Friday, October 26, 2007
പൂര്‍ണ്ണചന്ദ്ര ദര്‍ശനം ഇന്ന് - നോം കാത്തിരിക്കുന്നു !!!
പക്ഷെ, ഇന്നലെ ഉച്ച ഷിഫ്റ്റും കഴിഞ്ഞ് കൊട്ടാരത്തില്‍ വന്ന് രാത്രിയില്‍ ഏറെനേരം തണുപ്പിനെയശ്ശേഷം വകവെയ്ക്കാതെ നോം മട്ടുപ്പാവില്‍ ഉലാത്തിയെങ്കിലും ഇഷ്ടനെ ഒരു നോക്കു കാണാന്‍ ഗൊത്തില്ല! കാര്‍മേഘങ്ങള്‍ അങ്ങനെ ഗുമ ഗുമാന്ന് കെട്ടിക്കിടക്കുവല്ലേ, പെയ്തൊഴിയാതെ! പക്ഷെ ആകാശത്തിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഇനിയിപ്പോള്‍ ഇന്നെങ്കിലും ഒരുമാത്രയെങ്കിലും നമുക്ക് കാണുവാന്‍ തരപ്പെടണേ എന്ന പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു...
പിന്നെ, ഇന്നലെത്തെ ദര്‍ബാര്‍ കൂടിയപ്പോള്‍ ഈ പൂര്‍ണ്ണചന്ദ്ര പ്രതിഭാസത്തെക്കുറിച്ച് കുലങ്കഷമായൊരു ചര്‍ച്ച നടന്നു. സഭയില്‍ ഹാജരായിരുന്നവര്‍ അവരവരുടെ അറിവും സംശയങ്ങളും വെളിവാക്കിയപ്പോള്‍ കൂട്ടത്തില്‍ ആസനസ്ഥനായിരുന്ന മ്മടെ ഉണ്ണിക്കുട്ടനോടാരോ (ഉണ്ണിക്കുട്ടനെ മറന്നിട്ടില്ലല്ലോ ല്യേ?) ചോദിച്ചു.
“ഉണ്ണിക്കുട്ടാ നിയ്യെന്താ ഒന്നും മിണ്ടാതിരിക്കണേ? നിനക്കീ വിഷയത്തില്‍ താല്പര്യമേതുമില്ലേ? സൂര്യനെയാണോ ചന്ദ്രനെയാണോ നിനക്കിഷ്ടം?”
ഉണ്ണിക്കുട്ടന്‍ ഒന്ന് നിമിഷം ആലോചിച്ചു. എന്നിട്ട് തന്റെ ഘനഘംഭീരമായ ശബ്ദത്തില്‍ പറഞ്ഞു.
“ചന്ദ്രനെ തന്നെ!”
“അതെന്താ?” അഭി ചോദിച്ചു.
“ചന്ദ്രന്‍ തന്നെയാണ് സൂര്യനെക്കാള്‍ പ്രധാനപ്പെട്ടത്. കാരണം ചന്ദ്രന്‍ വെളിച്ചം ആവശ്യമായ രാത്രി നേരത്ത് വെളിച്ചം തരുന്നു. പക്ഷെ സൂര്യനോ? പകല്‍ നമുക്ക് വെളിച്ചം ആവശ്യമില്ലാത്ത നേരത്ത് വെളിച്ചം തരുന്നു. എന്തു കാര്യം! വേസ്റ്റ്!”
പിന്നത്തെ കഥയൊന്നും പറയാതിരിക്കുകയാ ബുദ്ധി. ;) സഭ അലങ്കോലപ്പെട്ടു. “സമ്മര്‍ ഇന്‍ ബെത് ലഹേം” എന്ന സിനിമയില്‍ ഇതു പോലെ ഓരോ കീച്ച് കീച്ചുന്ന കലാഭവന്‍ മണിയെ സുരേഷ് ഗോപിയും ജയറാമും ചേര്‍ന്ന് ഒരു ചെണ്ടയാക്കി മാറ്റുന്നത് പോലെ ഇവിടെ നമുക്ക് ചെയ്യാന്‍ പറ്റുമോ? അതു സിനിമയല്ലേ...! അനുഭവിക്കുക തന്നെ... ശിവ ശിവ...
