പോം...പോം... ഉഷസ്സ് ഒരു കിതപ്പോടെ വനിതാ കോളേജിന് മുന്നിലുള്ള ബസ്സ്റ്റോപ്പില്‍ വന്നു നിന്നു. സ്ഥിരം കയറുന്ന വിദ്യാര്‍ത്ഥിനികളും സ്ഥിരമല്ലാത്തവരും ബസ്സിലേയ്ക്ക് ഇടിച്ച് കയറി. അകത്തു കയറുന്നതിനു മുമ്പേയുള്ള കിളിയുടെ വിസിലൂത്ത് ഭയന്ന് പെണ്‍കുട്ടികള്‍ മുന്‍-പിന്‍ വാതിലുകള്‍ എന്ന വിവേചനം അശ്ശേഷം മൈന്‍ഡ് ചെയ്യാതെ അകത്തെ തിരക്കിലേയ്ക്ക് അട്ടിയിട്ടു.
പതിവു പോലെ തന്നെ ആ വൈകുന്നേരവും ഒറ്റ സീറ്റുപോലും ഒഴിവുണ്ടായിരുന്നില്ല. കിളി ഡബിള്‍ ബെല്ലടിച്ചതും ഗട്ടറിലൂടെയും ട്രാഫിക്ക് ജാമിലൂടെയും ബസ്സ് ഇരച്ച് കിതച്ച് ഇഴഞ്ഞിഴഞ്ഞ് നീങ്ങി. ബസ്സിനുള്ളില്‍ ഒരു മിനി പൂരത്തിനുള്ള ആള്‍ക്കാര്‍ തിങ്ങി നിറഞ്ഞു നില്‍പ്പുണ്ട്. പലരും കാല്‍കുത്താന്‍ ഇടമില്ലാത്തതിനാല്‍ മുകളിലുള്ള കമ്പിയില്‍ തൂങ്ങിയാണ് നിന്നിരുന്നത്. എന്നിട്ടും ഉഷസ്സ് പല സ്റ്റോപ്പുകളിലും നിന്നു. വീണ്ടും വീണ്ടും ആളുകളെ കുത്തിനിറച്ചു. കണ്ടക്ടര്‍ ക്ലീറ്റസേട്ടനോ, “ദേ പിള്ളേരെ ഇങ്ങോട്ട് നീങ്ങി നിന്നേ, അങ്ങോട്ട് നീങ്ങി നിന്നേ...”
“ഇയാള്‍ക്കിതൊക്കെ പറയാം. കാല്‍ കുത്താന്‍ പോലും സ്ഥലമില്ല. ഇന്നെന്താണാവോ ഇയാള്‍ ഫുട്ബോളിന്റെ കാര്യമൊന്നും പറഞ്ഞില്ല. അല്ലെങ്കില്‍ പറയുന്നത് കേള്‍ക്കാം, ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലത്തെപ്പറ്റി..” നിഷ നെടുവീര്‍പ്പിട്ടു.
മഞ്ജു പുറത്തേക്ക് നോക്കി. ഹോസ്റ്റലിലെത്തുവാന്‍ ഇനിയുമേറെ ദൂരം പോകേണ്ടിയിരിക്കുന്നു. ബസ്സിലെ തിങ്ങലിനൊരു ശമനം വന്നിരിക്കുന്നു. മഞ്ജു പിറകിലേയ്ക്ക് തിരിഞ്ഞ് ഡാലിയയെ നോക്കി. “ഇന്നെന്താണാവോ അവള്‍ക്കൊരു സീറ്റ് തരപ്പെടുത്തുവാന്‍ കഴിയാതിരുന്നത്?”
