എങ്ങു നിന്നോയിവിടെ പറന്നിറങ്ങി
എന്തോ തേടിയലഞ്ഞിവിടെ
എന്തെന്ത് ലഭിച്ചു, ലഭിച്ചില്ലാ
എന്തിനിവിടെയെപ്പോഴോ താണിറങ്ങി
എന്തിനുമേതിനും ഉത്തരമേകാനി-
നിയുമാരെയും കാത്തിടാതെ
ദേശാടനക്കിളി യാത്രയാവുകയായ്
ചിറകടി ശബ്ദമേതും കേള്‍പ്പതുണ്ടോ
കാതോര്‍ത്തിരുപ്പത് വ്യര്‍ത്ഥമല്ലോ
മറ്റൊരു യാത്രയ്ക്കൊരുങ്ങുകയാണെടോ.
ജീവിച്ചിടും കാലത്താരെയും ദ്രോഹിച്ചിടാതെ
ചില്ലകള്‍ തോറും തന്‍താവളം മാറ്റിടുമ്പോള്‍
പ്രകൃതിതന്‍ ഭാവവും മാറിടുമ്പോള്‍
കാലത്തിനൊപ്പിച്ച് മാറിടാതെയെ-
ങ്കിലുമിന്നതിനെന്തോ മാറ്റം തോന്നിടവേ
മാറ്റത്തിനായ് കൊതിച്ചു വീണ്ടും യാത്രയായി.
ദേശാടനക്കിളി കരയാറില്ലെന്നാരോ പറഞ്ഞു
ഇല്ലില്ലയില്ലില്ല, ദേശടനക്കിളിയും കരയാറുണ്ട്
കുഞ്ഞുചിറകുകള്‍ വിരിച്ച് പറന്നുയരുമ്പോളിന്ന്
അശ്രുകണങ്ങളാലതിന്‍ കാഴ്ച മങ്ങിയിരുന്നോ?
3 comments:
ദേശാടനക്കിളി വീണ്ടും യാത്രയായപ്പോള്‍ വായില്‍ തോന്നിയത് ഇവിടെ കുറിച്ചിട്ടു. അങ്ങിനെ വീണ്ടും ആ “ദേശാടനക്കിളി യാത്രയായി”
:)
നിക്കേ നാളികേരമുടക്കല്‍ കര്‍മ്മം ഞാന്‍ നിര്‍വ്വഹിക്കുന്നു... ഠേ...!
"പ്രകൃതിതന്‍ ഭാവവും മാറിടുമ്പോള്‍
കാലത്തിനൊപ്പിച്ച് മാറിടാതെയെ-
ങ്കിലുമിന്നതിനെന്തോ മാറ്റം തോന്നിടവേ
മാറ്റത്തിനായ് കൊതിച്ചു വീണ്ടും യാത്രയായി
നല്ല വരികള്‍ ... നല്ല ആശയം....
ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് ഒരിക്കലും തീരാത്ത യാത്ര... നമ്മേപ്പോലെത്തന്നെ... അവസ്ഥകളില്‍നിന്നും ... അവസ്ഥകളിലേക്ക് യാത്ര തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു....
:)
കൊള്ളാം നിക്കേ...
:)
Post a Comment