Wednesday, July 25, 2007

ഗായത്രിമന്ത്രം

ജയ് ഗുരുദേവ് !

ഗായത്രിമന്ത്രം വളരെ ശക്തമായ ഒരു മന്ത്രമാണ്. വിശ്വാമിത്ര മഹര്‍ഷിയുടെ ആവിഷ്കാരമാണ് ഗായത്രിമന്ത്രം. 24 ശക്തമായ അക്ഷരങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഗായത്രിമന്ത്രം “ഓം” എന്ന മൂല ശബ്ദത്തിന്റെ വിപുലീകരിച്ച രൂപമാണ്. “ഓം” എന്ന മൂലശബ്ദം ബ്രഹ്മത്തിന്റെ പ്രതീകമായ ശബ്ദം സൃഷ്ടിക്ക് ആധാരമായിട്ടുള്ളതാണ്.

മനുഷ്യ ശരീരത്തിന് ഓജസ്സും ഊര്‍ജ്ജവും പകര്‍ന്നുതരുന്നത് നമ്മുടെ പ്രാണന്‍ തന്നെയാണ്. പവിത്രമായ ശബ്ദങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രകമ്പനങ്ങള്‍ ശക്തികേന്ദ്രങ്ങളായ ചക്രങ്ങള്‍ക്ക് ഒട്ടേറെ ഊര്‍ജ്ജം പകരുന്നു. ഇതുവഴി നമ്മുടെ ശരീരത്തിന് സ്വതസിദ്ധമായുള്ള രോഗശമനശക്തി വര്‍ദ്ധിക്കുന്നു.

ഗായത്രിമന്ത്രം ജപിക്കേണ്ട വിധം ചുവടെ ചേര്‍ക്കുന്നു.

“ഓം
ഭൂര്‍ ഭുവഃ സ്വഃ
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോ നഃ പ്രചോദയാത്”

ഇതിനര്‍ത്ഥം “സ്ഥൂല, സൂക്ഷ്മ, കാരണ ശരീരങ്ങളെ ജ്വലിപ്പിക്കുന്ന പരമ ചൈതന്യത്തെ ഞങ്ങള്‍ ആരാധിക്കുന്നു. ആ പരമസത്യത്തിന്റെ, ചൈതന്യത്തിന്റെ അനന്തമായ പ്രകാശത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു. പരമചൈതന്യം ബുദ്ധിയെ ശുദ്ധീകരിച്ച് മോക്ഷം നല്‍കട്ടെ” എന്നാണ്.

ഭൂര്‍
ഭുവഃ
സ്വഃ
തത് - പരമചൈതന്യം
സവിതുഃ - ചൈതന്യത്തിന്റെ അനന്തശക്തി
വരേണ്യം - പൂജിക്കപ്പെടേണ്ടതാണ്
ഭര്‍ഗോ - ജ്യോതിസ്സ്, പ്രകാശം
ദേവസ്യ - ദിവ്യമായ
ധീമഹി - ധ്യാനിക്കുന്നു
ധീയോ - ബുദ്ധി
യോ നഃ പ്രചോദയാത് - ബുദ്ധിയെ ജ്വലിപ്പിക്കട്ടെ

