Tuesday, July 04, 2006

പാത്തുമ്മ

പത്തിക്കയ്യന്‍ പോക്കരുകാക്ക
ചിട്ടിക്കാരി പാത്തുമ്മയെ
തോണ്ടീന്നും, തോണ്ടീല്ലാന്നും
ബയീലു ബെച്ചൊരു ബിസ്താരം

ആനചെവിയന്‍ ബീരാനിക്കത്‌
ഹാലുപിടിപ്പിച്ചു
മുയലന്‍ മമ്മത്‌ കാര്യം കേട്ടു
മീശ വിറപ്പിച്ചു

അവരു പാത്തൂന്റേം മുഹബ്ബത്തിന്‌
ചീട്ടു വാങ്ങാന്‍ പണ്ടെ-
കാത്തിരിക്കുന്ന രണ്ടു സുജായിമാര്‍
പത്തിക്കയ്യന്‍...

കള്ളിമുണ്ടും വെള്ളഷര്‍ട്ടും
ക്ലാവറുകട്ട മോതിരമഞ്ജും
തുര്‍ക്കി തൊപ്പിയുമിട്ടു നടക്കും
പോക്കരുകാക്ക കാണാന്‍-
പെരുത്തു നല്ലൊരു ഹുറൈശിയാണാ-
വടക്കനിക്കാക്ക.
പോക്കരുക്കൊരു കണ്ണുണ്ട്‌
അത്‌ പാത്തുമ്മയ്ക്കും പിടിയുണ്ട്‌
പല നാട്ടാര്‍ക്കും പിടിപാടുണ്ട്‌
ചിലരറിഞ്ഞതില്‍ ഗുലുമാലുണ്ട്‌
കാര്യം പറഞ്ഞിടാന്‍ ഒരുപാടുണ്ട്‌
അവിടെ പറന്നു വന്നൊരു വാറണ്ട്‌.
പത്തിക്കയ്യന്‍...

ആളുകളനവധി ഓടിക്കൂടി
വായിത്തോന്നിയ തുറുമ്മല്‍ പാടി
ഹലശണ്ട്ഠയ്ക്കും ഹാലു പിടിച്ചു.
പോക്കറോ പുലിവാലു പിടിച്ചു.
അവസാനം ബെലഞ്ഞീത്തി
ലീച്ചപോലെ പറ്റി പിടിച്ച്‌
കാക്ക - മുഖം ബളിച്‌ കാക്കാ-
ബിളഞ്ഞോളെ തന്നെ കെട്ടാന്‍ തീരുമാനിച്ചു.
പെണ്ണിനു ബിരിയാണി ബെച്ചതുപോലെ
മുഖം തെളിഞ്ഞു
പാത്തു കരിനീല കണ്ണുകൊണ്ടു കടുബറുത്തു....

(തിയ്യ ഇല്ലാ ജനം എന്ന മട്ട്‌)

9 comments:

:: niKk | നിക്ക് :: said...

daly ആവശ്യപ്പെട്ടതനുസരിച്ചു ഞാന്‍ ഒരു മേപ്പള്ളിക്കവിത പോസ്റ്റീട്ടുണ്ട്‌.

ഇതു കവി വളരെയേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഗായകന്‍ മെഹബൂബിനു വേണ്ടി രചിച്ചിട്ടുള്ളതില്‍ ഒന്നാണ്‌.

ഡാലി said...

മേപ്പള്ളിക്കവിത വായിച്ചു.. പോസ്റ്റിയതിന്നു നന്ദി... കൂടുതല്‍ ആസ്വാദനം പുറകെ... ഇതു മെഹബൂബ് എന്ന അന്വര ഗായകന്‍ പാ‍ടി കേട്ടാല്‍ എത്ര മനോഹരമയിരിക്കും എന്നു ചിന്തിച്ചു പോകുനു....

Kalesh Kumar said...

നന്നായിരിക്കുന്നു നിക്ക്!

:: niKk | നിക്ക് :: said...

നന്ദി കലേഷേട്ടാ...

ഡാലി said...

നിക്ക് ആ കവിത ഇന്നു ഒന്നൂടെ വായിച്ചു.. വായന നല്ല രസം. പക്ഷെ പല വാക്കുകളും മനസ്സിലാകുനില്ല. എന്നാലും മെഹബൂബ് പാടുമ്പൊല്‍ വേറെ തലത്തില്‍ ആസ്വദിക്കനാകും..

:: niKk | നിക്ക് :: said...

ഉം ദലി...

മെഹബൂബ്‌ പാടി ഇനി കേള്‍ക്കാന്‍ വയ്യല്ലൊ... നമ്മള്‍ കേട്ടിട്ടും ഇല്ലല്ലോ...പക്ഷേ ഈ കവിതകളും പാട്ടുകളും എന്റെ മുത്തച്ഛന്റെ അനുജന്‍ ഇപ്പോഴും വളരെ നന്നായി പാടും. ഞങ്ങളുടെ കുടുംബപരമായ ആഘോഷങ്ങളില്‍ പാടി കേള്‍ക്കാറുമുണ്ട്‌.

Santhosh said...

ഈ പാട്ട് ‘ചുള്ളി’ എന്ന നാടന്‍ പാട്ടുകളുടെ റിമിക്സ് കാസറ്റില്‍ ഉണ്ട്. അതില്‍ ‘തൊത്തിക്കയ്യന്‍ പോക്കരുകാക്ക’ എന്നത്രേ പാടുന്നത്. വരികളില്‍ ചില ചെറിയ വ്യത്യാസങ്ങളുമുണ്ട്. സുധീര്‍ എന്ന ഗായകനാണ് പാടിയിരിക്കുന്നത്.

ഡാലി said...

നിക്ക് സന്തോഷേട്ടന്റെ കമെന്റ് കണ്ടില്ലെ? അത് നിങ്ങല്‍ ഇറക്കിയ കാസെറ്റ് ആണൊ

:: niKk | നിക്ക് :: said...

സന്തോഷേട്ടാ, ദലി ഇതൊരു പുതിയ ന്യൂസ്‌ ആണ്‌.. ഉം... ഇങ്ങനെ ഒത്തിരി പാട്ടുകള്‍ നഷ്ട്ടപ്പെട്ടു പോവുന്നുണ്ട്‌... ഉംബായി എന്ന ഗസല്‍ ഗായകന്‍ മുത്തച്ഛന്‍ ജീവിച്ചിരിക്കുന്ന സമയത്ത്‌ തന്നെ, കുറേ പാട്ടുകള്‍ വാങ്ങിക്കൊണ്ടു പോവുകയുണ്ടായി.. മുത്തച്ഛന്റെ മരണശേഷം മാത്രമാണു ഉംബായി കാസറ്റിറക്കിയത്‌. പക്ഷെ കോമ്പെന്‍സഷന്‍ തന്നതുമില്ല കൂടാതെ അതില്‍ രചയിതാവിന്റെ പേരു വെയ്ക്കുക എന്ന മര്യാദ പോലും ചെയ്തില്ല...