
മോഡല്‍ : ഡെറിന്‍.
ഡെറിന്റെ തൊട്ട് പുറകില്‍ മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമില്‍ നിന്നും സംഭരിച്ചിട്ടുള്ള ജലാശയം. (ദാറ്റ്സ് നോട്ട് വിസിബിള്‍ ഇന്‍ ദ ഫോട്ടോ)
എന്റെ കാലുകള്‍ ആറ്റിലേയ്ക്ക് ഇറക്കി വച്ച് ആ ആറിന്റെ പശ്ചാത്തലമൊഴിവാക്കി ഇങ്ങനെ ഒരു ചിത്രമെടുക്കണമെന്ന എന്റെ ആഗ്രഹത്തിന് സഹകരിച്ച ഡെറിന്‍ നന്ദി.
10 comments:
ഈ ചിത്രം ഒന്ന് റേറ്റ് ചെയ്യൂ പുലികളേ...
ചിത്രം അടിപൊളിയാണല്ലോ ചുള്ളാ...
എന്റെ കാലുകള്‍ ആറ്റിലേയ്ക്ക് ഇറക്കി വച്ച് ആ ആറിന്റെ പശ്ചാത്തലമൊഴിവാക്കി ഇങ്ങനെ ഒരു ചിത്രമെടുക്കണമെന്ന എന്റെ ആഗ്രഹത്തിന് സഹകരിച്ച ഡെറിന്‍ നന്ദി.
ഇതു മനസ്സിലായില്ലല്ലോ നിക്കേ!
പിന്നെ ചിത്രം റേറ്റ് ചെയ്യണം എന്ന് പറഞ്ഞതു ഏത് അര്‍ത്ഥത്തിലാ?? പ്രോഫഷണല്‍ ആവശ്യത്തിനുള്ള ഫോട്ടോ അല്ല ഇതു എന്ന് വിശ്വസിക്കുന്നു. വിഷമിക്കില്ലെങ്കില്‍ ഞാന്‍ ഈ ചിത്രത്തില്‍ കണ്ട കുറവുകള്‍ പറയാം! :)
ഇത്തിരി താങ്ക്സ്.
സപ്തവര്‍ണ്ണങ്ങള്‍ ചേട്ടാ, പ്രഫഷണല്‍ ആവശ്യത്തിനുള്ള ഫോട്ടോ അല്ലട്ടോ. കുറവുകള്‍ പറയണം, എന്നാലല്ലേ എനിക്ക് നെക്സ്റ്റ് ടൈം ഇമ്പ്രൂവ് ചെയ്യാന്‍ പറ്റൂ. ഞാന്‍ എന്റെ പിറകിലുള്ള പുഴയില്‍ കാലുകള്‍ സൌകര്യപൂര്‍വ്വം ഇറക്കിയിട്ട്, പുല്ലില്‍ കമഴ്ന്ന് കിടന്ന് എടുത്തു എന്നേ ഉദ്ദേശിച്ചുള്ളൂ. സ്ഥലം കമ്മിയായിരുന്നു അവിടെ.
നിക്കേ,
ഇതു ഒരു portrait ചിത്രമായി കണക്കാക്കുകയാണെങ്കില്‍ പ്രധാനമായും 2 പോരയ്മകളാണ് ഞാന്‍ കാണുന്നത്.
1. മോഡലിന്റെ മുഖത്തില്‍ താഴ്ഭാഗത്ത് ,കഴുത്തിന്റെ ഭാഗത്ത് വെളിച്ചമില്ലായ്മ
ഇതു ഒഴിവാക്കാനായി ഫ്ലാഷ് ഉപയോഗിക്കണം, ഈ ടെക്കനിക്കിന് fill in flash / fill flash എന്നാണ് പറയുന്നത്.
2.ശ്രദ്ധ പിടിച്ചുപറ്റാന്‍ ഫ്രയ്മിലെ foreground ലെ പുല്ലുകള്‍ മോഡലുമായി മത്സരിക്കുന്നു.
മുന്‍വശത്തുള്ള പുല്ലുകള്‍ ഒഴിവാക്കാനായി ഒന്നുകില്‍ മോഡലിനെ മുമ്പോട്ട് കൊണ്ടു വരുക, അല്ലെങ്കില്‍ ഫോട്ടോഗ്രാഫര്‍ കുറച്ചു കൂടി അടുത്തേക്ക് ചെല്ലുക.
സീനറി മോഡില്‍ ഇട്ട് എടുത്ത ഒരു പോട്രയ്റ്റ് ചിത്രമായി തോന്നുന്നു. ഇനി ഓട്ടോ മോഡിലാണ് എടുത്തതു എങ്കില്‍ ക്യാമറ ഇതു സീനറിയായി കണക്കാക്കി!
സപ്തവര്‍ണം ചേട്ടാ,..
സീനറി മോഡിലാണോ അതോ വേറേയേതെങ്കിലും മോഡിലാണോ എന്നു തിരിച്ചറിയുന്നതെങ്ങിനെയെന്നു ചെറുതായി വിശദീകരിക്കാമോ..
നിക്കേ..
ബ്ലോഗില്‍ കയറി വേറോരാളോട് ചോദ്യം ചോദിച്ചതിനു സോറീട്ടാ..
പിന്നെ പേഴ്സണലായിട്ടു പറയുകയാണെങ്കില്‍ (ലാലു അലക്സ് സ്റ്റൈല്‍) കുറച്ചു കൂടി നന്നാക്കാമായിരുന്നു.
സപ്തന് ചേട്ടന് പറഞ്ഞ പോലെ പുല്ലുകളും മോഡലും തമ്മിലുള്ള മത്സരം ഒഴിവാക്കിയാല്‍ പടം ഉഗ്രന്സ്..!
പുലീ...ഒരൊന്നൊന്നര പടം..
സപ്തവര്‍ണ്ണങ്ങള്‍ ചേട്ടാ, സിജു അഭിപ്രായങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും നന്ദി. :)
കിരണ്‍സ്, അരവിശിവ നന്ദി. അടുത്ത ഉദ്യമത്തില്‍ ഈ പോരായ്മകള്‍ ഞാന്‍ മെയിന്റെയിന്‍ ചെയ്യും. :)
പിന്നെ പുല്ലുകളും മോഡലും തമ്മില്‍ മത്സരമായിത്തോന്നിയോ? ഞാന്‍ കമഴ്ന്ന് കിടന്ന് പുല്ലില്‍ തറപറ്റിക്കിടന്ന് എടുത്തത് ഒരു പുല്ല് ഇഫക്ട് ലഭിക്കുവാന്‍ വേണ്ടിയായിരുന്നു. ങും! മനസ്സില്‍ വിഷ്വലൈസ് ചെയ്തത് ഫോട്ടോയില്‍ വന്ന ആ സംതൃപ്തിയുണ്ടെങ്കിലും, ചിത്രത്തിന്റെ ഫോക്കസിംഗും ലൈറ്റിംഗിലും കൂടെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.
ഹ ഹ .. മൊത്തത്തില്‍ പുല്ലും മോഡലും മലയുമെല്ലം മത്സരമാണല്ലൊ ചേട്ടാ!!
Post a Comment