ഗായത്രിമന്ത്രത്തിന്റെ 3 വിഭാഗങ്ങള്‍

1. ഓം ഭൂര്‍ ഭുവഃ സ്വഃ തത്
സവിതുഃ വരേണ്യം
- സ്തുതി/പ്രശംസ

2. ഭര്‍ഗോ ദേവസ്യ ധീമഹി - ധ്യാനം

3. ധീയോ യോ നഃ പ്രചോദയാത് - പ്രാര്‍ത്ഥന

ഗായത്രിമന്ത്രം നിത്യവും ഒമ്പത് തവണ വീതം മൂന്നു നേരം ജപിക്കാം. പ്രഭാതത്തില്‍, മദ്ധ്യാഹ്നത്തില്‍, പ്രദോഷത്തില്‍. പിന്നെ കുളിക്കുമ്പോഴും ഇത് ഉരുവിടാം. ഭക്ഷണത്തിന് മുന്‍പ് ഈ മന്ത്രം ജപിച്ചാല്‍ ഭക്ഷണം ശുദ്ധീകരിക്കപ്പെടുന്നു എന്നും പറയപ്പെടുന്നു. കൂടാതെ, രാവിലെ എഴുന്നേക്കുമ്പോഴും, പിന്നെ കിടക്കുന്നതിന് മുന്‍പും മന്ത്രം ഉരുവിടാം. ഏകാഗ്രമായ മനസ്സോടെ ദുഷിച്ച ചിന്തകളെ പുറത്തേക്ക് തള്ളി നല്ല ചിന്തകളെ മാത്രം ഹൃദയത്തിലേയ്ക്ക് ആനയിച്ച് ഗായത്രിമന്ത്രം ഉരുവിട്ടാല്‍ നമ്മുടെ നിത്യജീവിതത്തില്‍ വന്നു ചേരുന്ന തടസ്സങ്ങളെ ഇല്ലാതാക്കുവാനും, മനുഷ്യമനസ്സുകളിലെ ലൌകികമായ നിഷേധവികാരങ്ങളെ അതിജീവിക്കുവാനും സഹായിക്കുന്നു.

(നന്ദി, കടപ്പാട് : ആര്‍ട്ട് ഓഫ് ലിവിംഗ്)

12 comments:

:: niKk | നിക്ക് :: said...

പുതിയ പോസ്റ്റ് - ഗായത്രിമന്ത്രം

അണ്ണാറക്കണ്ണനും തന്നാലായത് എന്നത് പോലെ, ‘ഗായത്രിമന്ത്രം’എന്റെ ബൂ‍ലോഗ സുഹൃത്തുക്കള്‍ക്കായ് പങ്കുവയ്ക്കുന്നു.

Rasheed Chalil said...

തികച്ചും പുതിയ അറിവ്. നിക്കേ നന്ദി.

Zxd said...

Good. Very informative. Waiting for more.

അനാഗതശ്മശ്രു said...

ഗായത്രീ മന്ത്രം മന്സ്സില്‍ ഉരുവിട്ടാല്‍ അറിയാതെ
പദ്മതീര്ഥമേ ഉണരൂ എന്ന വരി പാടിപ്പോകും . ..

പോസ്റ്റ് അസ്സലായി

വേണു venu said...

വളരെ നല്ല പോസ്റ്റു്. പുതിയ പല കാര്യങ്ങളും അറിയാന്‍‍ കഴിഞ്ഞു.:)

മുസാഫിര്‍ said...

നല്ല പോസ്റ്റ് നിക്ക്.ആര്‍ട്ട് ഓഫ് ലിവിങ്ങിനു പോണുണ്ടോ ?

krish | കൃഷ് said...

ഗായത്രിമന്ത്രം വരികള്‍ അറിയാമെങ്കിലും വിവരണം നന്നായിട്ടുണ്ട്.

അഭിലാഷങ്ങള്‍ said...

നിക്ക്.. നന്നാ‍യിട്ടുണ്ട് ട്ടാ..

