ഇന്ന് ഡിസംബര്‍ 29. ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുന്നു എന്റെ ബ്ലോഗ്ഗെഴുത്തിന്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അവള്‍ ആവശ്യപ്പെട്ടു “മാഷിനും ബ്ലോഗ്ഗെഴുതിക്കൂടെ”. ഞാന്‍ മറുപടി പറഞ്ഞു. “ഇനീപ്പോ ഇതിന്റെ കൂടി കുറവേയുള്ളൂ. മറ്റെല്ലാം തികഞ്ഞിരിക്കുവല്ലേ. എനിക്ക് വയ്യ. ഇനി നീ എനിക്കൊരു ബ്ലോഗ്ഗ് ഉണ്ടാക്കിത്തരികയാണെങ്കില്‍ ഞാനെഴുതാന്‍ ട്രൈ ചെയ്യാം.” അവള്‍ അതനുസരിച്ച് ഒരെണ്ണം ഉണ്ടാക്കുകയും ചെയ്തു. അങ്ങിനെ അന്ന് ഒരു “ഡ്രീംസ് ലിമിറ്റഡ്” ബ്ലോഗ്ഗറില്‍ ഉദയം കൊണ്ടു. അത് ഇടക്കെപ്പോഴോ ബ്ലോഗ്ഗറില്‍ നിന്നും നിക്ക് ഡോട്ട് ഇന്‍ ലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ബ്ലോഗ്ഗ് ഐഡി മാറിയെങ്കിലും അവള്‍ എനിക്കുണ്ടാക്കി തന്ന ബ്ലോഗ്ഗ് ടൈറ്റില്‍ മാത്രം മാറ്റിയില്ല. അതാണ് “കൊച്ചി രാജാവിന്റെ ജീവിതം”. ഈ ബ്ലോഗ്ഗ് സമൂഹത്തിലേയ്ക്കെന്നെ കൈപിടിച്ചാനയിച്ച എന്റെ പ്രിയപ്പെട്ട ആ സുഹൃത്ത് ലക്ഷ്മിക്കുട്ടിയമ്മയ്ക്കായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
ആ സമയത്ത് ആംഗലേയ ബ്ലോഗ്ഗുകളായിരുന്നു എഴുതി നോക്കിയിരുന്നത്. അന്നൊക്കെ മലയാളത്തില്‍ ബ്ലോഗ്ഗാമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നതല്ലല്ലോ. ഈ ബ്ലോഗ്ഗെഴുത്തിന്റെ ആദ്യകാലം എന്നെ ഇപ്പോള്‍ മറ്റൊന്നിനെക്കുറിച്ചുകൂടി ഓര്‍മ്മിപ്പിക്കുന്നു. ലക്ഷ്മിയുടെ പ്രചോദനത്താല്‍ ഊര്‍ജ്ജം കൊണ്ട് ഒരു ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ. അതിന് പിന്നാലെ ഫേസ് ടു ഫേസ് ഇന്റര്‍വ്യൂവും, പിന്നെ പ്രതീക്ഷിച്ച ശമ്പളസ്കെയിലില്‍ കേരളത്തിലെ ഒരു പ്രമുഖ സര്‍ക്കാര്‍ അധിഷ്ഠിത ഐ.ടി.പാര്‍ക്കില്‍ ഉദ്യോഗവും. അങ്ങിനെ 2005 ഡിസംബര്‍ അല്ല, ആ വര്‍ഷം തന്നെ അവസാനിക്കാന്‍ നാഴികകള്‍ അവശേഷിക്കേ എന്റെ ജീവിതത്തിലെ ആദ്യ നൈറ്റ് ഷിഫ്റ്റിലൂടെ പുതിയ ഉദ്യോഗത്തില്‍ പ്രവേശിച്ചു.
