പ്രിയപ്പെട്ട നവംബര്‍,
നിനക്കു സുഃഖമാണെന്ന് കരുതുന്നു.
ഒരു മെഴുകുതിരി നാളമായ് ഉരുകുന്നത് നിനക്കു വേണ്ടി മാത്രം എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി അല്ല. എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നെ കുറിച്ചുള്ള സ്വപ്നങ്ങളുമായാണ്. ആ സ്വപ്നങ്ങള്‍ എല്ലാം യാഥാര്‍ത്ഥ്യമാകും എന്ന് നീ ഓര്‍മ്മിപ്പിക്കാറുണ്ടല്ലോ... എല്ലാം നിനക്കു അറിവുള്ള കാര്യങ്ങളായതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.
നിന്റെ വരവിനായ് കാത്തു കാത്തിരിക്കുന്ന...
സ്വന്തം
മെയ്
6 comments:
നവംബറിനൊരു തപാല്‍
പ്രിയപ്പെട്ട നവംബര്‍...
നവംബറിലാണല്ലേ അവള്‍ക്കടെ ബര്‍ത്ത് ഡേ...
ഹ്മ്മ്.. നടക്കട്ടേ..
ഹും... നവംബറിന്‍റെ വരവിനായ് കാത്തിരിക്കുമ്പോഴും, മുമ്പേ വരുന്ന ജൂണ്‍, ജൂലായ്, ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍... ഇവരെയൊക്കെ കണ്ടില്ലെന്ന് നടിക്കാന്‍ മെയ്ക്ക് കഴിയുമോ!
‘മെയ്’യുടെ ഉള്ളിലിരിപ്പ് ആരറിയാന്‍!
:)
ഒക്ടോബറിനേയും ഫെബ്രവരിയേയുമാണ് ഞാന്‍ കാത്തിരിക്കാറ്.... :-)
ഞാനും നവംബറിനായി കാത്തിരിക്കുകയാണ്..:)
ആഹാ വന്നാ! ബിസ്സിയൊക്കെ കഴിഞ്ഞാ!.
ഈ പടത്തില്‍ കാണാണ കൊച്ചു കുട്ടിയായിരുന്നല്ലോ ബിസ്സിയ്ക്ക് മുന്നേ. ഇതെന്താ ഇപ്പോള്‍ നവംബറിന്റെ നഷ്ടം ഒക്കെയായി മെഴുകുതിരിപിടിച്ച്?
എനിക്കും ഏറ്റവും ഇഷ്ടമുള്ളമാസമാണ് നവംബര്‍!
ഞാന്‍ പറയാറ് സ്വപ്നങ്ങളുടെ മാസം എന്നാണ്. നവംബറിന്റെ പ്രാവ് എപ്പോഴും ഒരു കുടന്ന സ്വപ്നങ്ങളുമായാണ് വരിക. ഇത്തവണയും വ്യതാസം കാണില്ല. നാട്ടിലാവുമ്പോള്‍ ഈ സ്വപങ്ങ്ങളൊക്കെ കാറ്റിന്റെ ചിറകിലേറിയാണ് വരാ. രൂക്ഷമായ പാക്കാടന്‍ കാറ്റ് പാലക്കാടന്‍ ചുരം കടന്ന് ഞങ്ങളുടെ നാട്ടില്‍ എത്തുമ്പോഴെയ്ക്കും നല്ല സുന്ദരന്‍ വൃച്ഛിക കാറ്റായിട്ടുണ്ടവും. പുലര്‍കാലത്തെ വൃച്ഛികകാറ്റും നേരത്തെയെത്തുന്ന നവംബറിലെ സൂര്യോദയവും കണ്ടാണ് ആത്മാക്കള്‍ക്കായുള്ള കുറുബ്ബാനയ്ക്ക് പൂവാ. അതേ, നവംബര്‍ ആത്മാക്കള്‍ക്ക് പോലും പ്രിയപ്പെട്ട മാസമാണ്, വിശുദ്ധരുടെ മാസമാണ്, മെഴുകുതിരികളുടേയും മാസമാണ്.
അപ്പോള്‍ അടിച്ച് പൊളിക്കടേയ്.
Post a Comment