ഈ വര്‍ഷത്തെ ഏറ്റവും വലിയ പൂര്‍ണ്ണചന്ദ്രനെ ഇന്ന് ദൃശ്യമാവുന്നു. ഇന്നലെയും ഇന്നുമായുമാണ് (ഒക്ടോബര്‍ 25, 26) ഈ നയനമനോഹരമായ കാഴ്ച കാണുവാന്‍ കഴിയുകയെന്ന് നാസ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2007 ല്‍ ഇതു വരെ ദൃശ്യമായിട്ടുള്ളതിനേക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവുമാണ് ഇന്നത്തെ പൂര്‍ണ്ണചന്ദ്രന്റെ സവിശേഷത. ഭൂമിയുടെ ഭ്രമണപഥത്തിനേറെ അടുത്തു (ഏതാണ്ട് 3,60,000 കി.മീ ദൂരം) വരുന്നതു കൊണ്ടാണിത്.
പക്ഷെ, ഇന്നലെ ഉച്ച ഷിഫ്റ്റും കഴിഞ്ഞ് കൊട്ടാരത്തില്‍ വന്ന് രാത്രിയില്‍ ഏറെനേരം തണുപ്പിനെയശ്ശേഷം വകവെയ്ക്കാതെ നോം മട്ടുപ്പാവില്‍ ഉലാത്തിയെങ്കിലും ഇഷ്ടനെ ഒരു നോക്കു കാണാന്‍ ഗൊത്തില്ല! കാര്‍മേഘങ്ങള്‍ അങ്ങനെ ഗുമ ഗുമാന്ന് കെട്ടിക്കിടക്കുവല്ലേ, പെയ്തൊഴിയാതെ! പക്ഷെ ആകാശത്തിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഇനിയിപ്പോള്‍ ഇന്നെങ്കിലും ഒരുമാത്രയെങ്കിലും നമുക്ക് കാണുവാന്‍ തരപ്പെടണേ എന്ന പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു...
പിന്നെ, ഇന്നലെത്തെ ദര്‍ബാര്‍ കൂടിയപ്പോള്‍ ഈ പൂര്‍ണ്ണചന്ദ്ര പ്രതിഭാസത്തെക്കുറിച്ച് കുലങ്കഷമായൊരു ചര്‍ച്ച നടന്നു. സഭയില്‍ ഹാജരായിരുന്നവര്‍ അവരവരുടെ അറിവും സംശയങ്ങളും വെളിവാക്കിയപ്പോള്‍ കൂട്ടത്തില്‍ ആസനസ്ഥനായിരുന്ന മ്മടെ ഉണ്ണിക്കുട്ടനോടാരോ (ഉണ്ണിക്കുട്ടനെ മറന്നിട്ടില്ലല്ലോ ല്യേ?) ചോദിച്ചു.
“ഉണ്ണിക്കുട്ടാ നിയ്യെന്താ ഒന്നും മിണ്ടാതിരിക്കണേ? നിനക്കീ വിഷയത്തില്‍ താല്പര്യമേതുമില്ലേ? സൂര്യനെയാണോ ചന്ദ്രനെയാണോ നിനക്കിഷ്ടം?”
ഉണ്ണിക്കുട്ടന്‍ ഒന്ന് നിമിഷം ആലോചിച്ചു. എന്നിട്ട് തന്റെ ഘനഘംഭീരമായ ശബ്ദത്തില്‍ പറഞ്ഞു.
“ചന്ദ്രനെ തന്നെ!”
“അതെന്താ?” അഭി ചോദിച്ചു.
“ചന്ദ്രന്‍ തന്നെയാണ് സൂര്യനെക്കാള്‍ പ്രധാനപ്പെട്ടത്. കാരണം ചന്ദ്രന്‍ വെളിച്ചം ആവശ്യമായ രാത്രി നേരത്ത് വെളിച്ചം തരുന്നു. പക്ഷെ സൂര്യനോ? പകല്‍ നമുക്ക് വെളിച്ചം ആവശ്യമില്ലാത്ത നേരത്ത് വെളിച്ചം തരുന്നു. എന്തു കാര്യം! വേസ്റ്റ്!”
പിന്നത്തെ കഥയൊന്നും പറയാതിരിക്കുകയാ ബുദ്ധി. ;) സഭ അലങ്കോലപ്പെട്ടു. “സമ്മര്‍ ഇന്‍ ബെത് ലഹേം” എന്ന സിനിമയില്‍ ഇതു പോലെ ഓരോ കീച്ച് കീച്ചുന്ന കലാഭവന്‍ മണിയെ സുരേഷ് ഗോപിയും ജയറാമും ചേര്‍ന്ന് ഒരു ചെണ്ടയാക്കി മാറ്റുന്നത് പോലെ ഇവിടെ നമുക്ക് ചെയ്യാന്‍ പറ്റുമോ? അതു സിനിമയല്ലേ...! അനുഭവിക്കുക തന്നെ... ശിവ ശിവ...
