Tuesday, March 18, 2008

സിമ്പ്ലന്‍ അഗ്രജന്‍

അഗ്രജ മോഹം,
അതിമോഹം
കാര്യമെന്തെന്നല്ലേ കൂട്ടരേ
കവിത കവിത-
യെഴുത് നിക്കേ‍
എന്ത് കവിത-
യെന്നാരാഞ്ഞതിന്‍
‍ഉത്തരമോ സിമ്പിള്‍
‍സിമ്പിള്‍ പോലും സിമ്പിള്‍
‍അഗ്രജനെല്ലാം സിമ്പിള്‍
‍ഇങ്ങനെ സിമ്പ്ലനാമൊരഗ്രജന്‍ !

അഗ്രജ പക്ഷം : “കവിതയാണിപ്പോ ട്രെ‍ന്‍ഡ്”
എനിക്കൊന്നേ പറയാനുണ്ടായിരുന്നുള്ളൂ. “അതിന് വേറെ ആളെക്കൊണ്ടുവരണം”
പക്ഷെ, സത്യത്തില്‍ അദ്ദേഹം ഇത്രമാത്രമേ ഉദ്ദേശിച്ചുള്ളൂ “ഒരു പടങ്കവിത”. പക്ഷെ, അതു മനസ്സിലാക്കും മുന്‍പ് ഞാനിതെഴുതിപ്പോയി. എഴുതിപ്പോയില്ലേ... അതുകൊണ്ട്,

ഈ ‘കവിത’ സഹനശക്തിയേറെയുള്ള എന്റെ സിമ്പ്ലന്‍ അഗ്രജന് സമര്‍പ്പിക്കുന്നു.

ഡേയ് അഗ്രൂ അഡ്ജസ്റ്റ് ചെയ്യഡൈയ് ... ;)

15 comments:

:: niKk | നിക്ക് :: said...

പൊന്നഗ്രൂ അഡ്ജസ്റ്റ് ചെയ്തേ പറ്റൂ.. ;)

ഒരു ഇടവേളയ്ക്ക് ശേഷം ഒരു ‘കവിത’യുമായ് ഞാനിതാ വീണ്ടും...

“സിമ്പ്ലന്‍ അഗ്രജന്‍”

സഹിക്കൂ.. ക്ഷമിക്കൂ... :)

Rasheed Chalil said...

ഈശ്വരാ......... :)

Sharu (Ansha Muneer) said...

ഞാന്‍ കവിതയെഴുത്ത് നിര്‍ത്തി :)....

സുല്‍ |Sul said...

നിക്കേ ഞാന്‍ നിക്കണോ പോണോ?

മുസ്തഫ|musthapha said...
This comment has been removed by the author.
മുസ്തഫ|musthapha said...

അഗ്രജന്‍ said...
ഭഗവത് ഗീതയില്, ഗുരുക്കന്മാരെ വധിക്കാനാവാതെ അര്ജ്ജുനന് ശ്രീകൃഷ്ണനോട് പറയുന്നുണ്ട്…

‘ഗുരുനഹത്യാഹി മഹാനുഭാവാന്‍,
ശ്രേയോ ഭോക്തം ഭക്ഷ്യമപീഹലോകേ...’

ഗുരുഹത്യ ചെയ്യുന്നതിലും ഭേദം ഈ ജീവിതത്തില്‍ ഭിക്ഷ എടുത്ത് ജീവിക്കുകയാ എന്ന്...

(അങ്ങിനെ തന്നെയല്ലേ പടച്ചോനേ… )

അപ്പോ പറഞ്ഞു വന്നത്... നിക്ക് ഗുരു ഇനിയും കളിച്ചാല്‍ ഞാനീ ജീവിതത്തില്‍ ഭിക്ഷയെടുത്ത് ജീവിക്കാനൊന്നും പോകില്ലെന്ന്... mind it... :)

കുഞ്ഞന്‍ said...

വ്വാ,,,, ഗംഭീരം.. നിമിഷ കവി..


എത്ര സിമ്പ്ലിയായിട്ടു കവിത വരുന്നു..!

ദിലീപ് വിശ്വനാഥ് said...

ഹഹഹ.. നിമിഷ കവിത ആണോ?

പൊറാടത്ത് said...

ഷാരൂ.. ആ പറഞ്ഞതാ ശരി.. അതങ്ങ് നിര്‍ത്തിയേര്..

ഇനി മുതല്‍ ഇതിനാ മാര്‍ക്കറ്റ്..

നിക്ക്.., ഇനീം പോരട്ടെ..!

