Tuesday, July 11, 2006

സ്വപ്നമോ മിഥ്യയോ

സങ്കല്‍പ്പിക്കൂ,
ഇവിടെ രാജ്യങ്ങളില്ലെങ്കില്‍
കൊല്ലുവാനും കൊല്ലപ്പെടുവാനും
ഒന്നുമില്ലായിരുന്നെങ്കില്‍
തകര്‍ക്കുവാനും തകര്‍ക്കപ്പെടുവാനും
സാമ്രാജ്യങ്ങളില്ലായിരുന്നെങ്കില്‍
ഇവിടെ ജാതിമതങ്ങളില്ലെങ്കില്‍
ശാന്തിയും സമാധാനവും കൈവരുമായിരുന്നെങ്കില്‍
ഇവിടെ സ്വത്തും പ്രലോഭനങ്ങളുമില്ലായിരുന്നെങ്കില്‍
ദുരാഗ്രഹവുമില്ലെങ്കില്‍
സാഹോദര്യം മാത്രമുണ്ടായിരുന്നെങ്കില്‍
ഏവരും ശാന്തിയിലും സമാധാനത്തിലും
ജീവിച്ചിരുന്നെങ്കില്‍
ഒരുപക്ഷെ,
നിങ്ങള്‍ എന്നെ ഒരു സ്വപ്നാടകന്‍
എന്നു വിളിച്ചേക്കാമെങ്കിലും,
ഞാനാശിക്കട്ടെ, ഒരിക്കല്‍
നിങ്ങളും ഞങ്ങള്‍ക്കൊപ്പം ചേരുമെന്ന്‌
എങ്കില്‍ നമ്മള്‍ ഈ ലോകത്ത്‌
ഒന്നായി ജീവിച്ചിടുമേ...

സസ്നേഹം
:: നിക്ക്‌ ::

7 comments:

:: niKk | നിക്ക് :: said...
This comment has been removed by a blog administrator.
:: niKk | നിക്ക് :: said...

സത്യമോ മിഥ്യയോ ???

ഇതു പോസ്റ്റ്‌ ചെയ്തതിനു പിന്നാലെ... :(

മുംബൈ സ്ഫോടനങ്ങള്‍ പൈശാചികവും ക്രൂരവും...

ഇതിനെന്നൊരറുതിവരും???

പ്രാര്‍ത്ഥനയോടെ,
സ്വന്തം
നിക്ക്‌

Adithyan said...

ഭീകരവാദം ഇന്നൊരു വ്യവസായമാണ് സുഹൃത്തേ. ഒരുപാട് ലാഭമുണ്ടാക്കുന്ന ഒരു വ്യവസായം... ഒരുപാടുപേര്‍ വലിയ വലിയ തുകകള്‍ മുതല്‍ മുടക്കിയിരിയ്ക്കുന്ന വ്യവസായം...

മുസ്തഫ|musthapha said...

ee.. kochu kochu payyanmarokkey kayari raajavayi kazhinjal nammaleee paavam chakkravathimarokkey enthu cheyyum..:)

hmm... modelinginey patti oru dharanayokkeyundayirunnu... ini bhakki nhan parayano....

Nannayittundeda... ezhuthu thudaruka... ella vidha ashamsakalum..

Aayushman Bhavah: (N. Prasad style)

കെവിൻ & സിജി said...

ഒരു കമന്റു വയ്ക്കാന്നു കരുതിതന്ന്യാ വന്നേ. എന്തായാലും ഇനി അടുത്ത പോസ്റ്റിനു കമന്റുവയ്ക്കാം. വേഗാവട്ടെ

ഫാര്‍സി said...

ഭീകര വാദവും ത്രീവവാദവുമൊന്നും ഈ ലോകത്തു നിന്നവസാനിക്കില്ല.കാരണം അതിനെ പ്രോത്സാഹിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന രീതിയാണ് വികസിത രാഷ്ട്രങ്ങളില്‍ നിന്നും മറ്റും കണ്ടു വരുന്നത്.കൈ രണ്ടും കൂട്ടിമുട്ടിയാല്‍ മാത്രമല്ലെ ശബ്ദം വരൂ!!!!

mariam said...

നിക്ക്‌, കമന്റ്‌ കൂട്ടി കൊണ്ട്‌ വന്നതാണു ഇവിടെ.
വന്നപ്പോള്‍ മഹാനായ ജോണ്‍ ലെന്നന്‍ കണ്ണിറുക്കി കാട്ടി.

ചെറിയൊരു കടപ്പാടെങ്കിലും ഇടാമായിരുന്നു.

സാന്ദര്‍ഭിക വശാല്‍ ഇതു കൂടി...
Imagine
by John Lennon

Imagine there's no heaven
It's easy if you try
No hell below us
Above us only sky
Imagine all the people
Living for today...

Imagine there's no countries
It isn't hard to do
Nothing to kill or die for
And no religion too
Imagine all the people
Living life in peace...

You may say I'm a dreamer
But I'm not the only one
I hope someday you'll join us
And the world will be as one

Imagine no possessions
I wonder if you can
No need for greed or hunger
A brotherhood of man
Imagine all the people
Sharing all the world...

You may say I'm a dreamer
But I'm not the only one
I hope someday you'll join us
And the world will live as one .

De javu...? ;-)