ഡാലിയ. സംഘത്തലൈവി. ആരും അവളെ സംഘത്തിന്റെ നേതാവാക്കിയതല്ല. ആ സുഹൃത് സംഘത്തിന്റെ നേതൃത്വം അവള്‍ സ്വയമങ്ങ് ഏറ്റെടുത്തതാണ്. എപ്പോഴും എന്തിനെപ്പറ്റിയെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു വായാടിപ്പെണ്ണ്. സാധാരണ അവള്‍ ഈ സമയത്തിനകം തന്നെ ഏതെങ്കിലുമൊരു സീറ്റ് അടിച്ചെടുക്കുകയാണ് പതിവ്. ആരെയെങ്കിലും പതപ്പിച്ചോ, എന്തെങ്കിലും നമ്പരിട്ടോ അവള്‍ സീറ്റ് തരപ്പെടുത്തും. ബസ്സിലെ ‘സ്ത്രീകള്‍’ എന്ന് എഴുതിയിരിക്കുന്നതിന് കീഴെ മാത്രേ ഇരിക്കൂ എന്നൊന്നും ഡാലിയക്കില്ല. ഒത്തുകിട്ടിയാല്‍ ബസ്സിന്റെ സാരഥിയുടെ സീറ്റ് പോലും അവള്‍ കൈക്കലാക്കും. അതാണവളുടെ സ്വഭാവം. ആരെയും കൂസാത്ത അവളെ ബസ്സിലെ ജീവനക്കാര്‍ക്കുമൊക്കെ കുറച്ച് ഭയവുമായിരുന്നു.
ഡാലിയ തന്റെ വലതു വശത്തിരിക്കുന്ന മദ്ധ്യവയസ്കനെ നോക്കി. അവള്‍ മനസ്സില്‍ പറഞ്ഞു. ഇന്നത്തെ ഇര ഇയാള്‍ തന്നെ. അവള്‍ തിക്കിത്തിരക്കി അയാളുടെ അടുത്തേക്ക് ചെന്നു. അയാളുടെ പുറത്ത് തട്ടിക്കൊണ്ട് അത്ഭുതം അഭിനയിച്ച് കൊണ്ട് ചോദിച്ചു.
“അല്ലാ... ഇതാരാ ഈ ഇരിക്കണേ. ചക്കംകുളങ്ങര ഗോകുല മഠത്തിലെ ഗോപാലമ്മാമയല്യേ. സുഖല്യേ? എന്നെയൊക്കെ മറന്നുകാണും ല്യേ. കുറേനാളായല്ലോ കണ്ടിട്ട്. ഹോ! എന്തൊരു തിരക്കാ, ഈ ഇടികൊണ്ടു മതിയായി. ക്ഷീണിച്ചൂട്ടോ.”
ആ മനുഷ്യന്‍ അവളെ ശ്രദ്ധിച്ച് നോക്കി. ഈ കുട്ടിയെ ഒരിക്കലെങ്കിലും എവിടേയും കണ്ടതായ് ഓര്‍മ്മിക്കുന്നില്ലല്ലോ. അവളുടെ കൂട്ടുകാരികളെന്ന് തോന്നിപ്പിക്കുന്ന പെണ്‍കുട്ടികള്‍ അടക്കിചിരിക്കുന്നുമുണ്ട്. ഉം!
“അല്ലാ.. ദ് മ്മടെ വടക്കേലെ ദേവൂട്ടീടെ മോളല്യേ?! പെട്ടെന്നെനിക്ക് മനസ്സിലായില്യാട്ടോ. മോള്‍ നിന്ന് ക്ഷീണിക്കണ്ട. ദാ ഇവിടെ ഇരുന്നോളൂട്ടോ” എന്ന് പറഞ്ഞ് കൊണ്ട് അയാള്‍ വേഗം അവള്‍ക്ക് ഇരിക്കാനായ് തന്റെ സീറ്റൊഴിഞ്ഞു കൊടുത്തു. എന്നിട്ടു പറഞ്ഞു.
“നിന്റെ ഇപ്ലത്തെ സ്ഥിതിയില്‍ ബസ്സ് യാത്രയൊന്നും നല്ലതല്യാട്ടോ. അതുകൊണ്ടാ ക്ഷീണം തോന്നണേ. പിന്നെ, അലക്കാന്‍ എടുത്തോണ്ട് പോയ തുണികളൊക്കെന്ത്യേ? ഇസ്തിരികൂടെച്ചെയ്തു നാളെത്തന്നെ കൊണ്ടുവന്നേക്കണം. വാരസ്യാരു അവളുടെ വീട്ടില്‍ നിന്നും നാളെപ്പുലര്‍ച്ചയ്ക്കുള്ള മെയിലില്‍ തിരികെ വരുമെന്നാ പറഞ്ഞിരിക്കണേ. ആ.. പിന്നെ നിന്റെ കെട്ട്യോന്റെ പേരിലുള്ള കേസൊക്കെ തീര്‍ന്നോ? അല്ല, ഇപ്പഴും ജയിലീത്തന്ന്യാണോ? ഇതൊക്കെ അന്വേഷിക്കാനെവിട്യാ നേരം, ശിവ ശിവ...”
