Saturday, July 08, 2006

അങ്ങിനെ ഞാനും ഒരു മോഡലായി !!!


ജനുവരി 1, 1997

അന്ന്‌ ഞാന്‍ ഉറക്കം ഉണര്‍ന്നത്‌ ഏതോ ഒരു കപ്പലില്‍ നിന്നുമുള്ള സൈറണ്‍ കേട്ട്‌! കണ്ണുതുറന്നു ജനലില്‍ കൂടെ നോക്കുംബോള്‍ കാണുന്നത്‌ വേംബനാട്ട്‌ കായലിന്റെ ഓളങ്ങളാണ്‌. ഞാന്‍ ഇതെവിടെയാണെന്ന്‌ ചിന്തിച്ച്‌ ഓര്‍മ്മകളെ കടിഞ്ഞാണിട്ട്‌ ഇന്നിലേക്ക്‌ അടുപ്പിക്കുംബൊള്‍ അതാ ദിലിപ്‌ കയറിവരുന്നു. 'എടാ വീട്ടില്‍ പോവണ്ടേ?' ഞാന്‍ ഇഞ്ചി കടിച്ച ആരെയോ പോലെ നില്‍ക്കുന്നത്‌ കണ്ടതു കൊണ്ടാകാം, അവന്‍ മൊഴിഞ്ഞു 'എടാ നമ്മള്‍ ബോല്‍ഗാട്ടി പാലസിലാണ്‌. ഇന്നലെ നീ നല്ല ഫോമിലാണൊ ഗിറ്റാര്‍ വായിച്ചത്‌?' ഓ! ഇന്നലെ വിദേശികളായ വി.ഐ.പി. കള്‍ക്കു വേണ്ടി ന്യൂ ഇയര്‍ പരിപാടി ചെയ്യുകയായിരുന്നല്ലോ...

ഉം...ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. അന്നൊക്കെ ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ പരിപാടി കിട്ടുന്നതിനനുസരിച്ചു ഒരോ തട്ടിക്കൂട്ട്‌ വെസ്റ്റേണ്‍ മ്യൂസിക്‌ ബാന്റ്‌ ഉണ്ടാക്കുമായിരുന്നു...അതില്‍ പലരും ആ രംഗത്ത്‌ പില്‍ക്കാലത്ത്‌ ശോഭിച്ചതായും ഇപ്പോഴും കളം നിറഞ്ഞാടുന്നുണ്ടെന്നുമൊക്കെ ദ്രുശ്യമാധ്യമങ്ങളിലൂടെ അറിയാറുണ്ട്‌. ഞങ്ങള്‍ ആദ്യമായി അന്ന്‌ ബോള്‍ഗാട്ടി പാലസ്സില്‍ പാടാന്‍ അവസരമൊരുക്കിക്കൊടുത്ത സാം അതില്‍ ഒരാളാണ്‌. സാമിന്റെ ആദ്യ പെര്‍ഫോമന്‍സ്‌ ആയ അന്നത്തെ ആ പരിപാടിയില്‍ കാണികളെ കയ്യിലെടുത്ത്‌ കൂടുതല്‍ കയ്യടിയും മറ്റും വാങ്ങിയത്‌ കണ്ടപ്പോഴെ മനസ്സില്‍ കുറിച്ചിട്ടിരുന്നു, ഇവന്‍ ഭാവിയിലെ താരം ആവുമെന്ന്‌. അതെ ഇന്നു സാം കലിംഗ എന്ന പേരില്‍ സൂര്യാ ടി.വി. യില്‍ ഞായറാഴ്ച ഉച്ചയ്ക്ക്‌ 'മിന്നലൈ' എന്ന മ്യൂസിക്ക്‌ പ്രോഗ്രാം ചെയ്യുന്നു.

