Tuesday, April 17, 2007

സര്‍ദാര്‍ജിയുടെ അപ്പാവ് !!!

ജേണലിസം കഴിഞ്ഞ നമ്മുടെ ഈ സര്‍ദാര്‍ജി ഇന്ത്യയിലെ ഒരു പ്രമുഖ പത്രസ്ഥാപനത്തില്‍ ജോലി ചെയ്യുവാന്‍ അവസരം കിട്ടിയ ത്രില്ലിലായിരുന്നു. ജോലി ചെയ്യാന്‍ അവസരം ലഭിച്ച സംസ്ഥാനമോ തമിഴ് നാടും.

കഴിഞ്ഞ തിങ്കളാഴ്ച കോയമ്പത്തൂര്‍ ടൌണില്‍ നടന്ന ഒരു കാറപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇങ്ങോരെയാണ് പത്രസ്ഥാപനം ഏര്‍പ്പാട് ചെയ്തത്. ഇദ്ദേഹമാണെങ്കില്‍ സംഭവസ്ഥലത്ത് എത്തിയത് വളരെ വൈകിയും. കാറിന് ചുറ്റും വലിയ ജനക്കൂട്ടം. സര്‍ദാര്‍ജി ആ ജനക്കൂട്ടത്തിന് ചുറ്റും രണ്ട് മൂന്ന് തവണ വലം വച്ച് നോക്കി. പക്ഷെ ഒന്നും കാണാന്‍ വയ്യ. എന്തു ചെയ്യും? എങ്ങനെ ഈ ആള്‍ക്കൂട്ടത്തെ ഭേദിച്ച് കാറിനടുത്ത് ചെല്ലും?

പെട്ടെന്ന് കക്ഷിയുടെ ലോക പ്രശസ്തമായ ബ്രെയിന്‍ “യുറേക്കാ യുറേക്കാ” എന്ന്...കാറി വിളിച്ചു...

“കാര്‍ മോതി എന്‍ അപ്പാവെ യാരോ കൊലപണ്ണീട്ടാങ്കളേ. എനക്കു ഇനി യാരും ഇല്ലൈ. കടവുളേ ഇനി എന്നാ പണ്ണും നാന്‍ ...വളി വിടുങ്കേ ...എന്‍ അപ്പാവേ പാക്കണും... ”

ജനക്കൂട്ടം തിരിഞ്ഞു നോക്കി.

തലതല്ലിക്കരയുന്ന സര്‍ദാര്‍ജിയെക്കണ്ട് അവര്‍ വഴിമാറി കൊടുത്തു. സര്‍ദാര്‍ജി അവരെക്കടന്ന് കാറിനരികിലെത്തി.

എന്തിനേറെ പറയാന്‍, അവിടെ കാറിടിച്ച് മരിച്ച് കിടന്നിരുന്നത് ഒരു വയസ്സന്‍ കഴുതയായിരുന്നു.

സര്‍ദാര്‍ജിയുടെ ഒരു ടൈമേ!!!

12 comments:

:: niKk | നിക്ക് :: said...

സര്‍ദാര്‍ജി കാറി...

“കാര്‍ മോതി എന്‍ അപ്പാവെ യാരോ കൊലപണ്ണീട്ടാങ്കളേ. എനക്കു ഇനി യാരും ഇല്ലൈ. കടവുളേ ഇനി എന്നാ പണ്ണും നാന്‍ ...വളി വിടുങ്കേ ...എന്‍ അപ്പാവേ പാക്കണും... ”

സുല്‍ |Sul said...

സര്‍ദാര്‍ജിയുടെ തലപ്പാവിനിട്ടൊരു തേങ്ങ
“ഠേ....”
കൊള്ളാം. തമിഴന്‍ സര്‍ദാര്‍ജി :)

-സുല്‍

സു | Su said...

ഹിഹിഹി. നല്ല സര്‍ദാര്‍ജി :))

Sona said...

ഹ ഹ ഹ..വീണ്ടും സര്‍ദാര്‍ജി,ഒരു സര്‍ദാര്‍ജിയാണെന്നു തെളിയിച്ചു!!!!

Sathees Makkoth | Asha Revamma said...

സര്‍ദാര്‍ജി കസറി.

asdfasdf asfdasdf said...

കൊള്ളാം തമിഴന്‍ സര്‍ദ്ദാര്‍ജി.
(ഈ സര്‍ദ്ദാര്‍ജിയാണോ കഴിഞ്ഞ ദിവസം ഒരു എരുമയുമായി കൊച്ചിയില്‍ നടന്നിരുന്നത് ? :) )

വേണു venu said...

നിക്കേ ഈയിടെ ബോംബയില്‍‍ ഒരു സര്‍ദാര്‍ജി സംഘടന ഉണ്ടായി. എന്തിനു് ഈ ബുദ്ധിയുള്ള സമൂഹത്തിനെ വിഢികളാക്കി കഥ ചമയ്ക്കുന്നു. കുഷ്വാന്ത് ‍ സിങ്ങിനും ഒക്കെ എതിരായ ഒരു സര്‍ദാര്‍‍ ഗ്രൂപു്.
ഈ പാവം സര്‍ദാര്‍ജി നമ്മടെ നാട്ടില്‍‍ വന്നു് ഒരു മീറ്റര്‍‍ ചായ കുടിച്ചതു് നിക്കിനറിയാമല്ലോ.?:))

മൂര്‍ത്തി said...

:) :)

sandoz said...

അത്‌ പറയരുത്‌..സര്‍ദാര്‍ജിക്കു ബുദ്ധിയില്ലാന്നു മാത്രം പറയരുത്‌...
പണ്ട്‌ ഒരാള്‍ സര്‍ദാര്‍ജീടെ തന്തക്ക്‌ വിളിച്ചപ്പോ.....

'എനിക്ക്‌ തന്തയില്ലല്ലോ....
പൂയ്‌..നീ ചമ്മിപ്പോയീ'...എന്ന് പറഞ്ഞവനാ സര്‍ദാര്‍ജി.......

നിക്കേ ...നിക്കവിടെ......സര്‍ദാര്‍ജി തമിഴും പറഞ്ഞ്‌ തുടങ്ങിയാ....

കുതിരവട്ടന്‍ | kuthiravattan said...

ഒരു നാടന്‍ സര്‍ദാര്‍ജി!!!

ആരോ : ഡാ കുഞ്ഞിരാമാ, മഠത്തിലെ കുഞ്ഞുലക്ഷ്മി ഗര്‍ഭിണിയാത്രേ, ഇതിപ്പൊ എപ്പൊഴാ, എവിടെ വച്ചാ നടന്നേന്നു ആര്‍ക്കും ഒരു നിശ്ചയോല്ല്യാത്രേ!!!
കുഞ്ഞിരാമന്‍: ഡാ, നീ ഞെട്ടരുത്, അതിന്റെ പിന്നിലേ, ഞാനാ‍ാ...... ഒരു ദിവസം അറിയാതെ പറ്റിപ്പൊയതാടാ...

മഠത്തിലെ കുഞ്ഞുലക്ഷ്മി ഒരു ആനയായിരുന്നു. :-)

മുസ്തഫ|musthapha said...

ഹഹഹ... ഇതു കസറി :))

പാവം കഴുത... :))

:: niKk | നിക്ക് :: said...

ഹിഹിഹി... ഇനീപ്പോ പണ്ടാരാണ്ട് പറഞ്ഞത് പോലെ സര്‍ദാര്‍ജിക്ക് മലയാളവും പച്ചവെള്ളം പോലെ നന്നായി ‘അലക്കാന്‍’ കഴിയുമോ എന്തോ :)