Wednesday, October 10, 2007
വാടിയ ഡാലിയ
പതിവു പോലെ തന്നെ ആ വൈകുന്നേരവും ഒറ്റ സീറ്റുപോലും ഒഴിവുണ്ടായിരുന്നില്ല. കിളി ഡബിള്‍ ബെല്ലടിച്ചതും ഗട്ടറിലൂടെയും ട്രാഫിക്ക് ജാമിലൂടെയും ബസ്സ് ഇരച്ച് കിതച്ച് ഇഴഞ്ഞിഴഞ്ഞ് നീങ്ങി. ബസ്സിനുള്ളില്‍ ഒരു മിനി പൂരത്തിനുള്ള ആള്‍ക്കാര്‍ തിങ്ങി നിറഞ്ഞു നില്‍പ്പുണ്ട്. പലരും കാല്‍കുത്താന്‍ ഇടമില്ലാത്തതിനാല്‍ മുകളിലുള്ള കമ്പിയില്‍ തൂങ്ങിയാണ് നിന്നിരുന്നത്. എന്നിട്ടും ഉഷസ്സ് പല സ്റ്റോപ്പുകളിലും നിന്നു. വീണ്ടും വീണ്ടും ആളുകളെ കുത്തിനിറച്ചു. കണ്ടക്ടര്‍ ക്ലീറ്റസേട്ടനോ, “ദേ പിള്ളേരെ ഇങ്ങോട്ട് നീങ്ങി നിന്നേ, അങ്ങോട്ട് നീങ്ങി നിന്നേ...”
“ഇയാള്‍ക്കിതൊക്കെ പറയാം. കാല്‍ കുത്താന്‍ പോലും സ്ഥലമില്ല. ഇന്നെന്താണാവോ ഇയാള്‍ ഫുട്ബോളിന്റെ കാര്യമൊന്നും പറഞ്ഞില്ല. അല്ലെങ്കില്‍ പറയുന്നത് കേള്‍ക്കാം, ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലത്തെപ്പറ്റി..” നിഷ നെടുവീര്‍പ്പിട്ടു.
മഞ്ജു പുറത്തേക്ക് നോക്കി. ഹോസ്റ്റലിലെത്തുവാന്‍ ഇനിയുമേറെ ദൂരം പോകേണ്ടിയിരിക്കുന്നു. ബസ്സിലെ തിങ്ങലിനൊരു ശമനം വന്നിരിക്കുന്നു. മഞ്ജു പിറകിലേയ്ക്ക് തിരിഞ്ഞ് ഡാലിയയെ നോക്കി. “ഇന്നെന്താണാവോ അവള്‍ക്കൊരു സീറ്റ് തരപ്പെടുത്തുവാന്‍ കഴിയാതിരുന്നത്?”
ഡാലിയ. സംഘത്തലൈവി. ആരും അവളെ സംഘത്തിന്റെ നേതാവാക്കിയതല്ല. ആ സുഹൃത് സംഘത്തിന്റെ നേതൃത്വം അവള്‍ സ്വയമങ്ങ് ഏറ്റെടുത്തതാണ്. എപ്പോഴും എന്തിനെപ്പറ്റിയെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു വായാടിപ്പെണ്ണ്. സാധാരണ അവള്‍ ഈ സമയത്തിനകം തന്നെ ഏതെങ്കിലുമൊരു സീറ്റ് അടിച്ചെടുക്കുകയാണ് പതിവ്. ആരെയെങ്കിലും പതപ്പിച്ചോ, എന്തെങ്കിലും നമ്പരിട്ടോ അവള്‍ സീറ്റ് തരപ്പെടുത്തും. ബസ്സിലെ ‘സ്ത്രീകള്‍’ എന്ന് എഴുതിയിരിക്കുന്നതിന് കീഴെ മാത്രേ ഇരിക്കൂ എന്നൊന്നും ഡാലിയക്കില്ല. ഒത്തുകിട്ടിയാല്‍ ബസ്സിന്റെ സാരഥിയുടെ സീറ്റ് പോലും അവള്‍ കൈക്കലാക്കും. അതാണവളുടെ സ്വഭാവം. ആരെയും കൂസാത്ത അവളെ ബസ്സിലെ ജീവനക്കാര്‍ക്കുമൊക്കെ കുറച്ച് ഭയവുമായിരുന്നു.
