Monday, October 01, 2007

ആരാണ് ബാപ്പു?

കൊയിലാണ്ടിയിലോ മലപ്പുറത്തോ മറ്റോ ഉള്ള ഏതോ ഒരു ബാപ്പുവിനെ കുറിച്ചല്ല ചോദ്യം... ബാപ്പുജി, മഹാത്മജി, ഗാന്ധിജി, എം.കെ.ഗാന്ധി എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന നമ്മുടെ രാഷ്ട്രപിതാവ്. 1869 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ, പോര്‍ബന്തറില്‍ ജനിച്ച മഹാത്മാ ഗാന്ധി എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ഇദ്ദേഹത്തെക്കുറിച്ചറിയാത്ത ആരാണുള്ളതെന്ന് അഹങ്കരിച്ചു നടന്നവനാണീയുള്ളവന്‍. എന്റെ സകല ധാരണകളും കീഴ്മേല്‍ മറിക്കുന്നതായിരുന്നു രണ്ടു ദിവസം മുന്‍പ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വായിച്ച കാര്യങ്ങള്‍.

"He must have done something right or his birthday wouldn't be a holiday for us every year".
ചെന്നൈയിലെ ഒരു പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയാണത്, ഗാന്ധിജിയെക്കുറിച്ച്.

നമ്മുടെ രാഷ്ട്രപിതാവിനെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്കുള്ള പരിമിതമായ അറിവ് എന്നെ ദുഃഖിതനാക്കുന്നു. നിരാശനാക്കുന്നു. ഭാരത സ്വാതന്ത്ര്യത്തിന് വേണ്ടി അഹോരാത്രം ജീവിതം ഹോമിച്ച ആ മഹാത്മാവിനോടുള്ള കടുത്ത അനാദരവും നിന്ദയും തന്നെയാണ് ഈ അറിവില്ലായ്മ.

2007 സെപ്തംബര്‍ 30 ന് എക്സ്പ്രസ്സ് ദിനപ്പത്രത്തിന്റെ സപ്ലിമെന്റ് "Magazine - Views & Reviews" പ്രസിദ്ധീകരിച്ചത് കോപ്പിറൈറ്റ് നിയമങ്ങള്‍ക്ക് അതീതമായ് ഞാനിവിടെ പകര്‍ത്തുന്നു. പത്രാധിപര്‍ എന്നോട് ക്ഷമിക്കുമെന്ന് കരുതുന്നു.

തലക്കെട്ട് - Who was born on Oct 2? - Gandhiji, Mahatma, Bapu.

Mahatma Gandhi. We know him by several names. But how many us know about him? New Sunday Express finds out

Nishant Arya, Class 2 student, Chennai
"Mahatma Gandhi is the Father of our Nation. I don't know what that means but he was a great man. He was a great man because he was a very smart man. He was always walking with a long stick and told evil people not to fight with each other.

Gandhiji made Independence Day for India. When evil people came to India from England, he told them to go away and not to fight with us. But they broke all the rules. Gandhiji told not to fight but there was lot of fighting. And India was free.

I don't know Gandhiji's full name but he was born in India. A very evil man killed him. It was very long ago so I think he must have killed him with a bow and arrow. I know what Gandhiji looks like because I have seen him on books when I go to Landmark in Citi Centre. I have also seen him in Munnabhai."

ഗാന്ധിജിയെക്കുറിച്ച് ഈ രണ്ടാം ക്ലാസ്സുകാരന്റെ ധാരണകള്‍ നോക്കൂ. ഇവന് ശരിയായ വിവരങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ അവന്റെ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ കഴിഞ്ഞിട്ടില്ല. ശരി പോട്ടെ, ചെറിയ കുട്ടിയല്ലേ... നമുക്ക് മാപ്പ് കൊടുക്കാം. പക്ഷെ ചെന്നൈയിലെ ഒരു വി.ജെ. പറഞ്ഞിരിക്കുന്നത് നോക്കൂ. വി.ജെ (VJ) എന്നു വച്ചാല്‍ വളിപ്പടിക്കുന്ന ജോക്കര്‍ എന്നാണോ അതോ വീഡിയോ ജോക്കി എന്നാണോ ആവോ!

