍ കഴുതയായിരുന്നു.
സര്‍ദാര്‍ജിയുടെ ഒരു ടൈമേ!!!