അന്ന്‌ വൈകുന്നേരമായപ്പോള്‍ എറണാകുളത്തെ അറിയപ്പെടുന്ന ഒരു ആഡ്‌ ഫോട്ടോഗ്രഫറായ സാജന്‍ തോമസിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന എന്റെ സുഹൃത്തിന്റെ ചേച്ചിയുടെ ഫോണ്‍ കാള്‍. 'നീ ഒന്ന്‌ ക്ലീന്‍ ഷാവ്‌ ഒക്കെ ചെയ്ത്‌ ഒരു ചോക്ലേറ്റ്‌ ബോയ്‌ സ്റ്റൈയ്‌ലില്‍ ഓഫീസ്‌ വരെ വരണം.' ഹഹ...അന്നെനിക്ക്‌ ഇന്നതെ എന്റെ പ്രധാന ഐഡന്റിറ്റിയായ ബുള്‍ഗാന്‍ അഥവാ ഫ്രെഞ്ച്‌ ബേര്‍ഡ്‌ കിളിര്‍ത്തു തുടങ്ങിയിട്ടേ ഉള്ളൂ... പിന്നെന്ത്‌ ക്ലീന്‍ ഷേവ്‌ !!!

അങ്ങനെ ഞാന്‍ സാജന്‍ തോമസ്സിന്റെ ഓഫീസില്‍ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന്റെ പുതിയ വേര്‍ഷനായ ഇന്‍ഡ്യന്‍ കണക്കേ മിസ്റ്റര്‍ ക്ലീനായി സുഹ്രുത്തിന്റൊപ്പം ലാന്‍ഡ്‌ ചെയ്തു.

ചെന്നപാടെ ബീന ചേച്ചി പറഞ്ഞു, അകത്തു ഡ്രെസ്സിംഗ്‌ റൂം ഉണ്ട്‌, പോയി ഒന്നു മുഖം കഴുകി, മുടി ഒക്കെ ഒന്നു ചീകി റെഡിയായി വരൂ. അതിന്റെ കോലാഹലങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ അതാ വരുന്നു സാജന്‍ തോമസ്‌. അദ്ദേഹം സ്റ്റുഡിയോ അങ്കണത്തിലേക്കെന്നെ ആനയിച്ചു. ശക്തികൂടിയ സ്പോട്ട്‌ ലൈട്ടുകള്‍ക്കു മുന്നില്‍ ഒരു ലെന്‍സ്‌ മുഖത്തു ചേര്‍ത്തു പിടിച്ചിരിക്കുമ്പോഴും ഞാന്‍ അറിഞ്ഞില്ല എന്താണ്‌ സംഭവിക്കുന്നതെന്ന്‌. ഫ്ലാഷുകള്‍ മിന്നിക്കൊണ്ടിരുന്നു...

അവിടെ നിന്നു റ്റാറ്റാ പറഞ്ഞിറങ്ങുംബോഴേക്ക്‌ നടന്ന സംഭവങ്ങള്‍ ഒന്നൊന്നായി മരൈന്‍ ഡ്രൈവിലെ കായല്‍ക്കറ്റേറ്റ്‌ മറവിയെന്ന ഫൊള്‍ടെറിലെയ്ക്ക്‌ ട്രാന്‍സ്ഫെര്‍ ചെയ്യപ്പെട്ടുകൊണ്ടിരുന്നു...

ജനുവരി 2, 1997
Data not found...Out of Memory !!! Say Okay :P
ജനുവരി 3, 1997
രാവിലെ മലയാള മനോരമ ദിനപ്പത്രത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം. ഉടനെ ദാ വരുന്നൂ ഒരു ഫോണ്‍ കാള്‍, 'കണ്‍ഗ്രാറ്റ്‌സ്‌ എടാ ചിലവ്‌ ചെയ്യണം' എന്നു പറഞ്ഞ്‌ ദിലിപിന്റെ മമ്മി. ഞാന്‍ കാര്യമറിയാതെ ഒരു ഉരിയാടാപ്പയ്യനായി വാ പൊളിച്ചിരുന്നപ്പോള്‍ ആന്റി തുദര്‍ന്നു, മനോരമ പത്രത്തിന്റെ മൂന്നാം പേജ്‌ നോക്കൂ. ഫോണ്‌ ഡിസ്കണക്റ്റായി.