Paloma, VJ, Chennai
Q: What was Gandhiji's full name?
A: (Long pause) Mohandas Gandhi... I think.

Q: How did he die?
A: He was shot.

Q: Who killed him?
A: Hm... don't know.

Q: Where was he born?
A: I used to know this... but no idea. (മറന്നു പോയത്രേ!)

Q: Did he die before Independence or after?
A: I'm going with after.

Q: What was the movement he was known for?
A: Non-violence movement? (ഇതൊരുത്തരമോ..ങാ! മറുചോദ്യം)

Q: Wife's name?
A: Nope. (ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന്റെ ഗേള്‍ഫ്രണ്ട് ആരാണ് എന്നത് ചിലപ്പോള്‍ അറിയാമായിരിക്കും)

Q: Did he have children?
A: Yes.

Q: How do you know that?
A: Well, because everyone keeps talking about how Nehru's kid carried on his legacy but Gandhiji's did not. (വണ്ടര്‍ഫുള്‍!)

Q: Watched any movies on Gandhi / about Gandhi?
A: Just the one starring Ben Kingsley a long time ago. (ആശ്വാസമായി, :) )

എങ്ങനെയുണ്ട്?! ഈ അടുത്തിറങ്ങിയ ഒരു മിമിക്സില്‍ കേട്ടിട്ടുണ്ട്. ഒരു ലോണിന് വേണ്ടി ബാങ്ക് മാനേജരെ സമീപിച്ചയാളിനോട് വീട്ടില്‍ ആരൊക്കെയുണ്ടെന്നും മറ്റുമുള്ള ചോദ്യത്തിനിടയില്‍ അയാളുടെ അനിയത്തിയെക്കുറിച്ച്...

ബാങ്ക് മാനേജര്‍ : അനിയത്തി എന്തു ചെയ്യുന്നു?
ജോണ്‍: അവള്‍ക്ക് പ്രാന്താ സാറേ.
ബാ.മാ : ങെ!? ഭ്രാന്തോ?!
ജോ. : അതെ. അവള്‍ കിരണ്‍ ടി.വിയിലെ അവതാരകയാ.

ഈ ഒരു ഡയലോഗാണ് ഈ വി.ജെ.യുടെ ഉത്തരങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മ്മവന്നതും.

Madhusudhan, Ramchandra and Manoj
Catering Stewards, Hyderabad
Q: In which city was Mahatma Gandhi born?
A: "Gujarat," says Madhusudhan. "I think the city was Kathiawar," says Ramchandra while Manoj keeps silent.

Q: What was the date of his assassination?
A: Don't know.

Q: What was the name of his wife?
A: Don't know.

അടുത്തത്, ഹൈദരാബാദിലുള്ള ഒരു വീട്ടമ്മയുടെ വിലയിരുത്തലാണ്. ദൈവമേ ഇവരുടെ കുട്ടികളുടെ കാര്യം..? :(

Hepsiba, Homemaker, Hyderabad
Q: In which city was Mahatma Gandhi born?
A: Ahmedabad. (ഗോഷ്!)

Q: What was the date of his assassination?
A: He was killed before India's Independence. I don't know the exact date. (ഒന്നും പറയാനില്ല)

Q: What was the name of his wife?
A: She used to be called Ba.

ഇനി താഴെ, രഘുവും ഏഞ്ചലും പറയുന്നത് നോക്കൂ. വളരെ കഷ്ടം തന്നെയാണ്. ദൈവം ഇവരോട് പൊറുക്കട്ടെ.

