Wednesday, September 26, 2007

വെള്ളാരം കണ്ണുള്ള മാലാഖ

അവള്‍ മെല്ലെ കിടക്കയിലേയ്ക്ക്‌ ചാഞ്ഞു. ചിന്തകളില്‍ സ്വയം നഷ്ടപ്പെട്ട്‌ അവള്‍ തനിക്കു മുകളില്‍ കറങ്ങുന്ന ഫാനിലേയ്ക്ക്‌ മിഴികള്‍ പായിച്ചു. പെട്ടെന്ന്‌ മൊബൈല്‍ ഫോണ്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ അവളുടെ കാതുകളില്‍ ഇമ്പമാര്‍ന്ന ശബ്ദവീചികള്‍ തീര്‍ത്തു. ടെക്സ്റ്റ്‌ മെസ്സേജില്‍ അവള്‍ അലസമായ്‌ കണ്ണോടിച്ചു. അഖില്‍ അയച്ച എസ്‌ എം എസ്‌, അതിങ്ങനെയായിരുന്നു.

"I love you more than the words can explain."

അവള്‍ തന്നോടു തന്നെ മധുരസ്മിതം പൊഴിച്ചിട്ട്‌ തിടുക്കത്തില്‍ ഒരു മറുപടി ടൈപ്പു ചെയ്തു.

"You're the angel who has saved me from this lost and lonely world. I love you."

അവള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്തിട്ട്‌ വീണ്ടും മുകളില്‍ കറങ്ങുന്ന ഫാനില്‍ നോക്കി കിടന്നു. എന്തോ ഓര്‍ത്തു പുഞ്ചിരിച്ചു. ചിന്തകള്‍ അവളോടു പറഞ്ഞു.

"So this is what it feels like to be in love. I will never let him go...ever".

വെള്ളാരം കണ്ണുള്ള അഖിലിന്റെ മുഖം സങ്കല്‍പ്പിച്ചവള്‍ പതുക്കെ കണ്ണുകളടച്ചു. എന്നിട്ടു മന്ത്രിച്ചു.

"I love you."

വളരെ നാളുകള്‍ക്കു ശേഷം അന്നവള്‍ ശാന്തമായുറങ്ങി.

13 comments:

:: niKk | നിക്ക് :: said...

ഒരു ചെറു കഥ - "വെള്ളാരം കണ്ണുള്ള മാലാഖ"


അവള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്തിട്ട്‌ വീണ്ടും മുകളില്‍ കറങ്ങുന്ന ഫാനില്‍ നോക്കി കിടന്നു. എന്തോ ഓര്‍ത്തു പുഞ്ചിരിച്ചു. ചിന്തകള്‍ അവളോടു പറഞ്ഞു.

"So this is what....

അപ്പു ആദ്യാക്ഷരി said...

അഖില്‍ എന്നതു നിഖില്‍ എന്നു ഞാന്‍ വായിച്ചോട്ടേ? !! പിന്നെ ഈ SMS ല്‍ പറഞ്ഞകാര്യങ്ങളൊക്കെ കല്യാണം കഴിഞ്ഞാലും കാണണം!!

ശ്രീ said...

ഹഹ
:)

കുഞ്ഞന്‍ said...

അവള്‍ തന്നോടു തന്നെ മധുരസ്മിതം പൊഴിച്ചിട്ട്‌ തിടുക്കത്തില്‍ ഒരു മറുപടി ടൈപ്പു ചെയ്തു.

"You're the angel who has saved me from this lost and lonely world. I love you."

പൊരുത്തക്കേടെന്തിങ്കിലും...? അവള്‍ അവനു മറുപടി കൊടുക്കുന്നു.. അവന്‍ = മാലാഖ..? ഇതു ശരിയാണൊ..?

anyway, i love this....

അപ്പു ആദ്യാക്ഷരി said...