അപ്പോഴേയ്ക്കും ബസ്സ് വൈറ്റിലയിലെത്തിയെന്നോ അല്ല, കടവന്ത്രയെത്തിയിട്ടുള്ളെന്നോ... വാടിയ ഡാലിയ അവിടെയെവിടെയോ ഇറങ്ങി പിറകേ വന്ന ബസ്സിലോ... അല്ല, അതു കഴിഞ്ഞുള്ള ബസ്സിലോ ഹോസ്റ്റലില്‍ എത്തിയെന്നോ.. അതോ മഹാപിശുക്കിയായ അവള്‍ ഓട്ടോ പിടിച്ചെത്തിയെന്നോ മറ്റോ ആണ് കൂട്ടുകാരികള്‍ക്കിടയിലുണ്ടായ സംസാരം.
Showing posts with label Short Story. Show all posts
Showing posts with label Short Story. Show all posts
Wednesday, October 10, 2007
Wednesday, September 26, 2007
വെള്ളാരം കണ്ണുള്ള മാലാഖ
അവള്‍ മെല്ലെ കിടക്കയിലേയ്ക്ക് ചാഞ്ഞു. ചിന്തകളില്‍ സ്വയം നഷ്ടപ്പെട്ട് അവള്‍ തനിക്കു മുകളില്‍ കറങ്ങുന്ന ഫാനിലേയ്ക്ക് മിഴികള്‍ പായിച്ചു. പെട്ടെന്ന് മൊബൈല്‍ ഫോണ്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ അവളുടെ കാതുകളില്‍ ഇമ്പമാര്‍ന്ന ശബ്ദവീചികള്‍ തീര്‍ത്തു. ടെക്സ്റ്റ് മെസ്സേജില്‍ അവള്‍ അലസമായ് കണ്ണോടിച്ചു. അഖില്‍ അയച്ച എസ് എം എസ്, അതിങ്ങനെയായിരുന്നു.
"I love you more than the words can explain."
അവള്‍ തന്നോടു തന്നെ മധുരസ്മിതം പൊഴിച്ചിട്ട് തിടുക്കത്തില്‍ ഒരു മറുപടി ടൈപ്പു ചെയ്തു.
"You're the angel who has saved me from this lost and lonely world. I love you."
അവള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ട് വീണ്ടും മുകളില്‍ കറങ്ങുന്ന ഫാനില്‍ നോക്കി കിടന്നു. എന്തോ ഓര്‍ത്തു പുഞ്ചിരിച്ചു. ചിന്തകള്‍ അവളോടു പറഞ്ഞു.
"So this is what it feels like to be in love. I will never let him go...ever".
വെള്ളാരം കണ്ണുള്ള അഖിലിന്റെ മുഖം സങ്കല്‍പ്പിച്ചവള്‍ പതുക്കെ കണ്ണുകളടച്ചു. എന്നിട്ടു മന്ത്രിച്ചു.
"I love you."
വളരെ നാളുകള്‍ക്കു ശേഷം അന്നവള്‍ ശാന്തമായുറങ്ങി.

Wednesday, June 27, 2007
ഇന്ത്യന്‍ നരകം
ഭൂമിയില്‍ ഒരുപാടു പാപകര്‍മ്മങ്ങള്‍ ചെയ്ത അയാള്‍ മരണ ശേഷം നേരെ നരകത്തിലെത്തി. അവിടെ ഓരോ രാജ്യക്കാര്‍ക്കായി പല നരക കവാടങ്ങള്‍ അയാള്‍ കണ്ടു.
അയാള്‍ അമേരിക്കന്‍ നരകത്തെ ലക്ഷ്യമാക്കി നീങ്ങി. ഗേറ്റില്‍ നിന്നിരുന്ന കാവല്‍ക്കാരനോട് തിരക്കി.
