നമ്മള്‍ എന്നേ നമ്മള്‍ എന്തിനും ഏതിനും പറയാറുണ്ടായിരുന്നുള്ളൂ. എന്റെ എന്നോ നിന്റെയെന്നോ നമ്മള്‍ ഒരിക്കലും വേര്‍തിരിച്ചു കണ്ടിരുന്നോ? നമ്മുടെ ദുഃഖങ്ങളും സന്തോഷങ്ങളും അന്യോന്യം പങ്കുവെച്ചു. നമ്മള്‍ ആദ്യം കണ്ടപ്പോള്‍ നീ പറഞ്ഞതെല്ലാമോര്‍മ്മയുണ്ടോ?
"ഞാന്‍ നിന്റെ കരംഗ്രഹിച്ചു ഇന്നു നിന്റെ കൂടെ കുറച്ചു നടക്കട്ടേ. ഞാന്‍ കേള്‍ക്കാം, നിനക്കു സംസാരിക്കാന്‍ തോന്നുമ്പോള്‍. നിന്റെ കണ്ണീരൊപ്പാന്‍ ഞാനുണ്ട്. ഞാനുണ്ടാവും എന്നെന്നും നിന്നോടൊപ്പം എല്ലാ ദുഃഖങ്ങളും പങ്കു വെയ്ക്കാന്‍. നിന്റെ ഭയങ്ങളെ അകറ്റുവാന്‍ ഞാന്‍ നിന്നെ സഹായിക്കാം. അതുകൊണ്ടു നീ എന്റെ കരം ഗ്രഹിക്കൂ, നമുക്കൊരുമിച്ചു ഈ ലോകത്തെ അഭിമുഖീകരിക്കാം...എന്നിട്ടൊരിക്കല്‍ നമുക്കൊന്നാവാം. നീ തനിച്ചല്ല. എന്നെന്നും നിന്നോടു കൂടെ ഞാനുണ്ട്..."
അങ്ങിനെ ആ ദിവസം നിന്റെ കരം ഗ്രഹിച്ചു കുറേ ദൂരം നടന്നു. ആ നടപ്പു നമ്മള്‍ നടന്നു നടന്നു ദിനരാത്രങ്ങള്‍ കടന്നു പോയതറിഞ്ഞില്ല. നമ്മള്‍ പിന്തിരിഞ്ഞു നോക്കിയതേയില്ല. ഇടക്കിടെ കുറേ തടസ്സങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും നമ്മളെ തളര്‍ത്തിയെങ്കിലും നമ്മള്‍ അതൊക്കെ പരസ്പര വിശ്വാസത്തിന്മേലും ഒരുമയോടും കൂടി തരണം ചെയ്തു.
പക്ഷെ ഇപ്പോള്‍ എവിടെയോ വെച്ചു ഞാന്‍ നടപ്പു നിര്‍ത്തി ചുറ്റും നോക്കുമ്പോള്‍, എന്റെ കൂടെ ഇത്രനേരമുണ്ടായിരുന്ന നിന്നെ എനിക്കു കാണുവാന്‍ കഴിയുന്നില്ല. എവിടെപ്പോയ് മറഞ്ഞു നീ? എവിടെ വച്ചാണു നീ എന്നെ വിട്ടു പോയത്? ആ കുന്നിന്‍ മുകളില്‍ വച്ചോ? അതോ നമ്മള്‍ പുഴ നീന്തിക്കടന്നപ്പോഴോ? എവിടെ വച്ചായാലും, എന്നെ വിട്ടൊരിക്കലും പോവില്ലെന്നു പറഞ്ഞ നീ ഇപ്പോള്‍ എവിടെ മറഞ്ഞിരിക്കുന്നു? എന്നെ തനിച്ചാക്കിപ്പോകാന്‍ എങ്ങനെ കഴിഞ്ഞൂ...
ഇനി ???
11 comments:
മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗന സഞ്ചാരം...
