Saturday, January 27, 2007

ഉണ്ണിക്കുട്ടന്‍

എന്റെ ബാല്യകാല സുഹൃത്ത്, അവനെ ഇവിടെ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കട്ടെ. ഞങ്ങള്‍ക്ക് ഒരുപാട് മണ്ടത്തരങ്ങളും തമാശകളും വിളമ്പി ഒരു ചിരിമാല ഉണ്ടാക്കുന്നവന്‍. ഒരിക്കല്‍ ആരോ ചോദിച്ചു, എടാ ഉണ്ണിക്കുട്ടാ ഈ വര്‍ഷത്തെ കലണ്ടര്‍ ഒരെണ്ണം എടുക്കാനുണ്ടാവുമോ? അവന്റെ നിഷ്കളങ്കമായ ചോദ്യം. “ഡേറ്റുള്ളതാണോ ഡേറ്റില്ലാത്തതാണോ”? എല്ലാരും കൂടെ പൊട്ടിച്ചിരിച്ചപ്പോഴാണ് അവന് അബദ്ധം പറ്റിയതായി മനസ്സിലായത്. അവന്‍ വിശദീകരിച്ചു. “ഞാന്‍ ഉദ്ദേശിച്ചത് പടം ഉള്ളതാണോ വേണ്ടത് എന്നാണ്”.

ഉണ്ണിക്കുട്ടന് ഈയിടെ വീണ്ടും ഒരു പറ്റുപറ്റി. അടുത്തുള്ള ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന, ഒരു സുഹൃത്തിന്റെ ഭാര്യയെ കാണാന്‍ പോയതായിരുന്നു കക്ഷി. എന്തെങ്കിലും ചോദിക്കണമല്ലോ, ചോദിച്ചു.

“ഇപ്പേങ്ങനേണ്ട്“?

7 comments:

:: niKk | നിക്ക് :: said...

എന്റെ സുഹൃത്ത് ഉണ്ണിക്കുട്ടനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടേ. :)

മുസ്തഫ|musthapha said...

ഉണ്ണിക്കുട്ടന് ഈയിടെ വീണ്ടും ഒരു പറ്റുപറ്റി. അടുത്തുള്ള ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന, ഒരു സുഹൃത്തിന്റെ ഭാര്യയെ കാണാന്‍ പോയതായിരുന്നു കക്ഷി. എന്തെങ്കിലും ചോദിക്കണമല്ലോ, ചോദിച്ചു.

“ഇപ്പേങ്ങനേണ്ട്“?


ഹഹഹ... ബെസ്റ്റ് ചോദ്യം :))


ഉണ്ണിക്കുട്ടനെ ഞാനിനി നിക്കേ എന്നേ വിളിക്കൂ :)

Unknown said...

ആ രണ്ടാമത്തെ ചോദ്യം കസറി. :-)

G.MANU said...

aa chodyaam super..hahahah

Sona said...

ഉണ്ണിക്കുട്ടന്‍ എന്ന് കേള്‍ക്കുബോഴേ ബോബനും,മോളിയിലെയും ഉണ്ണിക്കുട്ടനേയാ ഓര്‍മ്മ വരുന്നത്.ഈ ഉണ്ണീക്കുട്ടനും ആ പ്രായം തന്നെയാണോ?

:: niKk | നിക്ക് :: said...

അല്ല സോന, ഒരു മുപ്പതു വയസ്സുണ്ടാവും :)
കഴിഞ്ഞ ഡിസംബറിലായിരുന്നു അവന്റെ കല്യാണം.

Unknown said...

njan evide etheetto! :) excuse for using manglish
anu