ഡാലിയ തന്റെ വലതു വശത്തിരിക്കുന്ന മദ്ധ്യവയസ്കനെ നോക്കി. അവള്‍ മനസ്സില്‍ പറഞ്ഞു. ഇന്നത്തെ ഇര ഇയാള്‍ തന്നെ. അവള്‍ തിക്കിത്തിരക്കി അയാളുടെ അടുത്തേക്ക് ചെന്നു. അയാളുടെ പുറത്ത് തട്ടിക്കൊണ്ട് അത്ഭുതം അഭിനയിച്ച് കൊണ്ട് ചോദിച്ചു.
“അല്ലാ... ഇതാരാ ഈ ഇരിക്കണേ. ചക്കംകുളങ്ങര ഗോകുല മഠത്തിലെ ഗോപാലമ്മാമയല്യേ. സുഖല്യേ? എന്നെയൊക്കെ മറന്നുകാണും ല്യേ. കുറേനാളായല്ലോ കണ്ടിട്ട്. ഹോ! എന്തൊരു തിരക്കാ, ഈ ഇടികൊണ്ടു മതിയായി. ക്ഷീണിച്ചൂട്ടോ.”
ആ മനുഷ്യന്‍ അവളെ ശ്രദ്ധിച്ച് നോക്കി. ഈ കുട്ടിയെ ഒരിക്കലെങ്കിലും എവിടേയും കണ്ടതായ് ഓര്‍മ്മിക്കുന്നില്ലല്ലോ. അവളുടെ കൂട്ടുകാരികളെന്ന് തോന്നിപ്പിക്കുന്ന പെണ്‍കുട്ടികള്‍ അടക്കിചിരിക്കുന്നുമുണ്ട്. ഉം!
“അല്ലാ.. ദ് മ്മടെ വടക്കേലെ ദേവൂട്ടീടെ മോളല്യേ?! പെട്ടെന്നെനിക്ക് മനസ്സിലായില്യാട്ടോ. മോള്‍ നിന്ന് ക്ഷീണിക്കണ്ട. ദാ ഇവിടെ ഇരുന്നോളൂട്ടോ” എന്ന് പറഞ്ഞ് കൊണ്ട് അയാള്‍ വേഗം അവള്‍ക്ക് ഇരിക്കാനായ് തന്റെ സീറ്റൊഴിഞ്ഞു കൊടുത്തു. എന്നിട്ടു പറഞ്ഞു.
“നിന്റെ ഇപ്ലത്തെ സ്ഥിതിയില്‍ ബസ്സ് യാത്രയൊന്നും നല്ലതല്യാട്ടോ. അതുകൊണ്ടാ ക്ഷീണം തോന്നണേ. പിന്നെ, അലക്കാന്‍ എടുത്തോണ്ട് പോയ തുണികളൊക്കെന്ത്യേ? ഇസ്തിരികൂടെച്ചെയ്തു നാളെത്തന്നെ കൊണ്ടുവന്നേക്കണം. വാരസ്യാരു അവളുടെ വീട്ടില്‍ നിന്നും നാളെപ്പുലര്‍ച്ചയ്ക്കുള്ള മെയിലില്‍ തിരികെ വരുമെന്നാ പറഞ്ഞിരിക്കണേ. ആ.. പിന്നെ നിന്റെ കെട്ട്യോന്റെ പേരിലുള്ള കേസൊക്കെ തീര്‍ന്നോ? അല്ല, ഇപ്പഴും ജയിലീത്തന്ന്യാണോ? ഇതൊക്കെ അന്വേഷിക്കാനെവിട്യാ നേരം, ശിവ ശിവ...”
അപ്പോഴേയ്ക്കും ബസ്സ് വൈറ്റിലയിലെത്തിയെന്നോ അല്ല, കടവന്ത്രയെത്തിയിട്ടുള്ളെന്നോ... വാടിയ ഡാലിയ അവിടെയെവിടെയോ ഇറങ്ങി പിറകേ വന്ന ബസ്സിലോ... അല്ല, അതു കഴിഞ്ഞുള്ള ബസ്സിലോ ഹോസ്റ്റലില്‍ എത്തിയെന്നോ.. അതോ മഹാപിശുക്കിയായ അവള്‍ ഓട്ടോ പിടിച്ചെത്തിയെന്നോ മറ്റോ ആണ് കൂട്ടുകാരികള്‍ക്കിടയിലുണ്ടായ സംസാരം.
