Showing posts with label India. Show all posts
Showing posts with label India. Show all posts

Sunday, July 27, 2008

കൊച്ചി - ഭീതിയുടെ നിഴലില്‍

ഇന്നുച്ചയ്ക്ക് ബംഗലൂരുവിലെ ഒരു പത്രപ്രവര്‍ത്തകന് ഇന്റര്‍നെറ്റ് ടെലിഫോണിലൂടെ പാക്കിസ്ഥാനില്‍ നിന്നു ലഭിച്ച സന്ദേശത്തെത്തുടര്‍ന്ന്, കേരളത്തിലുടനീളം അതീവ ജാഗ്രത! കൊച്ചിയിലും വയനാട്ടിലും ഇന്ന് 7 മണിക്ക് ബോംബ് സ്ഫോടനമുണ്ടാകുമെന്നായിരുന്നു സന്ദേശം.

സംസ്ഥാന ആഭ്യന്തരമന്ത്രാലയവും പോലീസും, മിനിഞ്ഞാന്ന് ബംഗലൂരുവില്‍ നടന്ന സ്ഫോടനവും, ഇന്നലെ അഹമ്മദാബാദില്‍ ഉണ്ടായ സ്ഫോടനവും കണക്കിലെടുത്ത് ഈ ഭീഷണിയെ നിസ്സാരമായി തള്ളിക്കളയുന്നില്ല. അതിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഇന്ന് ഇവിടെ നടന്നുകൊണ്ടിരുന്ന എല്ലാ എക്സ്പോകളും മറ്റും നിര്‍ത്തിവച്ചിരിക്കുകയാണ്. സിനിമാ തീയറ്ററുകളും മറ്റും പോലീസിന്റെ ഉത്തരവ് പ്രകാരം ഫസ്റ്റ് ഷോകളും സെക്കന്റ് ഷോകളും പ്രദര്‍ശിപ്പിക്കുന്നില്ല. പ്രധാന വീഥികളും ഇടറോഡുകളും ഏറെക്കുറെ വിജനമായിരിക്കുന്നു. ജില്ലാ ആസ്ഥാനങ്ങളും മറ്റ് തന്ത്രപ്രധാന സ്ഥലങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. പോലീസ് ഇവിടെ കടകളും മറ്റ് ഷോപ്പിംഗ് മാളുകളും അടയ്ക്കുവാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

അധികൃതര്‍ക്ക് ഇന്ന് ലഭിച്ച സന്ദേശം എന്നത്തേയും പോലെ ഒരു വ്യാജ ഭീഷണിയാവാം. പക്ഷെ, വരും നാളുകളില്‍ ഇത് സംഭവിക്കില്ല എന്ന്‍ എന്താണ് ഉറപ്പ്? ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഈ ഭീഷണിയും പതിവ് പോലെ നമ്മുടെ അധികാരികള്‍ മറക്കും. പിന്നെ എല്ലാം പഴയത് പോലെ... സാധാരണയായി നടക്കുന്ന വാഹനപരിശോധനകള്‍... ഹെല്‍മറ്റ് വേട്ട, മദ്യപിച്ച് വാഹനമോടിക്കുന്നവരെ വലയിലാക്കല്‍...

രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്പരം പഴിചാരാതെയും ചെളിവാരി എറിയാതെയും ഒറ്റക്കെട്ടായി നിന്ന് നമ്മുടെ നാടിനെ രക്ഷിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യട്ടെ. ഭീകരവാദത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ മൃദുവായ സമീപനം മാറ്റി ‘പോട്ട’ പോലുള്ള ദൃഢമായ നിയമങ്ങള്‍ നടപ്പിലാക്കട്ടെ. പിടിയാലാവുന്ന തീവ്രവാദികളെ ഏറ്റവും കൂടിയ ശിക്ഷയ്ക്ക് തന്നെ കോടതികള്‍ വിധിക്കട്ടെ. നമ്മള്‍ ഈ ഭീഷണികള്‍ക്ക് മുന്നില്‍ പതറുന്നുവോ? അതിനര്‍ത്ഥം നമ്മള്‍ ഭീകരര്‍ക്ക് മുന്നില്‍ അടിയറ വെച്ചു എന്ന് തന്നെയാണ്.

കൊച്ചി പോലൊരു മെട്രോ നഗരത്തില്‍ ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടത്ത് നിന്ന്, അഥവാ ഒരു ‘ഭീകരന്‍’ ഉണ്ടെങ്കില്‍ത്തന്നെ എങ്ങനെ അയാളെ കണ്ടുപിടിക്കാം? നഗരത്തിലെ വിവിധ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍. അവരുടെയൊക്കെ യഥാര്‍ത്ഥ തിരിച്ചറിയല്‍ രേഖകളും മറ്റും ജില്ലാ അധികൃതരുടെ പക്കല്‍ ഉണ്ടാവുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ, നമ്മുടെ അയല്‍പ്പക്കങ്ങളില്‍ ഒരു കൂട്ടമായ് പുതുതായി എത്തുന്ന ‘ബാച്ചിലര്‍മാര്‍’ തങ്ങളുടെ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് വീട്ടുടമകളെ ഏല്‍പ്പിക്കുന്നുണ്ടോ എന്നതും, വീട്ടുടമകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഗൌരവം കാണിക്കുന്നുണ്ടോ എന്നതും ചിന്തിക്കേണ്ട വസ്തുതകള്‍ തന്നെയല്ലേ? നഗരത്തിലെ എല്ലാ റസിഡന്റ്സ് അസോസിയേഷനുകളും‍ ഇക്കാര്യത്തില്‍ വളരെയേറെ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