"ഇവിടെ എന്തു ശിക്ഷയാണു നല്‍കുന്നത്? "
"ആദ്യം അവര്‍ നിങ്ങളെ രണ്ടു മണിക്കൂറോളം ഒരു വൈദ്യുതിക്കസേരയില്‍ ഇരുത്തും. അതിനു ശേഷം മറ്റൊരു രണ്ടു മണിക്കൂര്‍ ഒരു ആണിക്കട്ടിലില്‍ കിടത്തും. പിന്നെ ഒരു അമേരിക്കന്‍ ചെകുത്താന്‍ വന്നു ആ ദിവസം മുഴുവന്‍ പൊതിരെ തല്ലും. "
അയാള്‍ക്ക് അതൊന്നും ഒരു സുഖമായി തോന്നിയില്ല. അയാള്‍ മറ്റു രാജ്യങ്ങളുടെ കവാടങ്ങളില്‍ അതാത് കാവല്‍ക്കാരോട് അവിടങ്ങളിലെ ശിക്ഷകളെക്കുറിച്ച് അന്വേഷിച്ചു. അവിടുത്തെ ശിക്ഷാരീതികള്‍ അമേരിക്കന്‍ നരകത്തേക്കാള്‍ വിഭിന്നമായിരുന്നില്ല.
അയാള്‍ വീണ്ടും മുന്നോട്ട് നടന്നു. മുന്നിലൊരു ആള്‍ക്കൂട്ടം കണ്ടു. അത് ഇന്ത്യന്‍ നരകമായിരുന്നു. അയാള്‍ തിക്കിത്തിരക്കി ആള്‍ക്കൂട്ടത്തെ കടന്ന് മുന്നിലെത്തി. അവിടെ വളഞ്ഞുപുളഞ്ഞൊരു നീണ്ട ക്യൂ. വരിയില്‍ നിന്നിരുന്നൊരാളോട് അയാള്‍ ചോദിച്ചു.
"ഇവിടത്തെ ശിക്ഷാരീതികള്‍ എങ്ങനെ? "
ഇതു വരെ മറ്റു രാജ്യങ്ങളുടെ നരകത്തിലെ കാവല്‍ക്കാര്‍ പറഞ്ഞ അതേ ഉത്തരം കേട്ടയാള്‍ അത്ഭുതത്തോടെ ചോദിച്ചു.
"ഈ ശിക്ഷാരീതികള്‍ തന്നെയാണെല്ലോ മറ്റു രാജ്യങ്ങളുടെ നരകങ്ങളിലൊക്കെ നടപ്പാക്കുന്നത്. എന്നിട്ടും അവിടെയൊന്നും കാണാത്തത്ര തിക്കും തിരക്കും ഇവിടെയുണ്ടല്ലോ! ഇവിടെ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളുണ്ടോ? "
മറുപടി വളരെ പെട്ടെന്നായിരുന്നു.
"അത് ശ്‌ശ്... ഇവിടെ വൈദ്യുതിക്കസേര അറ്റകുറ്റപ്പണികള്‍ ശരിയായ വിധത്തിലും, ശരിയായ സമയത്തും ചെയ്യാത്തതിനാല്‍ പ്രവര്‍ത്തനരഹിതമാണ്. ആണിക്കട്ടിലിലെ ആണികള്‍ ഒന്നടങ്കം ആരോ മോഷ്ടിച്ചു കൊണ്ടുപോയി. ദിവസം മുഴുവന്‍ തല്ലാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യന്‍ ചെകുത്താനാണെങ്കിലോ ജീവിച്ചിരുന്ന കാലത്ത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. അയാള്‍ ദിവസവും വന്നാലുടനെ ഹാജര്‍ പുസ്തകത്തില്‍ ഒപ്പും ഇട്ട് കാന്റീനില്‍ പോയിരുന്ന് ഉറക്കമായിരിക്കും. "
ഇതു കേട്ടതും അയാള്‍ പോക്കറ്റില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്ത് കയ്യില്‍ തെരുപ്പിടിച്ച് ഇന്ത്യന്‍ നരകത്തിന്റെ കാവല്‍ക്കാരനെ ലക്ഷ്യമാക്കി പാഞ്ഞു.