Tuesday, October 02, 2007
ദേശാടനക്കിളി യാത്രയായി
എന്തോ തേടിയലഞ്ഞിവിടെ
എന്തെന്ത് ലഭിച്ചു, ലഭിച്ചില്ലാ
എന്തിനിവിടെയെപ്പോഴോ താണിറങ്ങി
എന്തിനുമേതിനും ഉത്തരമേകാനി-
നിയുമാരെയും കാത്തിടാതെ
ദേശാടനക്കിളി യാത്രയാവുകയായ്
ചിറകടി ശബ്ദമേതും കേള്‍പ്പതുണ്ടോ
കാതോര്‍ത്തിരുപ്പത് വ്യര്‍ത്ഥമല്ലോ
മറ്റൊരു യാത്രയ്ക്കൊരുങ്ങുകയാണെടോ.
ജീവിച്ചിടും കാലത്താരെയും ദ്രോഹിച്ചിടാതെ
ചില്ലകള്‍ തോറും തന്‍താവളം മാറ്റിടുമ്പോള്‍
പ്രകൃതിതന്‍ ഭാവവും മാറിടുമ്പോള്‍
കാലത്തിനൊപ്പിച്ച് മാറിടാതെയെ-
ങ്കിലുമിന്നതിനെന്തോ മാറ്റം തോന്നിടവേ
മാറ്റത്തിനായ് കൊതിച്ചു വീണ്ടും യാത്രയായി.
ദേശാടനക്കിളി കരയാറില്ലെന്നാരോ പറഞ്ഞു
ഇല്ലില്ലയില്ലില്ല, ദേശടനക്കിളിയും കരയാറുണ്ട്
കുഞ്ഞുചിറകുകള്‍ വിരിച്ച് പറന്നുയരുമ്പോളിന്ന്
അശ്രുകണങ്ങളാലതിന്‍ കാഴ്ച മങ്ങിയിരുന്നോ?
Monday, October 01, 2007
ആരാണ് ബാപ്പു?
"He must have done something right or his birthday wouldn't be a holiday for us every year".
ചെന്നൈയിലെ ഒരു പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയാണത്, ഗാന്ധിജിയെക്കുറിച്ച്.
നമ്മുടെ രാഷ്ട്രപിതാവിനെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്കുള്ള പരിമിതമായ അറിവ് എന്നെ ദുഃഖിതനാക്കുന്നു. നിരാശനാക്കുന്നു. ഭാരത സ്വാതന്ത്ര്യത്തിന് വേണ്ടി അഹോരാത്രം ജീവിതം ഹോമിച്ച ആ മഹാത്മാവിനോടുള്ള കടുത്ത അനാദരവും നിന്ദയും തന്നെയാണ് ഈ അറിവില്ലായ്മ.
2007 സെപ്തംബര്‍ 30 ന് എക്സ്പ്രസ്സ് ദിനപ്പത്രത്തിന്റെ സപ്ലിമെന്റ് "Magazine - Views & Reviews" പ്രസിദ്ധീകരിച്ചത് കോപ്പിറൈറ്റ് നിയമങ്ങള്‍ക്ക് അതീതമായ് ഞാനിവിടെ പകര്‍ത്തുന്നു. പത്രാധിപര്‍ എന്നോട് ക്ഷമിക്കുമെന്ന് കരുതുന്നു.
തലക്കെട്ട് - Who was born on Oct 2? - Gandhiji, Mahatma, Bapu.
Mahatma Gandhi. We know him by several names. But how many us know about him? New Sunday Express finds out
Nishant Arya, Class 2 student, Chennai
"Mahatma Gandhi is the Father of our Nation. I don't know what that means but he was a great man. He was a great man because he was a very smart man. He was always walking with a long stick and told evil people not to fight with each other.
Gandhiji made Independence Day for India. When evil people came to India from England, he told them to go away and not to fight with us. But they broke all the rules. Gandhiji told not to fight but there was lot of fighting. And India was free.
I don't know Gandhiji's full name but he was born in India. A very evil man killed him. It was very long ago so I think he must have killed him with a bow and arrow. I know what Gandhiji looks like because I have seen him on books when I go to Landmark in Citi Centre. I have also seen him in Munnabhai."
