Wednesday, May 23, 2007

അഹങ്കാരം

പൂവന്‍കോഴി പേരയ്ക്കാ മരത്തിന് മുകളിലിരുന്ന് പ്രഭാത സൈറണ്‍ മുഴക്കി. ‘ക്..ക്..കൊ.. കൊ..ക്ക..ര..ക്കോ”. ഇതു കേട്ടതും നേരം പരപരാ വെളുത്തു തുടങ്ങി, ദാ കണ്ടില്ലേ. പൂവന്‍ കോഴി മനസ്സില്‍ പറഞ്ഞു. അടുത്ത കൊമ്പിലിരുന്ന് ഉറക്കം തൂങ്ങിയിരുന്ന കുരുവിക്കുഞ്ഞ് ഞെട്ടിയെഴുന്നേറ്റ് പൂവന്‍ കോഴിയെ ഒന്ന് കലിപ്പിച്ച് നോക്കി. “ലവന്റ ഒരു കൂവല്‍. രാത്രി മുഴുവന്‍ പ്യാടി സ്വപ്നങ്ങള്. ദോണ്ടേ ഇപ്പം ലിവന്റെ ഒരു ക്ണാപ്പ് കൂവലും” കുരുവിക്കുഞ്ഞ് മനസ്സില്‍ ഓര്‍ത്തു. ഉറക്കെപ്പറയാന്‍ പറ്റില്ലല്ലോ. പറഞ്ഞാ കലിപ്പൊറപ്പാ. യവന്റ ഒരൊറ്റ കൊത്തിനില്ലല്ലോ. കുരുവിക്കുഞ്ഞ് വെളുപ്പിനെ ജോഗ്ഗിംഗിനും മോണിംഗ് വാക്കിനും പോവുന്ന ജനങ്ങളെ നോക്കി മെല്ലെ താഴേയ്ക്ക് പറന്നിറങ്ങി. താഴെ റോഡിലേയ്ക്ക് പറന്നിറങ്ങുമ്പോള്‍ അതിന്റെ ചിന്തയിതായിരുന്നു. എന്തു കൊണ്ട് തനിക്കും ഒരു മോണിംഗ് വാ‍ക്കായ്ക്കൂടാ?

കുഞ്ഞിച്ചിറകുകള്‍ പുറകിലേയ്ക്ക് പിടിച്ച് നെഞ്ചും വിരിച്ച് റോഡിലൂടെ നടക്കുന്ന കുരുവിക്കുഞ്ഞിനെക്കണ്ട് ജനങ്ങള്‍ മൂക്കത്ത് വിരല്‍വെച്ചു. ഇതിനിപ്പോ എന്തിന്റെ കേടാ. അതിനു നല്ല ഒന്നാന്തരം ചിറകുകളുണ്ടല്ലോ പറന്ന് മോണിംഗ് വാക്ക് നടത്തിക്കൂടെ ? ബുദ്ധിയും വിവേകവുമുള്ള സ്ത്രീകള്‍ പരസ്പരം ചോദിച്ചു.

കുരുവിക്കുഞ്ഞ് ഇതൊക്കെ കേട്ട് അവരെയൊന്നും മൈന്‍ഡ് ചെയ്യാതെ കുഞ്ഞു മസിലൊക്കെ പിടിച്ചങ്ങിനെ നടന്നു. സ്റ്റാച്ച്യൂ ജംഗ്ഷന്‍ കഴിഞ്ഞില്ല, പെട്ടെന്ന് കുരുവിക്കുഞ്ഞ് ദൂരേയ്ക്ക് എടുത്തു എറിയപ്പെട്ടു. പുറകില്‍ നിന്ന് ഒരു ബൈക്ക് വന്നിടിച്ചതായിരുന്നു. ഇടികൊണ്ട് തെറിച്ചു വീണ കുരുവിക്കുഞ്ഞ് ബോധം കെട്ട് കമഴ്ന്നടിച്ച് വീണു. ഉടന്‍ ബൈക്കില്‍ വന്നയാള്‍‍ വണ്ടി നിര്‍ത്തി ഇനിയും ജീവന്‍ പോയിട്ടില്ലാത്ത കുരുവിക്കുഞ്ഞിനെയെടുത്ത്‌ വീട്ടിലേയ്ക്ക് പോയി. എന്നിട്ട് ഒരു കൂട്ടിന്നുള്ളില്‍ കിടത്തി, അല്പം വെള്ളവും ബ്രഡ്ഡും അരികില്‍ വെച്ചു. കുറെ സമയത്തിനു ശേഷം ബോധം വന്ന കുരുവി ഒന്നു ചുറ്റും നോക്കി. എന്നിട്ട് ഒറ്റ അലറിക്കരച്ചില്‍.