Wednesday, May 23, 2007
അഹങ്കാരം
പൂവന്‍കോഴി പേരയ്ക്കാ മരത്തിന് മുകളിലിരുന്ന് പ്രഭാത സൈറണ്‍ മുഴക്കി. ‘ക്..ക്..കൊ.. കൊ..ക്ക..ര..ക്കോ”. ഇതു കേട്ടതും നേരം പരപരാ വെളുത്തു തുടങ്ങി, ദാ കണ്ടില്ലേ. പൂവന്‍ കോഴി മനസ്സില്‍ പറഞ്ഞു. അടുത്ത കൊമ്പിലിരുന്ന് ഉറക്കം തൂങ്ങിയിരുന്ന കുരുവിക്കുഞ്ഞ് ഞെട്ടിയെഴുന്നേറ്റ് പൂവന്‍ കോഴിയെ ഒന്ന് കലിപ്പിച്ച് നോക്കി. “ലവന്റ ഒരു കൂവല്‍. രാത്രി മുഴുവന്‍ പ്യാടി സ്വപ്നങ്ങള്. ദോണ്ടേ ഇപ്പം ലിവന്റെ ഒരു ക്ണാപ്പ് കൂവലും” കുരുവിക്കുഞ്ഞ് മനസ്സില്‍ ഓര്‍ത്തു. ഉറക്കെപ്പറയാന്‍ പറ്റില്ലല്ലോ. പറഞ്ഞാ കലിപ്പൊറപ്പാ. യവന്റ ഒരൊറ്റ കൊത്തിനില്ലല്ലോ. കുരുവിക്കുഞ്ഞ് വെളുപ്പിനെ ജോഗ്ഗിംഗിനും മോണിംഗ് വാക്കിനും പോവുന്ന ജനങ്ങളെ നോക്കി മെല്ലെ താഴേയ്ക്ക് പറന്നിറങ്ങി. താഴെ റോഡിലേയ്ക്ക് പറന്നിറങ്ങുമ്പോള്‍ അതിന്റെ ചിന്തയിതായിരുന്നു. എന്തു കൊണ്ട് തനിക്കും ഒരു മോണിംഗ് വാക്കായ്ക്കൂടാ?
കുഞ്ഞിച്ചിറകുകള്‍ പുറകിലേയ്ക്ക് പിടിച്ച് നെഞ്ചും വിരിച്ച് റോഡിലൂടെ നടക്കുന്ന കുരുവിക്കുഞ്ഞിനെക്കണ്ട് ജനങ്ങള്‍ മൂക്കത്ത് വിരല്‍വെച്ചു. ഇതിനിപ്പോ എന്തിന്റെ കേടാ. അതിനു നല്ല ഒന്നാന്തരം ചിറകുകളുണ്ടല്ലോ പറന്ന് മോണിംഗ് വാക്ക് നടത്തിക്കൂടെ ? ബുദ്ധിയും വിവേകവുമുള്ള സ്ത്രീകള്‍ പരസ്പരം ചോദിച്ചു.
കുരുവിക്കുഞ്ഞ് ഇതൊക്കെ കേട്ട് അവരെയൊന്നും മൈന്‍ഡ് ചെയ്യാതെ കുഞ്ഞു മസിലൊക്കെ പിടിച്ചങ്ങിനെ നടന്നു. സ്റ്റാച്ച്യൂ ജംഗ്ഷന്‍ കഴിഞ്ഞില്ല, പെട്ടെന്ന് കുരുവിക്കുഞ്ഞ് ദൂരേയ്ക്ക് എടുത്തു എറിയപ്പെട്ടു. പുറകില്‍ നിന്ന് ഒരു ബൈക്ക് വന്നിടിച്ചതായിരുന്നു. ഇടികൊണ്ട് തെറിച്ചു വീണ കുരുവിക്കുഞ്ഞ് ബോധം കെട്ട് കമഴ്ന്നടിച്ച് വീണു. ഉടന്‍ ബൈക്കില്‍ വന്നയാള്‍ വണ്ടി നിര്‍ത്തി ഇനിയും ജീവന്‍ പോയിട്ടില്ലാത്ത കുരുവിക്കുഞ്ഞിനെയെടുത്ത് വീട്ടിലേയ്ക്ക് പോയി. എന്നിട്ട് ഒരു കൂട്ടിന്നുള്ളില്‍ കിടത്തി, അല്പം വെള്ളവും ബ്രഡ്ഡും അരികില്‍ വെച്ചു. കുറെ സമയത്തിനു ശേഷം ബോധം വന്ന കുരുവി ഒന്നു ചുറ്റും നോക്കി. എന്നിട്ട് ഒറ്റ അലറിക്കരച്ചില്‍.
“തള്ളേ ജയില് !!! അപ്പോ ലവന്‍ ചത്താ ???!!!”

Subscribe to:
Posts (Atom)