ഗാന്ധിജിയെക്കുറിച്ച് ഈ രണ്ടാം ക്ലാസ്സുകാരന്റെ ധാരണകള്‍ നോക്കൂ. ഇവന് ശരിയായ വിവരങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ അവന്റെ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ കഴിഞ്ഞിട്ടില്ല. ശരി പോട്ടെ, ചെറിയ കുട്ടിയല്ലേ... നമുക്ക് മാപ്പ് കൊടുക്കാം. പക്ഷെ ചെന്നൈയിലെ ഒരു വി.ജെ. പറഞ്ഞിരിക്കുന്നത് നോക്കൂ. വി.ജെ (VJ) എന്നു വച്ചാല്‍ വളിപ്പടിക്കുന്ന ജോക്കര്‍ എന്നാണോ അതോ വീഡിയോ ജോക്കി എന്നാണോ ആവോ!
Paloma, VJ, Chennai
Q: What was Gandhiji's full name?
A: (Long pause) Mohandas Gandhi... I think.
Q: How did he die?
A: He was shot.
Q: Who killed him?
A: Hm... don't know.
Q: Where was he born?
A: I used to know this... but no idea. (മറന്നു പോയത്രേ!)
Q: Did he die before Independence or after?
A: I'm going with after.
Q: What was the movement he was known for?
A: Non-violence movement? (ഇതൊരുത്തരമോ..ങാ! മറുചോദ്യം)
Q: Wife's name?
A: Nope. (ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന്റെ ഗേള്‍ഫ്രണ്ട് ആരാണ് എന്നത് ചിലപ്പോള്‍ അറിയാമായിരിക്കും)
Q: Did he have children?
A: Yes.
Q: How do you know that?
A: Well, because everyone keeps talking about how Nehru's kid carried on his legacy but Gandhiji's did not. (വണ്ടര്‍ഫുള്‍!)
Q: Watched any movies on Gandhi / about Gandhi?
A: Just the one starring Ben Kingsley a long time ago. (ആശ്വാസമായി, :) )
എങ്ങനെയുണ്ട്?! ഈ അടുത്തിറങ്ങിയ ഒരു മിമിക്സില്‍ കേട്ടിട്ടുണ്ട്. ഒരു ലോണിന് വേണ്ടി ബാങ്ക് മാനേജരെ സമീപിച്ചയാളിനോട് വീട്ടില്‍ ആരൊക്കെയുണ്ടെന്നും മറ്റുമുള്ള ചോദ്യത്തിനിടയില്‍ അയാളുടെ അനിയത്തിയെക്കുറിച്ച്...
ബാങ്ക് മാനേജര്‍ : അനിയത്തി എന്തു ചെയ്യുന്നു?
ജോണ്‍: അവള്‍ക്ക് പ്രാന്താ സാറേ.
ബാ.മാ : ങെ!? ഭ്രാന്തോ?!
ജോ. : അതെ. അവള്‍ കിരണ്‍ ടി.വിയിലെ അവതാരകയാ.
ഈ ഒരു ഡയലോഗാണ് ഈ വി.ജെ.യുടെ ഉത്തരങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മ്മവന്നതും.
Madhusudhan, Ramchandra and ManojCatering Stewards, Hyderabad
Q: In which city was Mahatma Gandhi born?
A: "Gujarat," says Madhusudhan. "I think the city was Kathiawar," says Ramchandra while Manoj keeps silent.
Q: What was the date of his assassination?
A: Don't know.
Q: What was the name of his wife?
A: Don't know.
അടുത്തത്, ഹൈദരാബാദിലുള്ള ഒരു വീട്ടമ്മയുടെ വിലയിരുത്തലാണ്. ദൈവമേ ഇവരുടെ കുട്ടികളുടെ കാര്യം..? :(
Hepsiba, Homemaker, Hyderabad
Q: In which city was Mahatma Gandhi born?
A: Ahmedabad. (ഗോഷ്!)
Q: What was the date of his assassination?
A: He was killed before India's Independence. I don't know the exact date. (ഒന്നും പറയാനില്ല)
Q: What was the name of his wife?
A: She used to be called Ba.
ഇനി താഴെ, രഘുവും ഏഞ്ചലും പറയുന്നത് നോക്കൂ. വളരെ കഷ്ടം തന്നെയാണ്. ദൈവം ഇവരോട് പൊറുക്കട്ടെ.