ഏറനാടന്‍ said...

നിക്ക് ഹേ!
എന്ത്, അഗ്രജന്‍ കവി ആയിയെന്നോ!
എന്നാ ഞമ്മളായിട്ട് എന്തിനാ അമാന്തിക്കുന്നത്.
ഞമ്മളും എഴുതട്ടെ/കീബോഡില്‍ വിരിയിക്കട്ടെ
കവിതകള്‍, പദ്യങ്ങള്‍, കാവ്യങ്ങള്‍
ഭാവനേ വരൂ,
നല്ല വരികള്‍
വരമായ് തരൂ

അഭിലാഷങ്ങള്‍ said...

നിക്കേ... ഹി ഹി...

ഞാനുമുണ്ട് നിന്റെകൂടെ ..
എന്തിനും ഏതിനും...

ഓക്കേ? :-)

ഓഫ്: ‘കവിത‘ കണ്ട് അഗ്രജന്‍ ഞെട്ടിയോ ആവോ? അഗ്രൂന്റെ പേടികലര്‍ന്ന സ്വരത്തില്‍ കമന്റ് കാണുമ്പോള്‍ “അഗ്രജന്‍ = അര്‍ജുനന്‍“ എന്ന ഒരു ഫീല്‍...!

അഭിലാഷങ്ങള്‍ said...

അഗ്രജന്‍ അര്‍ജുനവചനങ്ങള്‍ “കടമെടുത്ത്” ഗുരുക്കന്മാര്‍ക്ക് നേരേ പ്രയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാപ്പിന്നെ നിക്കിന് വേണ്ടി നിക്കിന്റെ ശിഷ്യനും എന്റെ ഗുരുവുമായ അഗ്രജമഹാത്മനോട് ഞാന്‍ മറുപടി പറയാം.

അര്‍ജുനന്‍ അയാളുടെ ഭയവും പരിഭ്രാന്തിയും മൌഢ്യവും മൂലം കൃഷ്ണനോട് പറഞ്ഞ വരികള്‍, വളച്ചൊടിച്ച് നിക്കിനെ താക്കീത് ചെയ്യാനായി എടുത്ത സ്ഥിതിക്ക് ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ...

ഗുരുക്കന്‍മാര്‍ എതിര്‍നിരയില്‍ നിരന്ന് നില്‍ക്കുന്ന യുദ്ധഭൂമിയില്‍ അര്‍ജുനന്‍ കാണിച്ചതും പറഞ്ഞതുമായ വട്ട്കേസ് ചിന്തകളും പ്രവര്‍ത്തികളും തന്നെയല്ലേ അഗ്രജന്‍ ഈ ബ്ലോഗ് ഭൂമിയില്‍ കാണിക്കുന്നതും പറയുന്നതും? :-)

അഗ്രജന്‍ ചൂണ്ടിക്കാട്ടിയ കാര്യത്തിന് മുന്‍പേ വേറേയും കുറേ ജകപൊക സംഗതികള്‍ അര്‍ജുനന്‍ പറയുന്നുണ്ട്. അതിനെല്ലാം കൂടി കൃഷ്ണന്‍ കൊടുത്ത സ്ട്രോങ്ങ് റിപ്ലേ ഇങ്ങനെയായിരുന്നു...

"കുതസ്ത്വാ കശ്‌മലമിദം..
വിഷമേ സമുപസ്‌ഥിതം..
അനാര്യജുഷ്‌ടമസ്വര്‍ഗ്യം..
അകീര്‍ത്തികരമര്‍ജ്ജുനാ..!"

ഇതില്‍ “അകീര്‍ത്തികരമര്‍ജ്ജുനാ!” എന്നത് “അകീര്‍ത്തികരമഗ്രജാ!” എന്ന് ഞാന്‍ മാറ്റി എഴുതുന്നു. :-)

ഈ സംസ്കൃത ശ്ലോകത്തിന്റെ മീനിങ്ങിങ്ങനെ:

