Sunday, November 26, 2006

നിയോഗം

മറവിതന്‍ തീരത്തെന്തോ
ചികഞ്ഞു നില്‍ക്കവേ;
മന്ദമാരുതന്‍തന്‍ കരലാളന-
മേറ്റെന്‍ മനസ്സിന്‍ തന്ത്രികള്‍,
ജീവിതത്തിന്‍ പൊരുള്‍ തേടവേ...

മഞ്ഞുകണങ്ങള്‍ ചെറുമിന്നാ-
മിനുങ്ങുകള്‍ ചമഞ്ഞു, തെളിഞ്ഞു
നിന്നൊരാ സന്ധ്യയിലൊ-
ന്നുമോര്‍ത്തിടാനാവാതെ,
അക്കുന്നിന്‍ നെറുകില്‍ തേങ്ങലാകവേ...

എന്താണിവിടെന്‍ നിയോഗം,
ഇളം കാറ്റിനോടാരാഞ്ഞു;
മറുപടിയേതൊന്നു-
മേകാതവിടെന്‍ ശബ്ദം,
പ്രതിദ്ധ്വനികളായ് തിങ്ങവേ...

കിട്ടിയില്ലൊരുത്തരം
കിട്ടില്ലൊരുത്തരം
കിട്ടിയാലൊട്ടൊരു
കിട്ടാത്ത ഭാ‍വവും.

യേത്? ;)

15 comments:

:: niKk | നിക്ക് :: said...

ഇതിനുമുമ്പും കവിത കുറിച്ചിട്ടുണ്ട്. ഈ ബൂലോഗ സമൂഹത്തില്‍ വന്നപ്പോള്‍ ദാണ്ടേ ഇപ്പോള്‍ ഒരെണ്ണവും. കവിതയെന്ന് വിളിക്കാമോ ആവോ. പക്ഷെ ഞാനല്ലേ എഴുതിയത്, സോ ഫോര്‍ മീ, ഇറ്റ് ഈസ് എ കവിത ഓണ്‍ലി :)

ഹിഹിഹി

സു | Su said...

എനിക്ക് കവിതയെപ്പറ്റി അധികം അറിവൊന്നുമില്ല. വരികള്‍ ഇഷ്ടമായെങ്കില്‍ കവിത അല്ലെങ്കില്‍ കഥ ഇഷ്ടമായി എന്ന് പറയും. അവസാനത്തെ യേതിനോട് എനിക്കൊരു യോജിപ്പില്ല നിക്കേ. അതില്ലെങ്കില്‍ കവിതയ്ക്ക് കുഴപ്പമുണ്ടോ? നന്നായിട്ടുണ്ടല്ലോ.

അതുല്യ said...

ഈ എല്ലാ വേ വേ ന്ന് പറഞ്ഞ്‌ കഴിഞ്ഞിട്ട്‌ ഈ " ! " എന്തിനാ നിക്കേ? വേ.. എന്നുള്ളത്‌... ആയികൊണ്ടിരിയ്കുന്നു... പോയി കൊണ്ടിരിയ്കുന്നു... വന്ന് കൊണ്ടിരിയിക്കുന്നു എന്നൊക്കെ അല്ലേ അര്‍ഥം? അപ്പോ ഒരു ഒരു പ്രെസന്റ്‌ കണ്ടിന്യുവസ്‌ റ്റെന്‍സാവുമ്പോ ദേ "........" ഇടുട്ടോ.
"!" ഇടുമ്പോ ഒരു അല്‍ഭുതമോ ഒരു ഡിക്ക്ലറേഷനോ ഒക്കെയാണു സാധാരണ ഈ "!" ഇത്‌ കൊണ്ട്‌ ഉദ്ദേശിയ്ക്കാറു.

ആഴ്ച തുടങ്ങി ആപ്പീസ്സില്‍ കേറീട്ട്‌ ആദ്യം കിട്ടിയത്‌ ഇപ്പോ നിക്കിനിയാ... പുവര്‍ നിക്ക്‌...

സണ്ടേ ആശംസകള്‍. കവിത എഴുതി തീര്‍ക്കണ്ട.

മുസ്തഫ|musthapha said...

ആ കിട്ടാത്ത ഭാവമാണ് പ്രശ്നക്കാരന്‍ :)

യേത്?