അതിനെന്താ കുഞ്ഞാ.. മാലാഖമാര്‍ ആണുമല്ല പെണ്ണുമല്ല..
ഇവിടെ നിക്ക് ഉദ്ദേശിക്കുന്നത് “മാലാഖയെപ്പോലെ നിര്‍മ്മലമായ മനസ്സുള്ളയാള്‍“ എന്നേയുള്ളൂ. അപ്പോ ഈ മാലാഖ എന്ന പേര് രണ്ടുപേര്‍ക്കും ചേരും.

sandoz said...

ഈ എസ്‌.എം.എസ്‌..കണ്ടുപിടിച്ചവനെ തല്ലിക്കൊല്ലണം....

simy nazareth said...

മനോഹരമായിരിക്കുന്നു!

ഇനിയും ഇനിയും എഴുതുക.

:: niKk | നിക്ക് :: said...

അപ്പുച്ചേട്ടാ.. അഖില്‍ എന്നുള്ളത് അഖില്‍ എന്നു തന്നെ വായിക്കണം. അഖില്‍ എവിടെ കിടക്കുന്നു നിഖില്‍ എവിടെ കിടക്കുന്നു. വെള്ളാരം കണ്ണുള്ള മാലാഖയ്ക്ക് ആദ്യം ഞാനിട്ട പേര് റയാന്‍ എന്നായിരുന്നു. റയാന്‍ എന്ന പേര് സ്ത്രീനാമമോ പുരുഷനാമമോ എന്നതില്‍ കുറച്ച് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതായി തോന്നി. അതുകൊണ്ട് നല്ല ഒരു പേരിനായ് പരതി. അങ്ങിനെയാണ് സഹവര്‍ക്കന്റെ പേരു ഞാന്‍ അവന്റെ അനുവാദത്തോടെ തന്നെ ഉപയോഗിക്കാനിടയായത്. (മറ്റ് കഥകളൊന്നും മെനയല്ലേട്ടോ)

ശ്രീ ഹിഹി :)

കുഞ്ഞന്‍, മാലാഖകള്‍ക്ക് സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല എന്നതാണ് നിക്കിന്റെ സങ്കല്പം. ഇതുവരേയ്ക്കും അങ്ങിനെ തന്നെയാണ് കരുതിപ്പോന്നിട്ടുള്ളതും. പക്ഷെ താങ്കളുടെ ആ കമന്റ് കണ്ടപ്പോള്‍ ഒന്ന് സര്‍ച്ച് ചെയ്തേക്കാമെന്ന് കരുതി. ഇതാ റിസള്‍ട്ട് :

"An angel is a supernatural being found in many religions. In Christianity, Islam, Judaism, and Zoroastrianism, angels, as attendants or guardians to man, typically act as messengers from God."

Theologians agreed that angels have no gender....

Please read more in http://en.wikipedia.org/wiki/Angel

കുട്ടന്മേനോന്‍, സാന്റോസ് :)

സിമി നന്ദി :)

ധ്വനി | Dhwani said...

ലളിതം. മനോഹരം...
ഇനിയുമെഴുതുക... ആശംസകള്‍!!

Unknown said...

short short story kollam...
bore adippikkathe nanayi theertthu!

:D

raadha said...

eeeeeeeeeks!!! what a bore story..it will appear good if 'she' is 'he'..Better delete this story.. *advise*

:: niKk | നിക്ക് :: said...

ധ്വനി നന്ദി ട്ടോ

Subin hihihi Thanks :P

Lol Brigit! FYI,

Whoever you're without an identity... Hey, I have no plan to delete this post. It's my wish to post whatever stuff in my blog.

Phew

Sona said...

ഇതൊരു ചെറുകഥയായി തോന്നിയില്ലട്ടോ ..നിക്കൊരു sms വായിച്ചു,മറുപടിയും അയച്ചു അല്ലെ!!!കൊച്ചു ഗള്ളന്‍!!!അവള്‍ അവനും,അവന്‍ അവളും ആവണമായിരുന്നു.വരികള്‍ beautiful...