Friday, June 01, 2007

അപഥസഞ്ചാരം

നമ്മുടെ രാജ്യത്തിന് മുകളിലൂടെ! അതും പ്രധാനമന്ത്രി താമസിക്കുന്നയിടത്ത് നിന്നും വെറും 2 കിലോമീറ്റര്‍ അടുത്ത്. അതിനെ കുറിച്ചുള്ള വാര്‍ത്ത ഇവിടെ വായിക്കാം.

വീഡിയോ





മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ ദൃശ്യം കാണാനാവുന്നില്ലെങ്കില്‍ ഈ ലിങ്കില്‍ ഞെക്കൂ.

കൂടാതെ കഴിഞ്ഞ ദിവസം ബാംഗളൂരിലും സമാനമാ‍യ ഒരു യു.എഫ്.ഒ. സാന്നിദ്ധ്യം അനുഭവപ്പെടുകയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ വാര്‍ത്തയും ചിത്രങ്ങളും ഇവിടെ കാണാം.

അന്തരീക്ഷത്തിലെ മറ്റേതോ ‘ഭൂമിയില്‍’ നിന്ന് ‘ആരൊക്കെയോ’ നമ്മള്‍ അവരെക്കുറിച്ച് അറിഞ്ഞതായി അറിഞ്ഞിട്ട് നമ്മളെ നിരീക്ഷിക്കുന്നുണ്ടാവുമോ? അങ്ങിനെ അവരുടെ വാച്ച് ഡോഗ്സ് ആവുമോ ഈ കഴിഞ്ഞ് ദിവസങ്ങളില്‍ ഭാരതത്തിന് മുകളിലൂടെ റഡാറുകള്‍ക്കും മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ക്കും അതീതമായ് സഞ്ചരിച്ചത്?

പുതിയ ഭൂമിയെക്കുറിച്ചുള്ള വാര്‍ത്തയും വീഡിയോയും കാണണമെങ്കില്‍ ഇവിടെ ഈ ലിങ്കിലുണ്ട്. അവിടെ നമ്മുടെ പ്ലാനറ്റ് എര്‍ത്തിലെപ്പോലെ തന്നെ മനുഷ്യര്‍ അവിടേയും ഉണ്ടാവാം. ഒരുപക്ഷെ, നമ്മളെക്കാള്‍ പതിന്മടങ്ങ് മുന്‍പിലാവും അവര്‍, ടെക്നോളജിയുടെയും ശാസ്ത്രത്തിന്റേയും അറിവിന്റേയും മറ്റും കാര്യത്തില്‍. നമ്മള്‍ അവരെ കണ്ടെത്തിയതിന് മുന്‍പ് തന്നെ അവര്‍ക്ക് നമ്മെക്കുറിച്ചറിയാമായിരിക്കാം. ഇനി വരുംദിവസങ്ങളില്‍ യു.എഫ്.ഒ. യുടെ സന്ദര്‍ശനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിന് മുകളിലൂടെയാവുമോ ആവോ!

7 comments:

:: niKk | നിക്ക് :: said...

അപഥസഞ്ചാരം - പുതിയ പോസ്റ്റ്

നമ്മള്‍ അവരെ കണ്ടെത്തിയതിന് മുന്‍പ് തന്നെ അവര്‍ക്ക് നമ്മെക്കുറിച്ചറിയാമായിരിക്കാം. ഇനി വരുംദിവസങ്ങളില്‍ യു.എഫ്.ഒ. യുടെ സന്ദര്‍ശനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിന് മുകളിലൂടെയാവുമോ ആവോ!

പ്രിയ ബൂലോഗ സുഹൃത്തുക്കളേ ഇതിനെക്കുറിച്ച് നിങ്ങളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും അറിയുവാന്‍ അതിയായ കൌതുകമുണ്ട്. :)

മൂര്‍ത്തി said...