സഹവര്‍ക്കനായ പണിക്കനാണ് മലയാളത്തില്‍ ബ്ലോഗ്ഗാമെന്ന് പറഞ്ഞു തന്നതും, പിന്മൊഴി സെറ്റിംഗ്സ്സും മറ്റും ചെയ്തു തന്ന് സഹായിച്ചതും. ഈ അവസരത്തില്‍ പണിക്കനോടുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ. അങ്ങിനെ ഞാന്‍ മലയാളത്തില്‍ ബ്ലോഗ്ഗുകള്‍ എഴുതിത്തുടങ്ങി. കമന്റുകളും പിന്മൊഴിയും തനിമലയാളവും ബൂലോഗക്ലബും എനിക്ക് ഒട്ടേറെ ബ്ലോഗ്ഗ് സുഹൃത്തുക്കളെത്തന്നു. അത് ജീവിതത്തിലെ വലിയ നേട്ടങ്ങളിലൊന്നായി കണക്കാക്കുന്നു. ആ സുഹൃത്തുക്കളിലൂടെ ഒട്ടേറെ വിജ്ഞാനവും പ്രോത്സാഹനങ്ങളും പല അവസരത്തിലുമെനിക്ക് കൈവന്നു. എല്ലാ സഹായ സഹകരണങ്ങളും ഉപദേശങ്ങളും തന്ന എല്ലാ ബൂലോഗ സുഹൃത്തുക്കളോട് എന്റെ സ്നേഹം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കട്ടെ. ബ്ലോഗ്ഗറില്‍ നിന്നും എന്റെ സെര്‍വറിലേയ്ക്കു ബ്ലോഗ് ഫീഡ് മാറ്റാന്‍ സഹായിച്ച വിശ്വേട്ടന് പ്രത്യേകം നന്ദി പറഞ്ഞുകൊള്ളട്ടേ. ജൂലൈയില്‍ നടന്ന കേരള മീറ്റിലും (പടങ്ങള്‍ 1, 2) ആഗസ്റ്റില്‍ അടിച്ചു പിരിഞ്ഞ കൊച്ചി മീറ്റിലും പങ്കെടുക്കാനും കുറെയേറെ ബൂലോഗരെ പരിചയപ്പെടാനുമായി.
ഇനിയും നിങ്ങളുടെ ഏവരുടേയും പ്രോത്സാഹനങ്ങളും സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട്...
Thursday, December 28, 2006
Sunday, December 24, 2006
എന്നെ സമ്മതിക്കണം !!!
ഉ ഹ് വാഹ് ഹൂ... ഒരു കിടു കോട്ടുവായിട്ടോണ്ട് ഒന്നു മൂരിനിവര്‍ത്തി ഞാന്‍ എഴുന്നേറ്റു. ഈ നൈറ്റ് ഷിഫ്റ്റിന്റെ ഒരോ കാര്യമേ!!! രാത്രിപ്പണിയും പകലുറക്കവും. കഞ്ഞി കുടിക്കണ്ടേയെന്നോര്‍ത്തിട്ടാ. അല്ലെങ്കില്‍ ങാ. അറിയാല്ലോ. ഹും!
ഹൊ ഇന്നത്തെ ഉറക്കവും പൊളിഞ്ഞു പാളീസായല്ലോന്നോര്‍ത്തുകൊണ്ടു കിടക്കയില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു. കണ്ണും മൂക്കും തിരുമ്മിയും ചീറ്റിയും താഴത്തെ നിലയിലേയ്ക്കിറങ്ങി. ചുമരില്‍ ഞെളിഞ്ഞിരിക്കുന്ന ക്ലോക്ക് വീണ്ടുമൊരു 10 മണിയായി എന്നോര്‍മ്മിപ്പിച്ചു കൊണ്ടു അലറി - ണിം ണിം ണിം (ണിം x 10 മറക്കണ്ട). ഇന്നലത്തേത് പോലെ പല്ലുതേക്കാന്‍ മറക്കണ്ടയെന്നോര്‍ത്തു വച്ചിരുന്നത് കൊണ്ട് കമ്പനിയില്‍ നിന്നു വന്നപ്പോള്‍ത്തന്നെ പല്ലുതേച്ചിരുന്നു. ഹാവൂ ആ കടമ്പ കഴിഞ്ഞല്ലോ. ഇനി ടി.വി.ക്കു മുന്നില്‍ ചടഞ്ഞുകൂടാം. ചാനലുകള്‍ മാറിമറിഞ്ഞു കമഴ്‌ന്നു ചരിഞ്ഞു. ദിവാന്‍ജിയില്‍ അങ്ങനെ രാജകീയമായ് ചരിഞ്ഞു കിടന്നുകൊണ്ട് എല്ലാ ടി.വി വളിപ്പുകളും, പാഴായിപ്പോയ നല്ലൊരുറക്കത്തിന്റെ ഹാങ്ങോവറിനിടയിലെ ബോധമണ്ഡലത്തിലേക്ക് തെന്നിവീണു കൊണ്ടിരുന്നു.
ബ്രേക്ഫാസ്റ്റ് മനഃപ്പൂര്‍വ്വം ഒഴിവാക്കി. കൊട്ടാരത്തില്‍ ഞാന്‍ തനിയെയായിരുന്നതുകൊണ്ടും, അന്തഃപ്പുരത്തില്‍ ആരുമില്ലാതിരുന്നതുകൊണ്ടും ഭൃത്യ/ന്മാര്‍ ആരും ഹാജരില്ലാത്തതിനാലുമാണ് ഇന്നത്തെ പ്രഭാത ഭക്ഷണം കൃത്യമായി ഒഴിവാക്കിയത്.
