Sunday, August 26, 2007

ഞങ്ങളുടെ Web 2.0 ഓണപ്പൂക്കളം

24 ആഗസ്റ്റ് 2007 വെള്ളിയാഴ്ച...

ഇന്നും പതിവ് പോലെ തന്നെ രാവിലെ 6 മണിക്ക് മുമ്പ് തന്നെ ഓഫീസിലെത്തി. ഭാഗ്യത്തിന് ഇന്ന് clients ഉം മറ്റ് in-house പണികളുമുണ്ടായിരുന്നില്ല. ഇന്നലെത്തന്നെ പൂക്കള്‍ വാ‍ങ്ങാനും മറ്റും ഓരോരുത്തരെ ഏല്‍പ്പിച്ചിരുന്നു. ഒരു തെങ്ങിന്‍ പൂക്കുലയടക്കം 6 തരം പൂവുകളേ ഞങ്ങള്‍ക്ക് ലഭിച്ചുള്ളൂ. ഇന്നലെ മാത്രമാണ് ഒരു ഓണപ്പൂക്കളം നമുക്കിടണം എന്ന പ്ലാന്‍ ഉരുത്തിരിഞ്ഞതും തീരുമാനമായതും. അതിന് വേണ്ട ഡിസൈന്‍ finalise ആയതും ഇന്ന് മാത്രമാണ്. സാധാരണ കണ്ടു വരുന്ന പരമ്പാരാഗത ഡിസൈനായ വട്ടത്തിലുള്ള പൂക്കളത്തില്‍ നിന്ന് വേറിട്ട് theme വച്ചുള്ളൊരു abstract ഡിസൈന്‍ വരച്ചുണ്ടാക്കുകയും ചെയ്തു. കൈയ്യിലുള്ള തുച്ഛമായ പൂക്കള്‍ കൊണ്ട് ഒരു ഡിസൈന്‍.


കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായ് ഇന്‍ഫോ പാര്‍ക്കിലെ പൂക്കളമത്സര ജേതാക്കള്‍ ഞങ്ങളുടെ കമ്പനി തന്നെയാണ്. പക്ഷെ ഇത്തവണ എന്തുകൊണ്ടോ പാര്‍ക്ക് അധികൃതര്‍ പൂവിടല്‍ മത്സരം സംഘടിപ്പിക്കുകയുണ്ടായില്ല. ഒരുപക്ഷെ, ഇത്തവണയും ഞങ്ങള്‍ സമ്മാനം അടിച്ചെടുത്താലോ എന്ന് പേടിച്ചിട്ടാവും. ഇന്നലെ മാത്രമാണ് അനൌണ്‍സ്മെന്റ് ഉണ്ടായതും - അതാത് കമ്പനികളുടെ ഉള്ളില്‍ ഒരു പൂക്കളമിടാം. ഞങ്ങളുടെ കമ്പനി നിലകൊള്ളുന്ന floor ല്‍ തന്നെ പത്തോളം മറ്റ് കമ്പനികളും ഉണ്ട്.

അങ്ങനെ കമ്പനിക്കകത്തു തന്നെ ഒരു പൂക്കളം setup ആക്കാന്‍ ഞങ്ങള്‍ preparation തുടങ്ങി. വരയ്ക്കാനുള്ള സാമഗ്രികള്‍ എടുത്ത് ഞങ്ങള്‍ തയ്യാറായപ്പോള്‍, അതാ വരുന്നു അടുത്ത അറിയിപ്പ്. വേണമെങ്കില്‍ നാലാള്‍ കാണ്‍കെ, കമ്പനികള്‍ക്ക് പുറത്ത് ലിഫ്റ്റുകള്‍ക്ക് മുന്നിലുള്ള ആയ ‘നടുമുറ്റത്ത്’ പൂക്കളം തയ്യാറാക്കാം. ഞങ്ങള്‍ വീണ്ടും ചര്‍ച്ച തുടങ്ങി. കമ്പനികള്‍ക്കുള്ളില്‍ പൂക്കളമിട്ടാല്‍ വേറെ ആരും കാണില്ല, കാരണം പൂക്കളുടെ അളവ് വളരെ കുറവാണല്ലോ. പക്ഷെ, majority guys നും പുറത്ത് തന്നെ പൂക്കളമിടാനായിരുന്നു ആഗ്രഹവും ആവേശവും. അതിനൊക്കെ പുറകില്‍ മറ്റൊരു സദുദ്ദേശവുമുണ്ടായിരുന്നു. കേരള സാരിയില്‍ അണിഞ്ഞൊരുങ്ങി വന്നിരിക്കുന്ന തരുണീമണികളെ മറ്റ് കമ്പനികളിലെ പെണ്‍കുട്ടികള്‍! So, എവിടെ പൂക്കളമിടണമെന്നതിന് തീരുമാനമായി.