Raghu, Sales Executive, Chennai
"Ok he did a lot for us and all but it's not like freedom got us anywhere... We're still a poor country. And was he the one responsible for our freedom anyway? I'm sure others also had something to do with it. So what's the hype about? And those women who were always with him. He was a sex maniac, wasn't he? Someone told me that, though I don't know the details."
ഇയാളെ ആരും കല്ലെറിയാതിരിക്കട്ടെ. പകരം യാഥാര്‍ത്ഥ്യമെന്തെന്ന് പകര്‍ന്നു കൊടുക്കട്ടേ...

Aanchal, Class 12 student, Chennai
"He was cool I guess. Did a lot for our country. Apparently he didn't have sex for some 50 years. Is that true? How come his wife didn't leave him? And how did that help us in getting our freedom? But yeah, he must have done something right or his birthday wouldn't be a holiday for us every year."

വളരെയേറെ സങ്കടം തോന്നുന്നു. :( കഷ്ടം തന്നെ!

Kennedy, College student, Chennai
“Umm.. I don't know much about him. He was a great man I guess. They wouldn't have made him a saint and made so many statues of him otherwise. Sorry, my history sucks."

ഭാഗ്യം...

Janani, College student, Chennai
"He was a good guy. He did a lot for India and all that. He's like, he made like some very good policies like truth and non-violence and all. But I guess people don't care much about it, they don't follow his policies. I mean like, people lie all the time. But personally I feel he was a great guy."

Rajashekhar, Security Guard, Hyderabad
Q: In which city was Mahatma Gandhi born?
A: Don't know. I've seen Shankardada Zindabad (remake of Lage Raho Munnabhai, starring Chiranjeevi) twice, but I didn't pay attention to the details about Gandhiji. What I do know about him was that he preached non-violence.

Q: What was the date of his assassination?
A: Don't know.

Q: What was the name of his wife?
A: Don't know.

ഇതു വരെ നമ്മള്‍ വായിച്ചത് അന്യസംസ്ഥാനങ്ങളിലെ പ്രജകള്‍ മൊഴിഞ്ഞതാണെങ്കില്‍, ഇനി ഇതാ നമ്മുടെ ഒരു മലയാളി വനിതയ്ക്ക് ഗാന്ധിജിയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നോക്കൂ...

Indira, Domestic help, Thiruvananthapuram
"I was 12 when I first heard about Mahatma Gandhi. Everyone in our locality respected him. Gandhiji's picture used to appear in currencies and coins. So I was sure that he must have done something great for the people of our country. Otherwise, why should people give him so much importance? But I still don't know what he did for us. We used to call him Gandhiappoppan (appoppan means grandfather in Malayalam). I have seen his pictures printed on wall posters during election campaigns. I don't know much about him."

ഇന്ദിരച്ചേച്ചി, പന്ത്രണ്ടാം വയസ്സില്‍ തുടങ്ങി കേട്ടതല്ലേ അദ്ദേഹത്തെ കുറിച്ച് ? നാണയങ്ങളിലും കറന്‍സി നോട്ടുകളിലും വാള്‍ പോസ്റ്ററുകളിലും താങ്കള്‍ കണ്ടിട്ടും, ഇദ്ദേഹം ആരെന്ന് അറിയാന്‍ ശ്രമിച്ചില്ലല്ലോ.. :(

ഇനി വിദേശിയായ ദിമിത്രി ക്ലീന്‍ ഗാന്ധിജിയെക്കുറിച്ചുള്ള തന്റെ അറിവ് പങ്ക് വയ്ക്കുന്നത് നോക്കൂ.

Dimitri Klein, Hotelier, Pondicherry
"I have been living in India for the past 10 years and have a chain of hotels here. I also run the Children of the World India, a Chennai-based charity that gives free education to tsunami affected children.

I had heard about Gandhi even before I came to India as he's the most important figure in this century. I don't know his full name but I know that he was born in Gujarat. I have seen several documentaries on his life, so I know all about his life, his stay in South Africa. Just two weeks ago, I saw a documentary on Gandhi which was on the Internet, Gandhi: Pilgrim of Peace. It showd how there was an attempt on Gandhi's life one week before he was actually assassinated. And the attempt was made by none other than the brother of the man who finally assassinated him. I don't remember his name though. I have also watched Gandhi, My Father, the movie which was released some time ago.