പിന്നെ, “യോ നഃ പ്രചോദയാത് - ബുദ്ധിയെ ജ്വലിപ്പിക്കട്ടെ “ എന്ന് ഒരുമിച്ചെഴുതിയത് ശരിയായില്ല എന്നണ് എന്റെ അഭിപ്രായം.. കാരണം അതും കൂടി കീറിമുറിക്കേണിയിരിക്കുന്നു. യോ = ആര് ('who'), നഃ = നമ്മുടെ (‘ours') എന്നുകൂടി എഴുതിയിരുന്നെങ്കില്‍‌ നന്നായിരുന്നു. ഇതു പറയാന്‍‌ ഒരു കാരണമുണ്ട് ‘നിക്ക്’. പണ്ട് ഒരാള്‍‌ വാക്കുകളുടെ അര്‍ത്ഥമറിയാതെ ഗായത്രിമന്ത്രം എപ്പഴും ചൊല്ലി അതിന് വിപരീതഫലം കിട്ടിയ ഒരു കഥ ഞാന്‍‌ കേട്ടിട്ടുണ്ട്. അതായത് ഈ ‘നഃ‘ എന്നത് “നഹ” എന്നാണല്ലോ ഉച്ഛരിക്കേണ്ടത്? അതിനുപകരം ‘ന’ എന്നാണ് ഭൂരിഭാ‍ഗം ആളുകളും ഉച്ഛരിക്കുന്നതു. ‘ന’ എന്നാല്‍‌ ഹിന്ദിയിലെന്നപോലെ സംസ്കൃതത്തിലും ‘നഹി’ എന്നര്‍തഥം വരുന്ന നെഗറ്റീവ് മീനിങ്ങ് ആണ് വരിക!! അപ്പോള്‍‌ നിക്ക്, ഞാന്‍‌ ഞാന്‍‌ പറഞ്ഞ കഥയിലെ ആള്‍‌ പത്ത് മുപ്പത് കൊല്ലമായി ജപിക്കുന്നത് “ധീയോ യോ ന പ്രചോദയാത് “ എന്നാണ്.. എല്ലാം കൂടി കൂട്ടിവായിച്ചാല്‍‌ ആ പ്രാര്‍ത്ഥന ഏകദേശം ഇപ്രകാരമായിരിക്കും അര്‍ത്ഥം വരിക “പ്രപഞ്ചചൈതന്യത്തിന് മുഴുവന്‍‌ കരണഭൂതനായ ഹേ സൂര്യദേവാ.. അബദ്ധത്തില്‍‌ പോലും എന്നെ നന്നാക്കിയേക്കല്ലേ...!!” എന്ന്.. അപ്പോ വിപരീതഫലം കിട്ടിയില്ലേലല്ലേ അത്ഭുതമുള്ളൂ...!??

-അഭിലാഷ് (ഷാര്‍ജ്ജ)
(അഭിലാഷങ്ങള്‍‌)

അപ്പു ആദ്യാക്ഷരി said...

nikkE.... പുതിയ ഒരു അറിവായിരുന്നു ഇത്. (പണ്ടത്തെ ഒരു ചലച്ചിത്ര ഗാനം തുടങ്ങുന്നത് ഈ മന്ത്രത്തോടെ യാണ്... ഏതു പാട്ടാണെന്ന് ഓര്‍ക്കുന്നില്ല.) ഒരു കാര്യം പറഞ്ഞില്ലല്ലോ... ഈ മന്ത്രത്തിന് ഗായത്രീമന്ത്രം എന്നു പേരുവന്നതെങ്ങനെ?

അപ്പു ആദ്യാക്ഷരി said...

ഓ..ഇപ്പോഴാ അനാഗതന്റെ കമന്റ് കണ്ടത്... അതുതന്നെ ആ പാട്ട്.. പദ്മതീര്‍ഥമേ ഉണരൂ... :-)

ധ്വനി | Dhwani said...

നന്ദി, നല്ലൊരു പോസ്റ്റിനു! മന്ത്രമുള്‍പ്പെടെ അതിനൊപ്പം പങ്കു വച്ച വിവരങ്ങളും എനിയ്ക്കു തികച്ചും പുതിയത്..

പിന്നെ ''പവിത്രമായ ശബ്ദങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രകമ്പനങ്ങള്‍ ശക്തികേന്ദ്രങ്ങളായ ചക്രങ്ങള്‍ക്ക് ഒട്ടേറെ ഊര്‍ജ്ജം പകരുന്നു'' ഇതിലെ ഭാഷാപാടവം ഒരുപാടു കേമം. ആഭിനന്ദനങ്ങള്‍!!

ശ്രീ said...

നല്ല പോസ്റ്റ്... പങ്കു വച്ച അറിവിനു നന്ദി.
:)
(ഇവിടെ പണ്ട് വേറെ ശ്രീ ഉണ്ടായിരുന്നോ???)