ഞാന്‍ ഇങ്ങനെ വിചാരിക്കുന്നു, കാര്യങ്ങള്‍ എന്നെങ്കിലും ഇതുപോലെയായിരുന്നെങ്കില്‍ എന്ന്... ഒരിക്കല്‍ പരിചയപ്പെട്ടവര്‍ അല്ലെങ്കില്‍ ഒരിക്കല്‍പ്പോലും പരിചയപ്പെടാത്തവര്‍, അതുമല്ലെങ്കില്‍ ഒരിക്കലും പരിചയപ്പെടാനിടയില്ലാത്തവര്‍... അവരെ വേദനിപ്പിക്കും മുന്‍പ് മനുഷ്യന്‍ ഒരു ചുവട് പിന്നിലേക്ക് വച്ച് ഒരു നിമിഷം ചിന്തിക്കുന്നു - ഇവരെ വേദനിപ്പിച്ചിട്ടോ നശിപ്പിച്ചിട്ടോ എന്ത് നേടാന്‍ !!!

ആ ദിവസം വരെ നമുക്ക് നമ്മുടെ കണ്ണുകളും കാതുകളും തുറന്നു തന്നെ വയ്ക്കാം...

ലോകാ സമസ്താ സുഖിനോ ഭവന്തു !!!

ജയ് ഹിന്ദ് !

Sunday, August 12, 2007

സ്വാതന്ത്ര്യ ദിനാശംസകള്‍

5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട
2,973,190 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയില്‍
നിലകൊള്ളുന്ന ഭാരതാംബയ്ക്ക് നാളെ
അറുപതാം സ്വാതന്ത്ര്യദിനം...

ഈ വേളയില്‍ എന്റെ എളിയ സ്വാതന്ത്ര്യദിന
ലോഗോ ഇവിടെ ചേര്‍ക്കുന്നു.

സ്വാതന്ത്ര്യദിനാശംസകള്‍...

ജയ് ഹിന്ദ് :)

Friday, June 01, 2007

അപഥസഞ്ചാരം

നമ്മുടെ രാജ്യത്തിന് മുകളിലൂടെ! അതും പ്രധാനമന്ത്രി താമസിക്കുന്നയിടത്ത് നിന്നും വെറും 2 കിലോമീറ്റര്‍ അടുത്ത്. അതിനെ കുറിച്ചുള്ള വാര്‍ത്ത ഇവിടെ വായിക്കാം.

വീഡിയോ





മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ ദൃശ്യം കാണാനാവുന്നില്ലെങ്കില്‍ ഈ ലിങ്കില്‍ ഞെക്കൂ.

കൂടാതെ കഴിഞ്ഞ ദിവസം ബാംഗളൂരിലും സമാനമാ‍യ ഒരു യു.എഫ്.ഒ. സാന്നിദ്ധ്യം അനുഭവപ്പെടുകയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ വാര്‍ത്തയും ചിത്രങ്ങളും ഇവിടെ കാണാം.

അന്തരീക്ഷത്തിലെ മറ്റേതോ ‘ഭൂമിയില്‍’ നിന്ന് ‘ആരൊക്കെയോ’ നമ്മള്‍ അവരെക്കുറിച്ച് അറിഞ്ഞതായി അറിഞ്ഞിട്ട് നമ്മളെ നിരീക്ഷിക്കുന്നുണ്ടാവുമോ? അങ്ങിനെ അവരുടെ വാച്ച് ഡോഗ്സ് ആവുമോ ഈ കഴിഞ്ഞ് ദിവസങ്ങളില്‍ ഭാരതത്തിന് മുകളിലൂടെ റഡാറുകള്‍ക്കും മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ക്കും അതീതമായ് സഞ്ചരിച്ചത്?

പുതിയ ഭൂമിയെക്കുറിച്ചുള്ള വാര്‍ത്തയും വീഡിയോയും കാണണമെങ്കില്‍ ഇവിടെ ഈ ലിങ്കിലുണ്ട്. അവിടെ നമ്മുടെ പ്ലാനറ്റ് എര്‍ത്തിലെപ്പോലെ തന്നെ മനുഷ്യര്‍ അവിടേയും ഉണ്ടാവാം. ഒരുപക്ഷെ, നമ്മളെക്കാള്‍ പതിന്മടങ്ങ് മുന്‍പിലാവും അവര്‍, ടെക്നോളജിയുടെയും ശാസ്ത്രത്തിന്റേയും അറിവിന്റേയും മറ്റും കാര്യത്തില്‍. നമ്മള്‍ അവരെ കണ്ടെത്തിയതിന് മുന്‍പ് തന്നെ അവര്‍ക്ക് നമ്മെക്കുറിച്ചറിയാമായിരിക്കാം. ഇനി വരുംദിവസങ്ങളില്‍ യു.എഫ്.ഒ. യുടെ സന്ദര്‍ശനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിന് മുകളിലൂടെയാവുമോ ആവോ!