What I remember most about Gandhi is that he stood for non-violence. And he made India independent through non-violent means. He was a very unconventional person as he took a different stance. Though he was against the Partition, he always tried to protect the rights of Muslims."

മുകളില്‍ പറഞ്ഞിരിക്കുന്ന വിദേശിക്ക് നമ്മുടെ ആളുകളേക്കാള്‍ നിശ്ചയമുണ്ടെന്ന് തോന്നുന്നു ഭാരതത്തിന്റെ രാഷ്ട്രപിതാവിനെ കുറിച്ച്. വളര്‍ന്നു വരുന്ന തലമുറ ഇങ്ങനെയൊക്കെയാണ് ഗാന്ധിജിയെക്കുറിച്ച് ധരിച്ചു വച്ചിരിക്കുന്നതെങ്കില്‍ വരും തലമുറയുടെ കാര്യത്തില്‍ എനിക്ക് അതിയായ ഉത്ക്കണ്ഠയുണ്ട്. ഭയാശങ്കയുണ്ട്. ഇനിയും എത്രയെത്ര കഥകള്‍ അവര്‍ പറയും. അതൊക്കെ ഇനി വരുന്ന തലമുറകളിലേയ്ക്ക് കൈമറിഞ്ഞ് പോവുകയും ചെയ്യും. ഇടയ്ക്കെപ്പോഴോ കേട്ടിട്ടുണ്ട്. എന്തിന് ‘ചരിത്രം’ എന്ന വിഷയം നമ്മുടെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു? മുന്നോട്ടുള്ള ജീവിതത്തില്‍ ചില പഴയ രാജാക്കന്മാര്‍ക്കും, തീയതികള്‍ക്കും എന്താണ് ചെയ്യാനുള്ളത്.. എന്നൊക്കെ. പക്ഷെ, അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതായ നമ്മുടെ ജീവിക്കുന്ന രാജ്യം. അതെന്തായിരുന്നു? എന്തായിരുന്നു അതിന്റെ ചരിത്രം? സ്വാതന്ത്ര്യം? ആരില്‍ നിന്ന് എന്ന് ലഭിച്ചു? എങ്ങിനെ ലഭിച്ചു? ആരൊക്കെ പങ്കെടുത്തു, ആ സമരത്തില്‍? നമുക്ക് മുന്‍പ് എന്തായിരുന്നു എന്ന് അറിഞ്ഞിരിക്കുക തന്നെ വേണം.

---------------------------------------------------------------



Name: Mohandas Karamchand Gandhi
Alternate Name: Mahatma Gandhi
Date of Birth: October 2, 1869
Place of Birth: Porbandar, Gujarat, British India
Date of Death: January 30, 1948 (Aged 78)
Place of Death: New Delhi, India
Name of wife: Kasturba Gandhi
Movement: Indian Independence Movement
Major Organisation: Indian National Congress
Principles: Truth, Non-Violence, Vegetarianism, Brahmacharya, Simplicity, Faith

അദ്ദേഹത്തെക്കുറിച്ച് അറിയാത്തവര്‍ ഉണ്ടാകാതിരിക്കട്ടെ. അദ്ദേഹത്തെക്കുറിച്ച് ആരെന്ത് ചോദിച്ചാലും ‘അറിയില്ല’ എന്ന ഉത്തരം കൊടുക്കാതിരിക്കട്ടേ.
കൂടാതെ, മറ്റ് വിഡ്ഡിത്തങ്ങളും എഴുന്നള്ളിക്കാതിരിക്കട്ടേ... പ്രാര്‍ത്ഥനയോടെ...