ആകാശത്ത് എന്തെങ്കിലും വെളിച്ചം കണ്ടാല്‍ യു.എഫ്.ഒ ആക്കുന്ന അസുഖം സായിപ്പിനു കൂടുതലാണ്. നമുക്ക് യക്ഷിയിലും പ്രേതത്തിലുമുള്ള വിശ്വാസം പോലെയാണ് സായിപ്പിന് Aliensല്‍ ഉള്ള വിശ്വാസവും.(ഹോളിവുഡ് ചിത്രങ്ങള്‍ എന്റെ ഒരു തെളിവ്). അവരാണ് ഏറ്റവുമധികം യു.എഫ്.ഒ കളെ ‘കണ്ടിട്ടുള്ളത്’. മൂന്നാം ലോക രാജ്യങ്ങള്‍ക്കൊന്നും അന്യഗ്രഹജീവികളെ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല! ഒരു പക്ഷെ ഈ ആഗോളവ്ത്കരണത്തിന്റെ കാലത്ത് യു.എഫ്.ഒ കളും നമ്മെത്തേടി ഇറങ്ങിയതായിരിക്കാം. :)വരട്ടേന്ന്...നമ്മുടെ എയര്‍ ട്രാഫിക്ക് നിയമങ്ങളും അവര്‍ക്കായി വളച്ചുകൊടുക്കാം...:)

Inji Pennu said...

hahaha!മൂര്‍ത്തി മാഷിന്റെ കമന്റിന്റെ താഴെ എന്റെ ഒപ്പ്.

ഇവിടെ യു.എഫ്.ഒ ഫെസ്റ്റിവല്‍ ഒക്കെയുണ്ട്. ഓരോരുത്തര്‍ക്കും യു.എഫ്.ഒ കൊടുത്ത ഫോട്ടോസ് സാധനങ്ങള്‍ അങ്ങിനെയൊക്കെ.
ഹ്ഹ്ഹ്! ചിരിച്ച് മരിക്കും അത് കണ്ടാല്‍! പക്ഷെ അവര്‍ ഭയങ്കര സീരിയസ് ആണു കേട്ടൊ.
നമ്മളീ ദൈവം എന്നൊക്കെ പറയുന്നതുപോലെ നിരീശ്വരവാദത്തിന്റെ ഒരു മറ്റൊരു ദൈവം ആണീ യു.എഫ്.ഒ.

sandoz said...

മലയാളികള്‍ക്ക്‌ ഈ വാക്കും കൂടി കിട്ടിയാല്‍ മതി...
യു.എഫ്‌.ഓ..അഥവാ 'യൂഫോ'.
ബാക്കിയെല്ലാം തികഞ്ഞിരിക്കുവാ.....
യക്ഷി..മാടന്‍..മറുത...രക്ഷസ്സ്‌...
ഇവരയൊക്കെയിട്ട്‌ അമ്മാനമാടണ നമ്മള്‍ നാളെ പറയും....

'ഹോ...
ഇന്നലെ രാത്രി ഞാന്‍ പണീം കഴിഞ്ഞ്‌ വരണ വഴി നാണുനായരടെ പറമ്പില്‌ അങ്ങനെ നിക്കേണ്‌ ഒരു യൂഫോ.....
കര്‍ത്താവേ....
ഞാന്‍ കുരിശും മൊത്തി....
ഒരോട്ടം ഓടി....
ദേ..ഇപ്പഴും എന്റെ വെറവല്‌ മാറീട്ടില്ലാ..'

Dinkan-ഡിങ്കന്‍ said...

ഡിങ്കന്റെ കൂട്ടുകാരാ പേടിക്കാനില്ല. ഉപദ്രവിക്കുകയൊന്നും ഇല്ല ചിലപ്പോള്‍ കൊല്ലും അത്രേള്ളോ... സാന്‍ഡോസ് നിനക്കൊരു വിസ പറയെട്ടെ കുട്ടാ.

മൂര്‍ത്തി said...

ഇഞ്ചിക്ക് അവരെക്കുറിച്ച് ഒരു രസികന്‍ പോസ്റ്റിടാം. നല്ല രസമാവും...
പണ്ട് യു.എഫ്.ഒ എന്നു കണ്ടാല്‍ ആവേശത്തോടെ വായിക്കുമായിരുന്നു. അത്ഭുതത്തോടെ..പിന്നെ തമാശ പോലെ ആയി..
ഏലിയന്‍സ് കൊടുത്ത വസ്തുക്കള്‍ വരെ ഉണ്ട് അല്ലേ? കോള്ളാം..
സാന്ഡോസേ..പോത്തിന്‍‌കാല്‍ മറന്നോ?

Siju | സിജു said...

മിക്കവാറും യുഫോകള്‍ക്കൊക്കെ തലയില്‍ രണ്ട് കൊമ്പും ET യുടെ പോലത്തെ തലയുമായിരിക്കും..
ഏതായാലും വരുമ്പോ ഇവറ്റകള്‍ക്ക് കുറച്ച് ഭംഗിയുള്ളതിനെ അയച്ചൂടെ..