Raghu, Sales Executive, Chennai
"Ok he did a lot for us and all but it's not like freedom got us anywhere... We're still a poor country. And was he the one responsible for our freedom anyway? I'm sure others also had something to do with it. So what's the hype about? And those women who were always with him. He was a sex maniac, wasn't he? Someone told me that, though I don't know the details."
ഇയാളെ ആരും കല്ലെറിയാതിരിക്കട്ടെ. പകരം യാഥാര്‍ത്ഥ്യമെന്തെന്ന് പകര്‍ന്നു കൊടുക്കട്ടേ...
Aanchal, Class 12 student, Chennai
"He was cool I guess. Did a lot for our country. Apparently he didn't have sex for some 50 years. Is that true? How come his wife didn't leave him? And how did that help us in getting our freedom? But yeah, he must have done something right or his birthday wouldn't be a holiday for us every year."
വളരെയേറെ സങ്കടം തോന്നുന്നു. :( കഷ്ടം തന്നെ!
Kennedy, College student, Chennai
“Umm.. I don't know much about him. He was a great man I guess. They wouldn't have made him a saint and made so many statues of him otherwise. Sorry, my history sucks."
ഭാഗ്യം...
Janani, College student, Chennai
"He was a good guy. He did a lot for India and all that. He's like, he made like some very good policies like truth and non-violence and all. But I guess people don't care much about it, they don't follow his policies. I mean like, people lie all the time. But personally I feel he was a great guy."
Rajashekhar, Security Guard, Hyderabad
Q: In which city was Mahatma Gandhi born?
A: Don't know. I've seen Shankardada Zindabad (remake of Lage Raho Munnabhai, starring Chiranjeevi) twice, but I didn't pay attention to the details about Gandhiji. What I do know about him was that he preached non-violence.
Q: What was the date of his assassination?
A: Don't know.
Q: What was the name of his wife?
A: Don't know.
ഇതു വരെ നമ്മള്‍ വായിച്ചത് അന്യസംസ്ഥാനങ്ങളിലെ പ്രജകള്‍ മൊഴിഞ്ഞതാണെങ്കില്‍, ഇനി ഇതാ നമ്മുടെ ഒരു മലയാളി വനിതയ്ക്ക് ഗാന്ധിജിയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നോക്കൂ...
Indira, Domestic help, Thiruvananthapuram
"I was 12 when I first heard about Mahatma Gandhi. Everyone in our locality respected him. Gandhiji's picture used to appear in currencies and coins. So I was sure that he must have done something great for the people of our country. Otherwise, why should people give him so much importance? But I still don't know what he did for us. We used to call him Gandhiappoppan (appoppan means grandfather in Malayalam). I have seen his pictures printed on wall posters during election campaigns. I don't know much about him."
ഇന്ദിരച്ചേച്ചി, പന്ത്രണ്ടാം വയസ്സില്‍ തുടങ്ങി കേട്ടതല്ലേ അദ്ദേഹത്തെ കുറിച്ച് ? നാണയങ്ങളിലും കറന്‍സി നോട്ടുകളിലും വാള്‍ പോസ്റ്ററുകളിലും താങ്കള്‍ കണ്ടിട്ടും, ഇദ്ദേഹം ആരെന്ന് അറിയാന്‍ ശ്രമിച്ചില്ലല്ലോ.. :(
ഇനി വിദേശിയായ ദിമിത്രി ക്ലീന്‍ ഗാന്ധിജിയെക്കുറിച്ചുള്ള തന്റെ അറിവ് പങ്ക് വയ്ക്കുന്നത് നോക്കൂ.
Dimitri Klein, Hotelier, Pondicherry
"I have been living in India for the past 10 years and have a chain of hotels here. I also run the Children of the World India, a Chennai-based charity that gives free education to tsunami affected children.
I had heard about Gandhi even before I came to India as he's the most important figure in this century. I don't know his full name but I know that he was born in Gujarat. I have seen several documentaries on his life, so I know all about his life, his stay in South Africa. Just two weeks ago, I saw a documentary on Gandhi which was on the Internet, Gandhi: Pilgrim of Peace. It showd how there was an attempt on Gandhi's life one week before he was actually assassinated. And the attempt was made by none other than the brother of the man who finally assassinated him. I don't remember his name though. I have also watched Gandhi, My Father, the movie which was released some time ago.
