ഭൂമിയില്‍ ഒരുപാടു പാപകര്‍മ്മങ്ങള്‍ ചെയ്ത അയാള്‍ മരണ ശേഷം നേരെ നരകത്തിലെത്തി. അവിടെ ഓരോ രാജ്യക്കാര്‍ക്കായി പല നരക കവാടങ്ങള്‍ അയാള്‍ കണ്ടു.
അയാള്‍ അമേരിക്കന്‍ നരകത്തെ ലക്ഷ്യമാക്കി നീങ്ങി. ഗേറ്റില്‍ നിന്നിരുന്ന കാവല്‍ക്കാരനോട് തിരക്കി.
"ഇവിടെ എന്തു ശിക്ഷയാണു നല്‍കുന്നത്? "
"ആദ്യം അവര്‍ നിങ്ങളെ രണ്ടു മണിക്കൂറോളം ഒരു വൈദ്യുതിക്കസേരയില്‍ ഇരുത്തും. അതിനു ശേഷം മറ്റൊരു രണ്ടു മണിക്കൂര്‍ ഒരു ആണിക്കട്ടിലില്‍ കിടത്തും. പിന്നെ ഒരു അമേരിക്കന്‍ ചെകുത്താന്‍ വന്നു ആ ദിവസം മുഴുവന്‍ പൊതിരെ തല്ലും. "
അയാള്‍ക്ക് അതൊന്നും ഒരു സുഖമായി തോന്നിയില്ല. അയാള്‍ മറ്റു രാജ്യങ്ങളുടെ കവാടങ്ങളില്‍ അതാത് കാവല്‍ക്കാരോട് അവിടങ്ങളിലെ ശിക്ഷകളെക്കുറിച്ച് അന്വേഷിച്ചു. അവിടുത്തെ ശിക്ഷാരീതികള്‍ അമേരിക്കന്‍ നരകത്തേക്കാള്‍ വിഭിന്നമായിരുന്നില്ല.
അയാള്‍ വീണ്ടും മുന്നോട്ട് നടന്നു. മുന്നിലൊരു ആള്‍ക്കൂട്ടം കണ്ടു. അത് ഇന്ത്യന്‍ നരകമായിരുന്നു. അയാള്‍ തിക്കിത്തിരക്കി ആള്‍ക്കൂട്ടത്തെ കടന്ന് മുന്നിലെത്തി. അവിടെ വളഞ്ഞുപുളഞ്ഞൊരു നീണ്ട ക്യൂ. വരിയില്‍ നിന്നിരുന്നൊരാളോട് അയാള്‍ ചോദിച്ചു.
"ഇവിടത്തെ ശിക്ഷാരീതികള്‍ എങ്ങനെ? "
ഇതു വരെ മറ്റു രാജ്യങ്ങളുടെ നരകത്തിലെ കാവല്‍ക്കാര്‍ പറഞ്ഞ അതേ ഉത്തരം കേട്ടയാള്‍ അത്ഭുതത്തോടെ ചോദിച്ചു.
"ഈ ശിക്ഷാരീതികള്‍ തന്നെയാണെല്ലോ മറ്റു രാജ്യങ്ങളുടെ നരകങ്ങളിലൊക്കെ നടപ്പാക്കുന്നത്. എന്നിട്ടും അവിടെയൊന്നും കാണാത്തത്ര തിക്കും തിരക്കും ഇവിടെയുണ്ടല്ലോ! ഇവിടെ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളുണ്ടോ? "
മറുപടി വളരെ പെട്ടെന്നായിരുന്നു.
"അത് ശ്‌ശ്... ഇവിടെ വൈദ്യുതിക്കസേര അറ്റകുറ്റപ്പണികള്‍ ശരിയായ വിധത്തിലും, ശരിയായ സമയത്തും ചെയ്യാത്തതിനാല്‍ പ്രവര്‍ത്തനരഹിതമാണ്. ആണിക്കട്ടിലിലെ ആണികള്‍ ഒന്നടങ്കം ആരോ മോഷ്ടിച്ചു കൊണ്ടുപോയി. ദിവസം മുഴുവന്‍ തല്ലാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യന്‍ ചെകുത്താനാണെങ്കിലോ ജീവിച്ചിരുന്ന കാലത്ത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. അയാള്‍ ദിവസവും വന്നാലുടനെ ഹാജര്‍ പുസ്തകത്തില്‍ ഒപ്പും ഇട്ട് കാന്റീനില്‍ പോയിരുന്ന് ഉറക്കമായിരിക്കും. "
ഇതു കേട്ടതും അയാള്‍ പോക്കറ്റില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്ത് കയ്യില്‍ തെരുപ്പിടിച്ച് ഇന്ത്യന്‍ നരകത്തിന്റെ കാവല്‍ക്കാരനെ ലക്ഷ്യമാക്കി പാഞ്ഞു.
10 comments:
ഇന്ത്യന്‍ നരകം - പുതിയ പോസ്റ്റ്
ഭൂമിയില്‍ ഒരുപാടു പാപകര്‍മ്മങ്ങള്‍ ചെയ്ത അയാള്‍ മരണ ശേഷം നേരെ നരകത്തിലെത്തി. അവിടെ ഓരോ രാജ്യക്കാര്‍ക്കായി പല നരക കവാടങ്ങള്‍ അയാള്‍ കണ്ടു...
നിക്കേ വിശാലമനസ്കന്‍ പറഞ്ഞറിയാം .. രസകരമായിരിക്കുന്നു ഇന്ത്യന്‍ നരകം
കൊള്ളാം .....
ഇനിയിപ്പോള്‍ നരകത്തില്‍ പോകും നരകത്തില്‍ പോകും എന്നോര്ത്തു നന്നാവാന്‍ മെനക്കെടണ്ടല്ലോ ഞാന്‍ ....
താങ്ക്സ് എ ലോട്ട്.....
ഈ ഒരു കാര്യം മറന്നാലും ഞാന്‍ മരിക്കൂല്ല :)
ബുഹഹഹഹ :D
:)
:)
നിക്കേ, അമ്പടാ മിടുക്കാ ആഗ്രഹം കൊള്ളാം. :)
പ്രീയപ്പെട്ട നിക്ക്,
നിങല്ലുടെ അഭിപ്രായത്തെ ഞാന്‍ മാനിച്ചിരിക്കുന്നു.
ആവോ! എനിക്കറിയില്ല.... ഞാന്‍ ഇതു വരെ നരകത്തില്‍ പോയിട്ടില്ല..... അങ്ങനെ ഒരു വാക്ക് കേട്ടിട്ടു കൂടിയില്ല.......
അനുഭവം പങ്കു വെച്ച നിക്കിന് നന്ദി... :p
കൊള്ളാം. നല്ല translation.
you had commented on my profile.
I am not anju and I am not Sreedhar Bhai.
I am freebird.in :-)
വരട്ടെ.
Post a Comment