മഹാത്മജിയുടെ 138-ാം ജന്മദിനത്തില്‍ ഏവര്‍ക്കും എന്റെ ആശംസകള്‍. സാഹോദര്യത്തിന്റേയും, സ്നേഹത്തിന്റേയും, നന്മയുടേയും, അഹിംസയുടേയും ദിനങ്ങളാവട്ടെ ഇനിയുള്ളത്... ഇനിയും വൈകിയിട്ടില്ല...

ജയ് ഹിന്ദ് !

കടപ്പാട് : Dakshayani Kumaramangalam, Kamini Mathai, Priya M. Menon, Ali Bin Abdulla, New Indian Express

16 comments:

:: niKk | നിക്ക് :: said...

പുതിയ പോസ്റ്റ് - “ആരാണ് ബാപ്പു?”

...വളര്‍ന്നു വരുന്ന തലമുറ ഇങ്ങനെയൊക്കെയാണ് ഗാന്ധിജിയെക്കുറിച്ച് ധരിച്ചു വച്ചിരിക്കുന്നതെങ്കില്‍ വരും തലമുറയുടെ കാര്യത്തില്‍ എനിക്ക് അതിയായ ഉത്ക്കണ്ഠയുണ്ട്. ഭയാശങ്കയുണ്ട്...

...അദ്ദേഹത്തെക്കുറിച്ച് അറിയാത്തവര്‍ ഉണ്ടാകാതിരിക്കട്ടെ. അദ്ദേഹത്തെക്കുറിച്ച് ആരെന്ത് ചോദിച്ചാലും ‘അറിയില്ല’ എന്ന ഉത്തരം കൊടുക്കാതിരിക്കട്ടേ.
കൂടാതെ, മറ്റ് വിഡ്ഡിത്തങ്ങളും എഴുന്നള്ളിക്കാതിരിക്കട്ടേ... പ്രാര്‍ത്ഥനയോടെ...

ബാജി ഓടംവേലി said...

കുട്ടി അച്‌ഛനോട്
“ അച്‌ഛാ ഗാന്ധിജിയെ എങ്ങനാ വരയ്‌ക്കുക”
അച്‌ഛന്റെ മറുപടി
“ ഗാന്ധിജിയെ എങ്ങനേം വരയ്യാം”

കരീം മാഷ്‌ said...

ഇതു എനിക്കിഷ്ടപ്പെട്ടു.
ശരിയായാ വീക്ഷണം.ചിന്തിക്കാനേറെയുണ്ട്.

chithrakaran:ചിത്രകാരന്‍ said...

നല്ലപൊസ്റ്റ്.
ഗാന്ധിജയന്തി ആശംസകള്‍!!

ധ്വനി | Dhwani said...

ഇത്തിരി ചിന്തിപ്പിച്ച പോസ്റ്റ്!

ഇന്‍ഡ്യയിലെ സ്കൂളുകളില്‍ അടിസ്ഥാന വിദ്യാഭ്യാസം നേടുന്ന എല്ലാവരുടെയും പാഠ്യപദ്ധതികളില്‍ ഗാന്ധിജിയുടെ ജീവിതകഥകളും ഉണ്ടെന്നതില്‍ സംശയമില്ല. എന്നിരുന്നാലും, ചുരുക്കം ചിലരേ ആ കഥകള്‍ ഹൃദയത്തിലേറ്റിയിട്ടുള്ളൂ, അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ ആദരിച്ചിട്ടുള്ളൂ...സിലബസും മാതൃകാ ചോദ്യ ഉത്തരങ്ങളും മനസില്‍ വച്ചു പരീക്ഷയ്ക്കായി പഠിയ്ക്കുന്നവരാണിന്നിന്റെ കുട്ടികള്‍. കൂടെ ബാപ്പുവിന്റെ അവസാന നിമിഷങ്ങളെ '' ഠേ ഠേ!!, റാം റാം!!'' എന്നു വിവരിയ്ക്കുന്ന കൊച്ചുവില്ലന്മാരും!

മഹാത്മാക്കളുടെ കഥകള്‍ മാതാപിതാക്കളില്‍ നിന്നു കുട്ടികളറിയണം എന്നു ഞാന്‍ കരുതുന്നു.

