Showing posts with label Poetry. Show all posts
Showing posts with label Poetry. Show all posts

Wednesday, January 03, 2024

നടന്ന് നടന്ന് നടന്ന് (കവിത)

നടന്ന് നടന്ന് നടന്ന്
ഒന്നെന്നത് രണ്ടായ്
പിന്നെ, മൂന്നായ്!
വളർന്ന് പന്തലിച്ചവ-
രൊന്നായ് നടപ്പിങ്ങനെ.

കാടും മേടും തോടും
മലകളും താഴ്വാരങ്ങളും
പുഴകളും പൂഴിയുമെല്ലാ-
മവർക്കൊരുപോലെയാകിലും
ഇനിയുമെത്രയിടങ്ങളാണാ
കാലടിപ്പാദങ്ങൾ തൻ മുദ്രകൾ
പതിയാൻ ബാക്കിയായ്!

അവരൊന്നായ് നടന്നിടവേ
ഈ ജനുവരി മാസം
വീണ്ടും നീണ്ടൊരു
നടപ്പാകാമെന്ന കളമൊരുക്കവേ,
ആഗ്രഹമൊന്ന് പൊട്ടിമുളച്ചു.

ഒരു ക്ലബ്ബായാലോ?
ആ ക്ലബ്ബിനൊരു
പേരായാലോ?
പേരായാലോ,
ധരിക്കാനൊരു
ജേഴ്‌സിയുമാവാലോ!

മാളോരേ, നിങ്ങളുടെ
തലയിലൊരു പേര് 
വിരിയുമോ?
വിരിഞ്ഞാലത്
ഞങ്ങൾക്കായ്
പകരാമോ?
പകർന്നാലത്
ചിത്രപ്പണികളാൽ
മോഡികൂട്ടി ധരിച്ചീടാം.

Tuesday, March 18, 2008

സിമ്പ്ലന്‍ അഗ്രജന്‍

അഗ്രജ മോഹം,
അതിമോഹം
കാര്യമെന്തെന്നല്ലേ കൂട്ടരേ
കവിത കവിത-
യെഴുത് നിക്കേ‍
എന്ത് കവിത-
യെന്നാരാഞ്ഞതിന്‍
‍ഉത്തരമോ സിമ്പിള്‍
‍സിമ്പിള്‍ പോലും സിമ്പിള്‍
‍അഗ്രജനെല്ലാം സിമ്പിള്‍
‍ഇങ്ങനെ സിമ്പ്ലനാമൊരഗ്രജന്‍ !

അഗ്രജ പക്ഷം : “കവിതയാണിപ്പോ ട്രെ‍ന്‍ഡ്”
എനിക്കൊന്നേ പറയാനുണ്ടായിരുന്നുള്ളൂ. “അതിന് വേറെ ആളെക്കൊണ്ടുവരണം”
പക്ഷെ, സത്യത്തില്‍ അദ്ദേഹം ഇത്രമാത്രമേ ഉദ്ദേശിച്ചുള്ളൂ “ഒരു പടങ്കവിത”. പക്ഷെ, അതു മനസ്സിലാക്കും മുന്‍പ് ഞാനിതെഴുതിപ്പോയി. എഴുതിപ്പോയില്ലേ... അതുകൊണ്ട്,

ഈ ‘കവിത’ സഹനശക്തിയേറെയുള്ള എന്റെ സിമ്പ്ലന്‍ അഗ്രജന് സമര്‍പ്പിക്കുന്നു.

ഡേയ് അഗ്രൂ അഡ്ജസ്റ്റ് ചെയ്യഡൈയ് ... ;)