“തള്ളേ ജയില്‌ !!! അപ്പോ ലവന്‍ ചത്താ ???!!!”

10 comments:

:: niKk | നിക്ക് :: said...

അഹങ്കാരം - പുതിയ പോസ്റ്റ്

അഹങ്കാരത്തിന് കൊക്കും ചിറകും വച്ച ഒരു കുരുവിക്കുഞ്ഞിന് പറ്റിയ പറ്റ്.

മഴത്തുള്ളി said...

ഠേ......... തേങ്ങ അടിച്ചതല്ല. ആ കുരുവിക്കുഞ്ഞിന്റെ കരണക്കുറ്റി നോക്കി. ഇത്ര അഹങ്കാരം പാടുണ്ടോ ;)

ഹി ഹി.

അപ്പൂസ് said...

കേട്ട കഥയാണെന്നു മനസ്സിലാക്കാന്‍ ഇത്തിരി നേരമെടുത്തു.. ചിരിച്ചു തീരുന്നേടം വരെ.:)

കരീം മാഷ്‌ said...

അഹങ്കാരത്തിന് കൊക്കും ചിറകും വച്ച ഒരു കുരുവിക്കുഞ്ഞിന് പറ്റിയ പറ്റ്.
Super

അഗ്രജന്‍ said...

ഹഹഹ... ആ അലറിക്കരച്ചിലിനുള്ള കാരണം സൂപ്പര്‍ :)

px said...

hahaha! nikke ithavana kalakki :D

Sona said...

കുഞ്ഞിച്ചിറകുകള്‍ പുറകിലേയ്ക്ക് പിടിച്ച് നെഞ്ചും വിരിച്ച് റോഡിലൂടെ നടക്കുന്ന കുരുവിക്കുഞ്ഞിനെക്കണ്ട് ...

ഹൊ..കുരുവിക്കുഞ്ഞിന്റെ ചങ്കൂറ്റം ഞാന്‍ സമ്മതിച്ചിരിക്കുന്നു!!!!(ചുമ്മാ അഹങ്കാരിന്നു വിളിക്കാതെ നിക്കേ....അസൂയയ്ക്കും,കുശുമ്പിനും മരുന്നില്ല!)

ടിന്റുമോന്‍ said...

മുക്കിക്കൊല്ലെടാ ആ ‌‌‌‌‌‌‌‌‌ഡാഷ്‌മോനേന്നു ഉറുമ്പ് അലറിവിളിച്ചകഥ ഓര്‍ത്തുപോയി.. :)

ഏറനാടന്‍ said...

നിക്കേ പഴയ കുരുവിക്കുഞ്ഞിനെ പുതിയ കൂട്ടിലാക്കിയല്ലേ? രസിച്ചൂട്ടോ കുരുവികുഞ്ഞിന്റെ പ്വോക്ക്‌ സ്‌റ്റാച്യു ജങ്ക്‌ഷനിലെ വേലുതമ്പിദ്ധളവയുടെ അരികില്‍ നില്‍ക്കുമ്പോ കണ്ടപ്പോള്‍ പകച്ചുപോയവരില്‍ ഞാനും ഉണ്ടായിരുന്നു!

:)

kasturi said...

ha..ha sweet kuruvi baby :)