What I remember most about Gandhi is that he stood for non-violence. And he made India independent through non-violent means. He was a very unconventional person as he took a different stance. Though he was against the Partition, he always tried to protect the rights of Muslims."
മുകളില്‍ പറഞ്ഞിരിക്കുന്ന വിദേശിക്ക് നമ്മുടെ ആളുകളേക്കാള്‍ നിശ്ചയമുണ്ടെന്ന് തോന്നുന്നു ഭാരതത്തിന്റെ രാഷ്ട്രപിതാവിനെ കുറിച്ച്. വളര്‍ന്നു വരുന്ന തലമുറ ഇങ്ങനെയൊക്കെയാണ് ഗാന്ധിജിയെക്കുറിച്ച് ധരിച്ചു വച്ചിരിക്കുന്നതെങ്കില്‍ വരും തലമുറയുടെ കാര്യത്തില്‍ എനിക്ക് അതിയായ ഉത്ക്കണ്ഠയുണ്ട്. ഭയാശങ്കയുണ്ട്. ഇനിയും എത്രയെത്ര കഥകള്‍ അവര്‍ പറയും. അതൊക്കെ ഇനി വരുന്ന തലമുറകളിലേയ്ക്ക് കൈമറിഞ്ഞ് പോവുകയും ചെയ്യും. ഇടയ്ക്കെപ്പോഴോ കേട്ടിട്ടുണ്ട്. എന്തിന് ‘ചരിത്രം’ എന്ന വിഷയം നമ്മുടെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു? മുന്നോട്ടുള്ള ജീവിതത്തില്‍ ചില പഴയ രാജാക്കന്മാര്‍ക്കും, തീയതികള്‍ക്കും എന്താണ് ചെയ്യാനുള്ളത്.. എന്നൊക്കെ. പക്ഷെ, അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതായ നമ്മുടെ ജീവിക്കുന്ന രാജ്യം. അതെന്തായിരുന്നു? എന്തായിരുന്നു അതിന്റെ ചരിത്രം? സ്വാതന്ത്ര്യം? ആരില്‍ നിന്ന് എന്ന് ലഭിച്ചു? എങ്ങിനെ ലഭിച്ചു? ആരൊക്കെ പങ്കെടുത്തു, ആ സമരത്തില്‍? നമുക്ക് മുന്‍പ് എന്തായിരുന്നു എന്ന് അറിഞ്ഞിരിക്കുക തന്നെ വേണം.
---------------------------------------------------------------
Name: Mohandas Karamchand Gandhi
Alternate Name: Mahatma Gandhi
Date of Birth: October 2, 1869
Place of Birth: Porbandar, Gujarat, British India
Date of Death: January 30, 1948 (Aged 78)
Place of Death: New Delhi, India
Name of wife: Kasturba Gandhi
Movement: Indian Independence Movement
Major Organisation: Indian National Congress
Principles: Truth, Non-Violence, Vegetarianism, Brahmacharya, Simplicity, Faith
അദ്ദേഹത്തെക്കുറിച്ച് അറിയാത്തവര്‍ ഉണ്ടാകാതിരിക്കട്ടെ. അദ്ദേഹത്തെക്കുറിച്ച് ആരെന്ത് ചോദിച്ചാലും ‘അറിയില്ല’ എന്ന ഉത്തരം കൊടുക്കാതിരിക്കട്ടേ.
കൂടാതെ, മറ്റ് വിഡ്ഡിത്തങ്ങളും എഴുന്നള്ളിക്കാതിരിക്കട്ടേ... പ്രാര്‍ത്ഥനയോടെ...
മഹാത്മജിയുടെ 138-ാം ജന്മദിനത്തില്‍ ഏവര്‍ക്കും എന്റെ ആശംസകള്‍. സാഹോദര്യത്തിന്റേയും, സ്നേഹത്തിന്റേയും, നന്മയുടേയും, അഹിംസയുടേയും ദിനങ്ങളാവട്ടെ ഇനിയുള്ളത്... ഇനിയും വൈകിയിട്ടില്ല...
ജയ് ഹിന്ദ് !
കടപ്പാട് : Dakshayani Kumaramangalam, Kamini Mathai, Priya M. Menon, Ali Bin Abdulla, New Indian Express