ആ തരുണീമണികള്‍ താന്താങ്ങളുടെ സ്ഥലം പിടിച്ചു തുടങ്ങി. കൂടാതെ, ആ മാര്‍ബിള്‍ പാകിയ നടുമുറ്റത്ത് sketch ഇടാനും തുടങ്ങിയിരുന്നു. ലിഫ്റ്റിന് മുന്നില്‍ ചുമരിനോട് ചേര്‍ന്ന് ആ ഒതുങ്ങിയ സ്ഥലം ഞങ്ങള്‍ക്കായ് തിരഞ്ഞെടുത്തു. പേപ്പറില്‍ ചെയ്തു വച്ചിരുന്ന mockup design ഫളാഫളാ മിന്നുന്ന ആ മാര്‍ബിള്‍ മുറ്റത്ത് embed ചെയ്തു തുടങ്ങി. ഞങ്ങളുടെ ഷിഫ്റ്റിലുള്ളവര്‍ മാറിയും മറിഞ്ഞും പ്രസ്തുത site ല്‍ വന്നും പോയും സഹായിച്ചും അഭിപ്രായങ്ങള്‍ പങ്കുവച്ചും അവരുടെ സാന്നിദ്ധ്യമറിയിച്ചു കൊണ്ടിരുന്നു. ഫോട്ടോയ്ക്ക് ചെയ്യാന്‍ വേണ്ടി മാത്രവും ചിലര്‍ വന്ന് പൂക്കളമിടാന്‍ ഞങ്ങളെ സഹായിച്ചു. അങ്ങനെ ഞങ്ങളുടെ ഈ വര്‍ഷത്തെ പൂക്കളം അങ്ങനെ develop ചെയ്തു തുടങ്ങി.


ഇടയ്ക്ക് മനസ്സിലും പേപ്പറിലും കമ്പ്യൂട്ടറിലും visualize ചെയ്തത് കളത്തില്‍ വരാതിരിക്കുമ്പോഴും തെറ്റിപ്പോവുമ്പോഴും ആദ്യം മനസ്സില്‍ വരുന്നത് Cntl Z (undo) ആണ്. അത് ഇവിടെ നിവൃത്തിയുള്ള സംഗതിയല്ലല്ലോ. തരുണീമണികള്‍ കലപില കൂട്ടി അവരുടെ പൂക്കളങ്ങള്‍ പൂര്‍ത്തിയാക്കി save ചെയ്തു കഴിഞ്ഞു, വിളക്കുകള്‍ കൊളുത്തിത്തുടങ്ങുമ്പോഴും ഞങ്ങളുടെ പൂക്കളം Cntl Z ലൂടെയും Cntl C, V ലൂടെയും ഇഴഞ്ഞ് പൂര്‍ത്തിയായ്ക്കൊണ്ടിരുന്നു. അതില്‍ ഒരു കമ്പനിയുടേത് വലിയൊരു വൃത്താകൃതിയിലുള്ള പൂക്കളമായിരുന്നു. 6 അടിപ്പൊക്കമുള്ളയാള്‍ കമഴ്ന്ന് കിടന്നാല്‍ പോലും അതിന്റെ നടുവില്‍ തൊടാനാവത്തത്ര വലിപ്പമുള്ളത്. അവര്‍ വരെ പൂക്കളമിട്ട് കഴിഞ്ഞ് ഫോട്ടോ സെഷന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അന്ന് ആ floor ല്‍ ഞങ്ങളുടേത് മാത്രമായിരുന്നു വൃത്താകൃതിയിലല്ലാത്ത പൂക്കളം. “Quantity യിലല്ല, Quality യിലല്ലോ കാര്യം” ഇതായിരുന്നു ഞങ്ങളുടെ Motto!

അവസാനം ഞങ്ങളുടെ mockup ഒരു യാഥാര്‍ത്ഥ്യമായി. ഇതാ നോക്കൂ... ഇതാണ് ഞങ്ങളുടെ Web 2.0 ഓണപ്പുക്കളം.


ഒരു ചിത്രശലഭം തേന്‍ നുകരുന്നതാണ് Theme എങ്കിലും, അത് ഇതുപോലെ ഒരു പൂര്‍ണ്ണത കൈവരുത്തുവാന്‍ ഒരുപാട് work ചെയ്യേണ്ടി വന്നു. Abstract corner കളും gradient effect ഉം abstract shapes ഉം web 2.0 ന്റെ ഒരു look & feel തരുന്നില്ലേ?

ഏവര്‍ക്കും എന്റെ തിരുവോണാശംസകള്‍ :)

നടുമുറ്റത്ത് പൂവിടാന്‍ ധൈര്യപ്പെട്ട മറ്റു കമ്പനികളുടെ ഓണപ്പൂക്കളം കൂടി ഞാനിവിടെ ചേര്‍ക്കുന്നു...



ഏവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ തിരുവോണാശംസകള്‍ :)

17 comments:

:: niKk | നിക്ക് :: said...

തിരുവോണപ്പോസ്റ്റ് - “ഞങ്ങളുടെ Web 2.0 ഓണപ്പൂക്കളം”

...ഇടയ്ക്ക് മനസ്സിലും പേപ്പറിലും കമ്പ്യൂട്ടറിലും visualize ചെയ്തത് കളത്തില്‍ വരാതിരിക്കുമ്പോഴും തെറ്റിപ്പോവുമ്പോഴും ആദ്യം മനസ്സില്‍ വരുന്നത് Cntl Z (undo) ആണ്.