ഗാന്ധിജയന്തി ആശംസകള്‍!

അഭിലാഷങ്ങള്‍ said...

നിക്ക്,

ഇന്ന് ഗാന്ധിജയന്തി..!
പോസ്റ്റ് അവസരോചിതം..

നിക്ക് ന്റെ പോസ്റ്റ് വായിച്ച് ഉണ്ടായ ഷോക്കില്‍നിന്നും ഞാന്‍‌ ഇപ്പോഴും പൂര്‍ണ്ണമായും മോചിതനായിട്ടില്ല!. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞ ആ മഹാത്മാവിനെകുറിച്ച് വ്യക്തമായി ഒന്നും തന്നെ അറിയാത്ത ആത്മാക്കളുടെ കൂമ്പാരമായിമാറുകയാണോ ഇന്ന് ഇന്ത്യയിലെ ഗ്രാമങ്ങള്‍? നാം ആരെയാണ് കുറ്റം പറയേണ്ടത്? പാശ്ചാത്യ സംസ്കാരത്തെ വാനോളം സ്നേഹിക്കാന്‍‌ വെമ്പുന്ന വളര്‍ന്നുവരുന്ന തലമുറയ്ക്ക് നാം നല്‍കിവരുന്ന വിദ്യാഭ്യാസരീതിയേയോ, മാതാപിതാക്കളേയോ, അതോ നാം ജീവിക്കുന്ന സമൂഹത്തെതന്നെയോ? എന്തായാലും, 100% സാക്ഷരത അവകാശപ്പെടുന്ന കേരളത്തില്‍ നിന്നും വന്ന ഒരു ചേച്ചി പറഞ്ഞ അഭിപ്രായം ഒരോ കേരളീയനേയും ഞെട്ടിപ്പിക്കുന്നതാണ്. നിക്ക്, പോസ്റ്റിന്റെ അവസാനം നല്‍കിയ Summary യില്‍ കുറച്ചുകൂടി ഇന്‍‌ഫര്‍മേഷന്‍‌സ് ഉള്‍പ്പെടുത്താമായിരുന്നു എന്ന് എനിക്ക് അഭിപ്രായം ഉണ്ട്.

പിന്നെ, ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 എന്ന ഈ പുണ്യദിനം, ഐക്യരാഷ്‌ട്ര സഭ ഇന്ന് (2007, oct 2) അന്താരാഷ്‌ട്രാ അഹിംസാദിന മായി (International Day of Non-Violence) എല്ലാവര്‍ഷവും ആചരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയിലെങ്കിലും, ഗാന്ധിജിയുടെ പ്രസക്തിയും പ്രശസ്തിയും ലോകമാകമാനം വ്യാപിക്കുമെന്ന ശുഭാപ്തിവിശ്വാസത്തോടെ...

ഷാര്‍ജ്ജയില്‍ നിന്നും,
അഭിലാഷ്

തമനു said...

വളരെ ഞെട്ടല്‍ ഉളവാക്കുന്നു നിക്ക് ഈ പോസ്റ്റ്. നാ‍ളെയിനി ഗാന്ധി എന്നപേര് കൊണ്ട് ഇവര്‍ അറിയുക സോണിയാ ഗാന്ധിയെ ആകും.. :(

അവസരോചിതമായ ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍..

aneeshans said...
This comment has been removed by the author.
aneeshans said...

നല്ല പോസ്റ്റ്. അവസരോചിതം. ശരിക്കും നന്നായി
അഭിനന്ദനങ്ങള്‍ നിക്ക്

Rasheed Chalil said...

നിക്കേ... ശരിക്കും ഞെട്ടിപ്പിച്ചു കളഞ്ഞു ഈ പോസ്റ്റ്... ഉള്ളില്‍ ഒരു വേദനയും.

:(

ശ്രീ said...

നിക്കേ...

