അവള് മെല്ലെ കിടക്കയിലേയ്ക്ക് ചാഞ്ഞു. ചിന്തകളില്‍ സ്വയം നഷ്ടപ്പെട്ട് അവള് തനിക്കു മുകളില്‍ കറങ്ങുന്ന ഫാനിലേയ്ക്ക് മിഴികള്‍ പായിച്ചു. പെട്ടെന്ന് മൊബൈല്‍ ഫോണ്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ അവളുടെ കാതുകളില്‍ ഇമ്പമാര്‍ന്ന ശബ്ദവീചികള്‍ തീര്‍ത്തു. ടെക്സ്റ്റ് മെസ്സേജില്‍ അവള് അലസമായ് കണ്ണോടിച്ചു. അഖില്‍ അയച്ച എസ് എം എസ്, അതിങ്ങനെയായിരുന്നു.
"I love you more than the words can explain."
അവള് തന്നോടു തന്നെ മധുരസ്മിതം പൊഴിച്ചിട്ട് തിടുക്കത്തില്‍ ഒരു മറുപടി ടൈപ്പു ചെയ്തു.
"You're the angel who has saved me from this lost and lonely world. I love you."
അവള് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ട് വീണ്ടും മുകളില്‍ കറങ്ങുന്ന ഫാനില്‍ നോക്കി കിടന്നു. എന്തോ ഓര്‍ത്തു പുഞ്ചിരിച്ചു. ചിന്തകള്‍ അവളോടു പറഞ്ഞു.
"So this is what it feels like to be in love. I will never let him go...ever".
വെള്ളാരം കണ്ണുള്ള അഖിലിന്റെ മുഖം സങ്കല്പ്പിച്ചവള് പതുക്കെ കണ്ണുകളടച്ചു. എന്നിട്ടു മന്ത്രിച്ചു.
"I love you."
വളരെ നാളുകള്‍ക്കു ശേഷം അന്നവള്‍ ശാന്തമായുറങ്ങി.