അവസാനം ഞങ്ങളുടെ mockup ഒരു യാഥാര്‍ത്ഥ്യമായി. ഇതാ നോക്കൂ... ഇതാണ് ഞങ്ങളുടെ Web 2.0 ഓണപ്പുക്കളം.

എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും എന്റെ തിരുവോണാശംസകള്‍ :)

വിചാരം said...

ellaa PookkaLavum vaLare nannayirikkunnu.. ithinte ppinnil prayathnichcha ellavarkkum .. blogile ellaavarkkum ONaazamsakaL

മുസ്തഫ|musthapha said...

എല്ലാ പൂക്കളങ്ങളും നന്നായിരുന്നു...

എങ്കിലും എനിക്കേറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളുടെ Web 2.0 ഓണപ്പുക്കളത്തിന്‍റെ താഴേയുള്ള പൂക്കളം... തെളിച്ച് വെച്ച ദീപങ്ങള്‍ അതിന്‍റെ ആകര്‍ഷണീയത കൂട്ടുന്നു.

നിക്കിനും കുടുംബത്തിനും എന്‍റേയും കുടുംബത്തിന്‍റേയും സ്നേഹം നിറഞ്ഞ ഓണാശംസകള്‍ :)

പൂക്കളമത്സരം നടക്കുന്ന ഹാളില്‍ കയറിയാലുള്ള ഒരു മണം മൂക്കിലൂടെ കടന്ന് പോകുന്നു...!

Ziya said...

പൂക്കളങ്ങളെല്ലാം മനോഹരമായിരിക്കുന്നു.
നിങ്ങളുടേത് വളരെ വ്യത്യസ്ഥമായിരിക്കുന്നു. തീം കൊള്ളാം....
ഓണാശംസകള്‍!

ഗുപ്തന്‍ said...

nickkz

nannaayittund.. both idea and execution.

Happy Onam to the King of Kochin and the royal family :)

ധ്വനി | Dhwani said...

വ്യത്യസ്ഥമായ പ്രമേയം! അഭിനന്ദനങ്ങള്‍!
ഭംഗിയും വെബ് 2.0 ഇട്ട പൂക്കളത്തിനു തന്നെ!!

ഓണാശംസകള്‍!!

Rasheed Chalil said...

നിക്കേ... ഓണാശംസകള്‍.

തികച്ചും വ്യത്യസ്തം

ഏറനാടന്‍ said...

സമ്പല്‍സമൃദ്ധിയുടെ നന്മനിറഞ്ഞ ഓണാശംസകള്‍ നേരുന്നു.. എന്നും നന്മകളുണ്ടാവട്ടെ.. സന്തോഷവും കളിയാടട്ടെ..

Haree said...

എല്ലാ പൂക്കളങ്ങളും കിടിലന്‍...
വെബ് 2.0 ഓണപ്പൂക്കളവും വളരെ നന്നായീട്ടോ, നിക്കിന്റെയാണോ ഡിസൈന്‍? അപ്പോളാള് തരുണീമണികളുടെ മുന്നിലൊക്കെ ഒന്ന് ഷൈന്‍ ചെയ്തൂന്ന് പറ... :)

ഓണാശംസകളോടെ...
ഹരീ
--

വിഷ്ണു പ്രസാദ് said...

നിക്കേ ,പൂക്കളങ്ങള്‍ എല്ലാം നന്നായി.നിക്കിനും കുടുംബത്തിനും ഓണാശംസകള്‍..

sandoz said...

നിക്കേ....നിക്ക്‌ നിക്ക്‌
ദേ ഇതും കൂടി കൊണ്ടുപൊയ്കോ...
ഓണാശംസകള്‍....

എല്ലാ ബൂലോകര്‍ക്കും എന്റെ [തലക്ക്‌ വെളിവുള്ള]ഓണാശംസകള്‍.....

തമനു said...

നന്നായി....

:)

Sona said...

pookkalangal ellam valare manoharamaayitundu..
Web 2.0 onampookalathinte pirakil ulla aa "karutha khaikal" arudeya?

nikkinu nte hrudayam niranja onam ashamsakal

മയൂര said...

പൂക്കളം സൂപര്‍ബ്...

krish | കൃഷ് said...

നിക്കേ.. പൂക്കളമെല്ലാം മനോഹരം.
വെബ് 2.0. ന്റെ ഡിസൈന്‍ ഐഡിയ കൊള്ളാം.

Visala Manaskan said...

അലക്കന്‍ പൂക്കളങ്ങള്‍!

നിക്കിനെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം. പൂക്കളം ഇടണ കാര്യം നിക്ക് ഒറ്റക്ക് ഹാന്റില്‍ ചെയ്യില്ലേ? ;)

Unknown said...

2.0 kollam... Arude ideaya machu?
bijoys?

:)