ഞാന്‍ നടപ്പു തുടരണോ അതോ ഫുള്‍സ്റ്റോപ്പിടണോ? ഒന്നു പറഞ്ഞു തരാമോ കൂട്ടരേ...
ആകെ മൊത്തം ടോട്ടല്‍ ഒരു കണ്‍ഫൂഷന്‍.
ആരെങ്കിലും കൈ പിടിച്ചു കൊള്ളാം എന്നുറപ്പ് തന്നത് കൊണ്ടാണോ നമ്മളീ ലോകത്തേയ്ക്ക് വന്നത്..എനിക്ക് നീയും നിനക്ക് ഞാനും എന്ന് പറയാന്‍ അവസാനം വരെ ആരെങ്കിലും ഉണ്ടാവുമെന്ന് കരുതിയോ..
സ്വന്തം ആത്മാവിന് കാതോര്‍ക്കൂ,സന്തോഷത്തിന്റെ വഴികള്‍ അത് കാട്ടിത്തരും,നിന്നെ തൃപ്തിപെടുത്തുന്നതെന്തോ അതിനരികിലേയ്ക്ക് നിന്നെ എത്തിക്കും,അവസാനം വരെ ചതിക്കാതെ കൂട്ടിരിക്കുന്നതും അത് മാത്രമാവും.
ഇതിത്തിരി കട്ടിയാണ്,എന്നാലും ശ്രമിച്ച് നോക്കാം,ആര്‍ക്കും നമ്മളെ വേദനിപ്പിക്കാനാവാതിരുന്നാല്‍ അത് നല്ലതല്ലേ.
:-)
-പാര്‍വതി.
നിക്കേ...
നിക്ക്! (നില്‍ക്കാന്‍). ആ കണ്ണ് ബള്‍ബാകുന്ന കളറ് ഒന്ന് മാറ്റ് -ബ്ലോഗിന്റെ.
ലവള് പോയെങ്കില്‍ പോട്ടെ രാജാവേ, തിരിഞ്ഞു നടക്കൂ...വേറെ ആരെയെങ്കിലും കിട്ടും, കിട്ടണം ...അതാണല്ലോ ജീവിതം.
ഓള്‍ ദ ബെസ്റ്റ്!
:)
ഫുള്‍ സ്റ്റോപ് ഇടാനൊക്കില്ല നിക്കേ, മുന്നോട്ടു നടന്നേ മതിയാകൂ.
ആരെങ്കിലും ഇനിയും വരും...വരാതിരിയ്ക്കില്ലെന്നേ...
നിക്കേ... നിക്ക് നിക്ക്...
കുറച്ചൊന്ന് കാത്ത് നോക്ക്... ചിലപ്പോള്‍ കൂട്ടത്തില്‍ വെച്ച് വഴി തെറ്റിയതാണെങ്കിലോ... ആരോടെങ്കിലും ചോദിച്ചറിഞ്ഞ് വരുന്നുണ്ടാവും... കുറച്ചൂടെ കാത്തൂടെ!
...ന്നാലും കൈവിട്ടു പോയത് താനറിയാതെ പോയത് കഷ്ടായി...
മനസ്സില്‍ നിന്ന് മനസ്സിലേക്കുള്ള മൌനസഞ്ചാരം തുടരട്ടേ... വഴിയില്‍ കാത്തിരിപ്പുണ്ടാവും.
കൈവിട്ടുപൊയാലും മനസ്സുവിട്ടു പൊകില്ല, ജീവിതവും, അതാ അതിന്റെ ഒരു സുഖം,
അസുഖവും,
നന്നായിരിക്കുന്നു, വിശാലന്‍ പറഞ്ഞത് ശ്രദ്ധിക്കുക
ഫുള്‍ സ്റ്റോപ്പില്ലെങ്കിലും കോമ ആവാം.... :-)
(തമാശയാണേ....)
നിക്കേ, ഇത് പ്രായത്തിന്റെ പ്രശ്നമാ...
ഒക്കെ ശരിയാകും.സാരമില്ല!
Post a Comment