സമയോചിതമായ പോസ്റ്റ്.
ബാപ്പുവിനെ അറിയാത്ത ഇന്ത്യാക്കാരോ?
...അദ്ദേഹത്തെക്കുറിച്ച് അറിയാത്തവര്‍ ഉണ്ടാകാതിരിക്കട്ടെ.

കുഞ്ഞന്‍ said...

നിക്കേ..

ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍,

സ്വന്തം പിതാവിനെപ്പറ്റി ചോദിച്ചാല്‍, അതു അമ്മയോടു ചോദിച്ചിട്ടു പറയാമെന്നു പറയുന്ന കാലം അതി വിദൂരമല്ലെന്നു തോന്നുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നിക്കേ ഈ പരതിപ്പിടിച്ച് കൂട്ടിയിണക്കിയത് കൊള്ളാം, അല്ലാതെ പോസ്റ്റിന്റെ ഉല്‍ഭവത്തെക്കുറിച്ച് എന്തു പറയാന്‍!

G.MANU said...

അന്ധകാരത്തിണ്റ്റെ ആന്ധ്യംകുടിച്ചെണ്റ്റെ
ഇന്ത്യ തിളയ്ക്കുന്ന നേരം
നിന്‍റെ മൃദുഹാസശാന്തിഗീതങ്ങളെ
നെഞ്ചോടുചേര്‍ക്കുവാനാര്‍ക്കു നേരം....

rajesh said...

ഇപ്പോഴാണ്‌ ഇതു വായിച്ചത്‌. ഇതുവരെ ഇതു മറ്റൊരു character assassination ആയിരിക്കും എന്നു വിചാരിച്ചു (ഇപ്പോള്‍ അതാണല്ലോ ബ്ലോഗില്‍ ഫാഷന്‍ !)

യുവതലമുറയുടെ അറിവ്‌ ഇത്രയേ ഉള്ളു. മൂന്നു വര്‍ഷം മുന്‍പ്‌ ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിലെ കുട്ടികള്‍ (6 മുതല്‍ 12 വയസ്സുവരെയുള്ള 8 പേര്‍) ആഗസ്റ്റ്‌ 15ന്റെ അന്ന് എന്റെ കുട്ടികളുടെ കൂടെ കളിക്കാന്‍ വന്നു. അന്നു ഞാന്‍ അവരോട്‌ ഗാന്ധിജിയെക്കുറിച്ച്‌ ചോദിച്ചു. ഉത്തരങ്ങള്‍ ഇത്രയും മോശമായിരുന്നില്ല പക്ഷേ ഞാന്‍ അവന്മാരെ മുഴുവന്‍ പിടിച്ചിരുത്തി ഗാന്ധി എന്ന സിനിമയുടെ DVD കാണിച്ചു.

എല്ലാ വര്‍ഷവും ആഗസ്റ്റ്‌ 15ന്‌ അവര്‍ ഇതു കാണാന്‍ വരാറുണ്ട്‌. പലപ്പോഴും മുഴുവന്‍ കാണാന്‍ ഇരിക്കാറില്ല എങ്കിലും ആ സിനിമ അവരെ influence ചെയ്യുന്നുണ്ട്‌ എന്നെനിക്കു തോന്നുന്നു. ഓരോ വര്‍ഷവും കഴിയുന്തോറും ഓരോ സംഭവത്തെക്കുറിച്ചുള്ള (ജാലിയന്‍ വാല ബാഗ്‌ പോലെയുള്ള) അവരുടെ opinion മാറുന്നതു കാണാന്‍ രസമുണ്ട്‌.

ഇന്ത്യാക്കാരെക്കാളും എപ്പ്പ്പോഴും മറ്റുള്ളവര്‍ക്ക്‌ ഇന്ത്യയെക്കുറിച്ച്‌ അറിയാം എന്ന് എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌ (8 വര്‍ഷം england. 6 മാസം australia എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഉള്ള അനുഭവങ്ങള്‍.)

അശോക് said...

ഗാന്ധിജയന്തി ആശംസകള്‍..
ജയ് ഹിന്ദ് ..