ശ്രേഷ്ടന്മാര്‍ക്ക് (അഗ്രുവിനെയും, അര്‍ജ്ജുവിനെയും പോലുള്ള) യോജിക്കാത്തതും, സ്വര്‍ഗ്ഗപ്രാപ്തിക്ക് ഉതകാത്തതും (അത് അര്‍ജ്ജുഭായ്ക്ക് മാത്രം ബാധകം, ബിക്കോസ്, അഗ്രുഭായ് യെ നരകത്തിലേക്കാണ് കെട്ടിയെടുക്കുക എന്ന കാര്യം മാന്യുഫാക്ചര്‍ ചെയ്യുന്ന ടൈം തന്നെ ദൈവം അങ്ങേരുടെ ലാപ്പ്‌ടോപ്പില്‍ ഫീഡ് ചെയ്തിട്ടുണ്ട്), ദുഷ്കീര്‍ത്തിയുണ്ടാക്കുന്നതുമായ ഇത്തരം വട്ട് ചിന്തകള്‍.. , ഈ വിഷമഘട്ടത്തില്‍ നിനക്ക് എവിടുന്നാണ് വന്ന്കൂടിയത്? -- എന്നാണ് കൃഷ്ണേട്ടന്‍ ചോദിച്ചത്!

കൃഷ്ണേട്ടന്‍ ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ചോദിച്ച അതേ ചോദ്യം ഞാനും അതേ സൌണ്ട് എഫക്ടോടുകൂടി അഗ്രജാത്മാവിനോട് ആരായുകയാണ്.

:-)

അഭിലാഷങ്ങള്‍ said...

ഒരുകാര്യം കൂടി...

അതിന് ശേഷം ഒരു കാര്യം കൂടി കൃഷ്ണന്‍ അഗ്രജനോട്, ഛെ! അര്‍ജ്ജുനനോട് പറഞ്ഞു:

‘ക്ലൈബ്യം’ മാ‍സ്‌മ ഗമഃ പാര്‍ത്ഥാ!
നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയ ദൌര്‍ബല്യം
ത്യക്ത്വോത്തിഷ്ഠ് പരന്തപ!

എന്ന് വച്ചാ...

അഗ്രജാ/അര്‍ജുനാ, നീ ആണും പെണ്ണുമല്ലാത്ത അവസ്ഥയെ പ്രാപിക്കരുത്. ഇത് നിനക്ക് ചേര്‍ന്നതല്ല. ശത്രുക്കളെ തപിക്കുന്നവനായ നീ മനസ്സിന്റെ തുച്ഛമായ ഈ ‘അധൈര്യത്തെ’ വെടിഞ്ഞ് എഴുന്നേല്‍ക്കുക; എന്ന്

അപ്പോ, ഞാന്‍ പറഞ്ഞ് വരുന്നത്... അര്‍ജ്ജുനന്‍ വിവരമില്ലാതെ പറഞ്ഞ ബ്ലാ ബ്ലാ‍ ബ്ലാ കള്‍ക്ക് ഇം‌പോര്‍ട്ടന്‍സ് കൊടുത്ത് അത് വേണ്ടാത്തിടത്തൊക്കെ ഉപയോഗിച്ചാല്‍ അഗ്രജന്റെ ഗുരുവും , അഗ്രജന്റെ ശിഷ്യനും യോജിച്ച് അഗ്രജാത്മാവിന്റെ ഷേപ്പ് മാറ്റി എന്നു വരും! ജാഗ്രതൈ! ഹി ഹി..

കൃഷ്ണന്‍ പറഞ്ഞ വാക്കിന് മഹത്വം കൊടുക്കണോ, അതോ അര്‍ജ്ജുവേട്ടന്‍ പറയുന്ന ബക്ക്-വാസ് ടോക്കിന് മഹത്വം കൊടുക്കണോ എന്ന് അഗ്രുവേട്ടന്‍ ഒന്ന് ഇരുന്ന് (ഓഫീസിലെ ആ മനോഹരമായ സോഫയില്‍ ഇരുന്ന്) ചിന്തിക്കൂ.. K-ട്ടോ....!

ന്നാ‍..പോട്ടേ..? പിന്നെക്കാണാം! നാളെ ഓഫല്ലേ?

നബിദിനാശംസകള്‍....

:-)

ശ്രീ said...

പഷ്ട് പഷ്ട്!


ഇതിനും തക്കവണ്ണം പാവം അഗ്രജേട്ടന്‍ എന്തു തെറ്റു ചെയ്തു. [ബ്ലോഗിങ്ങിനോട് ഒരു വിരക്തി തോന്നുന്നുണ്ടാകണം ഇപ്പൊ]

ഞാനൊരു ഭഗവദ് ഗീത സംഘടിപ്പിയ്ക്കട്ടെ.അഭിലാഷ് ഭായ് ഇതെന്തു ഭാവിച്ചാണോ...
;)

പ്രണയകാലം said...

എങ്ങനെ ആണ്‍ മാഷെ ഇത്ര മനോഹരമായ കവിതകള്‍ എഴുതുക..അസൂയ വരണൂട്ടൊ..