ഒ.ടോ: എന്‍റെ കവിതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടല്ലേ :)

:: niKk | നിക്ക് :: said...

സു, അതുല്‍സ് എന്നിവരുടെ അഭിപ്രായങ്ങളെ മാനിച്ച് ചിന്ന മാറ്റങ്ങള്‍ വരുത്തി, റീ-പബ്ലിഷ്ഡ്. :) നന്ദി.

അഗ്രൂസേ ബോത്ത് ആര്‍ ട്രൂ :)
ഭാവവും പ്രചോദനവും :P
നന്ദി.

കുറുമാന്‍ said...

എന്താണിവിടെന്‍ നിയോഗം?

അയ്യോ എന്റെ പേരാരെങ്കിലും എനിക്കൊന്നു പറഞ്ഞു തരൂ എന്നാരോ പറഞതുപോലെയായല്ലോ മോനേ നിക്ക്.

നിക്കാന്‍......നീ എങ്ങാട്ടാ ഓടണേ. നിക്ക്, നിക്കാന്‍ :)

Unknown said...

ഇതേതാണ് സ്ഥലം
ഇതേതാണ് ഭാഷ
ആരാണീ നിക്ക്
ആരായാലെന്താണെനിക്ക്
ആരെങ്കിലും ഒരു തോക്ക് തരൂ..

ഓടോ: നിക്ക് ഭായ്, മുകളിലെഴുതിയതാണ് കവിത. ചേട്ടന്റെയൊക്കെ എന്തോന്ന് കവിത? :-) (ഞാന്‍ ഒളിവിലാ)

:: niKk | നിക്ക് :: said...

ഹഹഹ കുറുമാന്‍സേ ഞാനിനി നിക്കണ പ്രശ്നമില്ല. ഓട്ടം തുടങ്ങിക്കഴിഞ്ഞു. ;)

ദില്‍ബൂസേ നമോഃ നമഃ ;)
അടക്കയും വെറ്റിലയും ഒരു രൂപയും തപ്പുകയായിരുന്നു.

Visala Manaskan said...

കടുത്ത ജീവിതാനുഭവത്തിന്റെ രക്തക്കറ പുരണ്ടു ചുവന്ന് കിടക്കുന്ന ഷേയ്പ്പ് നഷ്ടപ്പെട്ട വാക്കുകള്‍.

അവയെന്റെ ആത്മാവിനെ കീറിമുറിക്കാന്‍ മിഴിക്കുട് തകര്‍ത്ത് കടന്നുപോയി.

നിക്കിന് എന്നോട് വിഷമം ഒന്നും ആയില്ലല്ലോ?

:: niKk | നിക്ക് :: said...

ഹഹഹ വിശാലേട്ടോയ് സംഭവം കലക്കി സൂപ്പര്‍ ഡൂപ്പര്‍. ഇഷ്ടായി, പെരുത്തലട അല്ല പെരുത്തിഷ്ടായി :)

Anonymous said...

I really enjoyed the story and it's craft. But about the kavitha, i think it is 'entry level'.

Anonymous said...

നിക്കേ, താനെന്താടോ, കോഴിയാണോ, മറവിത്തീരത്തു് ചികഞ്ഞോണ്ടു് നിക്കാന്‍.

:: niKk | നിക്ക് :: said...

ബെന്നി, എന്റെ ബൂലോഗവാസം തുടങ്ങിയിട്ടുള്ള കന്നിക്കവിത അല്ലേ. ക്ഷമീ... ഇമ്പ്രൂവ് ചെയ്യുമോന്ന് നോക്കാം. അല്ലേല്‍ ആ പണി നിര്‍ത്തും :)

കെവി മാഷേ ഇപ്പോ അങ്ങിനെയായോ. ഓണ്‍ലൈന്‍ വാ വച്ചിട്ടുണ്ട് ട്ടാ. ഗ് ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍
;)

ലിഡിയ said...

പക്ഷേ ഒരു ആത്മഗതം എന്ന നിലയില്‍ എനിക്കിത് ഇഷ്ടമായി നിക്കി..

-പാര്‍വതി.

:: niKk | നിക്ക് :: said...

പക്ഷെയോ? എന്തു പക്ഷെ ?

ഹാവൂ ആത്മഗതം എങ്കില്‍ ആത്മഗതം :)

ഇഷ്ടായല്ലോ. അതു മതീട്ടാ പാറൂസേ :)