ഞാന്‍ ഓടിച്ചെന്ന്‌ പത്രം ഒറ്റ ഡൈവിന്‌ അച്ഛന്റെ കൈയ്യില്‍ നിന്നും ഒറ്റ റാഞ്ചല്‍. ടി. ജി. രവിയുടെ കൈയ്യിലകപ്പെട്ട ജയഭാരതിയെപ്പോലെ മനോരമ പത്രം എന്റെ കയ്യിലിരുന്നു നിശബ്ദമായി തേങ്ങിക്കാണണം.

മൂന്നാം പേജ്‌ !

എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. നഗരത്തില്‍ പുതുതായി ഉദ്ഘാടനം ചെയ്യപ്പെടുന്ന ലെന്‍സ്‌ ആന്റ്‌ ഫ്രെയിംസ്‌ എന്ന സ്ത്ഥാപനത്തിന്റെ ഒരു ഹാഫ്‌ പേജ്‌ ആഡ്‌! അതും ജെലിറ്റയുടെ!!! അതിലെ മോഡലോ ഈ ഞാന്‍!!! എന്നെക്കാള്‍ വലിയ ഒരു ലെന്‍സും പിടിച്ച്‌... കണ്ണുരുട്ടി... ഈ ഞാന്‍!!!
അന്നെനിക്ക്‌ ഒരുപാടു അഭിനന്ദനങ്ങള്‍ ലഭിച്ചുവെങ്കിലും, എനിക്കിപ്പോഴും ഒരു കാര്യം ഉറപ്പാണ്‌... അമ്മമാര്‍ കുട്ടികളെ ഭയപ്പെടുത്തി അനുസരിപ്പിക്കുവാന്‍, എന്റെ ഈ ഫോട്ടോ അടങ്ങിയ പത്രത്താള്‍ വെട്ടിയെടുത്തു സൂക്ഷിച്ചിട്ടുണ്ടാവും എന്ന്‌....

എന്ന്‌
സ്വന്തം
:: നിക്ക്‌ ::

10 comments:

:: niKk | നിക്ക് :: said...

അങ്ങിനെ ഞാനും ഒരു മോഡലായി !!!

ബിന്ദു said...

നന്നായി എഴുതിയിട്ടുണ്ട്‌ ട്ടോ. :)

:: niKk | നിക്ക് :: said...

Thanks, Bindu chechi :-)

Anonymous said...

എന്തു മനോഹരമായ കണ്ണുകള്‍ നിക്കു കുട്ടീ.. അപ്പൊ ബൂലോകത്തില്‍ ഒരു മോഡലും ആയി.

രാജ് said...

നിക്ക് ഇപ്പോഴാ കമന്റിടുവാന്‍ സമയം അനുവദിച്ചതു്. ജയഭാരതിയുടെ കൈയിലെ റ്റീജീ രവി, ഐ മീന്‍ റ്റീജീ രവീടെ കൈയിലെ ജയഭാരതി കമന്റ് നമ്മുടെ വിശാലന്‍ പണ്ടടിച്ചതാന്നാ തോന്നണേ

:: niKk | നിക്ക് :: said...

ങെ! അയ്യോ പെരിങ്ങ്സ്‌ വിശാലേട്ടന്റെ ആ കമന്റ്‌ ഞാന്‍ കണ്ടിട്ടില്ലാട്ടോ!!!

Anonymous said...

Njanum oru model aayi
http://www.manoramaonline.com/she/26May17/section1_article1.htm

:: niKk | നിക്ക് :: said...

അനോണിച്ചേച്ചീ ആ ലിങ്ക്‌ ശരി തന്നെയാണോ? തെറ്റുപറ്റിയതാണോ? അതോ നുമ്മക്കിട്ടു ഒരു പാര പണിതതാണോ?

ഏറനാടന്‍ said...

നിക്കേ.. ഇപ്പോ കണ്ടു മോഡല്‍ നിക്കേ.. നിനക്ക്യ്‌ നോക്കിയാ ഓര്‍ നിക്കായ്‌ മോഡലാകാന്‍ ചാന്‍സുണ്ടേയ്‌ സത്യായും... :)

Shobha Varma said...

Very nice... :)