വാതില്‍ തുറന്നകത്തേയ്ക്കു വന്ന രോഗിയോട് ഡോക്ടര്‍. "ഇരിക്കു, എന്താ അസുഖം?"
രോഗി : എനിക്കു ജീവിതത്തില്‍ ഒരു സന്തോഷവും തോന്നുന്നില്ല ഡോക്ടര്‍. മനസ്സു തുറന്നു ഒന്നു ചിരിച്ചിട്ടു തന്നെ ഒരുപാടു നാളുകളായി.
ഡോക്ടര്‍ : അങ്ങിനെയോ? ഇതിനിപ്പോ എന്തു മരുന്നാണു തരിക സുഹൃത്തേ?
ഡോക്ടര്‍ കുറച്ചു നേരം ആലോചിച്ചിട്ട് പറഞ്ഞു. "ഒരു കാര്യം ചെയ്യൂ. നഗരത്തില്‍ ഒരു സര്‍ക്കസ് നടക്കുന്നുണ്ട്. അതില്‍ ആളുകളെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു കോമാളിയുണ്ട്. അയാളുടെ തമാശുകള്‍ നിങ്ങളെ ചിരിപ്പിക്കാതിരിക്കില്ല".
ഇതു കേട്ടു രോഗി വിഷണ്ണനായി പറഞ്ഞു. "ആ കോമാളി ഞാനാണു ഡോക്ടര്‍."
3 comments:
നിക്ക്.. ആ കോമാളി ചാര്‍ളി ചാപ്പ്‌ളിന്‍ ആയിരുന്നൊ?..
നിക്കേ.. ഇക്കഥ പണ്ടെങ്ങാണ്ടോ കേട്ടതാണോയെന്ന് നിക്കൊരു ചിന്ന സന്ദേഹം! ആ, ഏതായാലും ഒന്നൂടെ വായിക്കാന്‍ പറ്റിയല്ലോ, റൊമ്പ നന്ദ്രികള്‍!
“എനിക്ക് മഴനനഞ്ഞ് നടക്കുവാന്‍ വലിയ ഇഷ്ട്ടമാണ്, അപ്പോള്‍, ഞാന്‍ കരയുന്നത് ആര്‍ക്കും കാണാന്‍ സാധിക്കില്ലല്ലോ”എന്നു ചാര്‍ലി ചാപ്ലിന്‍ പറഞ്ഞിട്ടുണ്ടത്രെ..
Post a Comment