14 comments:
പുതിയ പൊസ്റ്റ് - “പൂര്‍ണ്ണചന്ദ്ര ദര്‍ശനം ഇന്ന് - നോം കാത്തിരിക്കുന്നു”
അതെ ഞാന്‍ കാത്തിരിക്കുകയാണ്...
ഇന്നലെ കാണാനൊത്തില്ല. ഇന്നെങ്കിലും ഒരുമാത്രയെങ്കിലും കാണുവാന്‍ തരപ്പെടണേ എന്ന പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു...
:)
wish u a happy full moon day....
:)
നിക്കേ... ഇന്നു കാണാം...
വന്നില്ലേല്‍... ‘ഇരട്ടക്കുട്ടികളുടെ അച്ഛന്‍’ എന്ന ചിത്രത്തിലേ ഈ പാട്ട് പാടാ..
“എത്ര നേരമായ് ഞാന്‍ കാത്തു കാഠു നില്പൂ
ഒന്നിങ്ങ് നോക്കുമോ വാര്‍തിങ്കളേ...
പിണങ്ങരുതേ അരുതേ അരുതേ...
പുലരാറായ് തോഴീ...“
:)
ഇന്നലെ പൂര്‍ണ്ണ ചന്ദ്രനെക്കണ്ടപ്പോള്‍ എന്തോ ഒരു സവിശേഷത തോന്നി. ചില ചിത്രങ്ങളുമെടുത്തു. ഇത്രയും മഹത്തരമായ സംഭവമാണെന്ന് ഇപ്പോഴാണരിഞ്ഞത്. ചിത്രം എന്റെ പൊസ്റ്റിലിടാം. നന്ദി.
Very good!!
സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.com
Jayakeralam for Malayalam Stories and Poems
പേരക്ക പറഞ്ഞത് ശരിയാ..
ഇന്നലെ വൈകീട്ട് ചന്ദ്രന്‍ ലേശം വലുതായിട്ട് തോന്നി. ചുമ്മാ തോന്നിയതായിരിക്കുമെന്ന് കരുതി. ഇപ്പഴല്ലേ സംഗതി പിടികിട്ടിയത്.
ഇവിടെയും കാണാനൊന്നും ഒത്തില്ല.. നല്ല അസ്സല്‍ മഴക്കാറ്..
എടുക്കൂ, എടുത്ത് പോസ്റ്റൂ....
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍
ഉണ്ണിക്കുട്ടന്‍ പറഞ്ഞതിലെന്താ തെറ്റ്?
ഇത്രേം വെട്ടത്തിന്റെ കൂടെ സൂര്യന്റെ കുറവേ ഉള്ളൂ!
ചന്ദ്രനെ കണ്ടു! മുട്ടനായ സന്തോഷത്തില്‍ മുട്ടായി തന്നു!
മനു ജി.. ബിലേറ്റഡ്...
ശ്രീ... :)
സഹയാത്രികാ... കണ്ടോ കണ്ടോ??
പേരയ്ക്കാ, പൂര്‍ണ്ണചന്ദ്രനെ പോസ്റ്റാന്‍ മറക്കരുത് ട്ടോ..
ജയകേരളം നന്ദി..:)
കൃഷ്, മെലോഡിയസ്, വാളൂരാന്‍, അക്ഷരജാലകം :)
ധ്വനീ ഹിഹി ഉണ്ണിക്കുട്ടനു പറ്റിയ കമ്പനിയാണല്ലോ.. :)
ശനിയാഴ്ച വെളുപ്പിന് ചന്ദ്രന്‍ അസ്തമിക്കുന്നതിന് മുന്‍പ് കണ്ടു. മഴക്കാറുണ്ടായിരുന്നിട്ടും എത്ര തെളിച്ചമായിരുന്നു. കുറച്ച് പോട്ടം പിടിച്ചു നോക്കിയെങ്കിലും ഒന്നും അങ്ങട് ശരിയായില്ല..കുറച്ചെങ്കിലും നന്നായി എന്ന് തോന്നിയത് പിക്നിക്ക് ല്‍ പോസ്റ്റുന്നു...
ഈ പറഞ്ഞ പൂര്‍ണ്ണചന്ദ്രനെ ദാ ഇവിടെ കാണാം
Nikks !!
ഇങ്ങനൊരു സംഭവം ഇതിനിടയ്ക്ക് കഴിഞ്ഞോ. ഇവിടെ മേഘങ്ങളൊന്നും ഇല്ലായിരുന്നു. പൂര്‍ണ്ണചന്ദ്രനെ അന്ന് കണ്ടപ്പോള്‍ പതിവിലും വലിപ്പം കാണുന്നുണ്ടല്ലോ എന്നു തോന്നുകയും ചെയ്തൂ.
Post a Comment