ഘടികാര മുത്തപ്പന്‍ വീണ്ടും ചുമരിലിരുന്ന്, ഇത്തവണ അലറിയില്ല, ഒന്നു മൂളി. എടോ വങ്കാ മണി 12 ആയഡൈ. ഓ! അതിനൊപ്പം തന്നെ എന്റെ അന്തരംഗം മന്ത്രിച്ചു. മോനേ എഴുന്നേറ്റ് അടുക്കളയില്‍ ചെന്നെന്തെങ്കിലും പാചകം ചെയ്യൂ. പൊതുവേ ഹോട്ടലില്‍ നിന്നും കഴിക്കാത്ത (ബാറില്‍ നിന്നേ / ഇരുന്നേ കഴിക്കാറുള്ളൂ, അറിയാമല്ലോ. യേത്) ഞാന്‍ കുറേ നാളുകള്‍ കൂടി എന്റെ പാചക നിപുണത ഒന്നു ടെസ്റ്റ് ചെയ്യുവാന്‍ തന്നെ തീരുമാനിച്ചു.
ഹാ! നല്ല പിടയ്ക്കുന്ന സൊയംബന്‍ സവാള കണ്ടപ്പോള്‍ എന്റെ മനസ്സു കുളിര്‍ത്തു. ഇന്നത്തെ സ്പെഷ്യല്‍ ഇതു വച്ചു തന്നെയാവട്ട്. എന്റെ മനസ്സു വായിച്ചിട്ടെന്നോണം ഫ്രിഡ്ജില്‍ ഇരുന്നിരുന്ന കോഴിമുട്ടകളുടെ രോദനം എന്റെ ഉള്ളിന്റെയുള്ളിനെ വല്ലാതെ സ്പര്‍ശിച്ചു. എന്തു ചെയ്യാം. ഒടുക്കത്തെ മടിയായ്പ്പോയില്ലേ. എല്ലാ കുറ്റവും നൈറ്റ് ഷിഫ്റ്റിനിരിക്കട്ടേ. പാവം മുട്ടകള്‍ വിചാരിക്കുന്നുണ്ടാവും, ചുമ്മാ കാണാന്‍ വച്ചിരിക്കുകയാണെങ്കില്‍ ഷോകേസില്‍ വച്ചാല്‍ പോരേ എന്തിനീ ഫ്രിഡ്ജില്‍. ഈ പ്രാന്തനെടുത്ത് ഒരു ഓം ലെറ്റുണ്ടാക്കി കഴിച്ചു ഞങ്ങള്‍ക്ക് പാപമോക്ഷം കല്‍പ്പിച്ചു തന്നൂടെ എന്നൊക്കെ. നെക്സ്റ്റ് ടൈം മക്കളേ എന്നു അവറ്റകളോടു മന്ത്രിച്ചിട്ടു ഞാന്‍ ആ സവാളക്കോതയെ കയ്യിലെടുത്തു.
സവാള സ്ലൈസ് ചെയ്തു ഇല്ലാത്ത ദുഃഖത്തെയോര്‍ത്ത് കുറച്ചു കരഞ്ഞു. പാവം ഞാന്‍. അങ്ങനെ ആ മുഴു സവാള കഴുകി അരിഞ്ഞു പീസ് പീസാക്കി ഒരു പാത്രത്തിലാക്കി. പിന്നെ ഒരു സ്പൂണ്‍ മുളകുപൊടി അതില്‍ കമഴ്ത്തി. പിന്നെ 1 സ്പൂണ്‍ ഉപ്പും ചേര്‍ത്ത് നന്നായി ഒന്നിളക്കി. അതിനു ഷേഷം ഈ ചേരുവ, ഒരു നന്നായി ചൂടാക്കിയ ചീനച്ചട്ടിയില്‍ ഇട്ടു വെളിച്ചെണ്ണയും വിനാഗിരിയും ചേര്‍ത്തു വഴറ്റി. അങ്ങനെ ഒരു 10-15 മിനുട്ടോളം. സംഭവം റെഡി. ഈ സ്പെഷ്യലിനു ഒരു പേരും കൊടുത്തു. സവാള പൊള്ളിച്ചത്. യ്യേ! പാചകശിരോമണികള്‍ ആരും കേള്‍ക്കണ്ട. ശ് ശ്...
കാര്യം ഇങ്ങനെയൊക്കെയായിരുന്നെങ്കിലും വായില്‍ വെക്കാന്‍ കൊള്ളാവുന്നത് തന്നെയായിരുന്നൂട്ടോ എന്റെ സവാള പൊള്ളിച്ചത്. മാത്രമല്ല വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്നത്ര ടേസ്റ്റുണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ കൊള്ളാവുന്ന കേന്ദ്രത്തില്‍ നിന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹോ! എന്നെ സമ്മതിക്കണം !!!

Friday, December 08, 2006
Sunday, December 03, 2006
നേതാവേ നേതാവേ...
Subscribe to:
Posts (Atom)