Sunday, November 26, 2006

ഒരു ഇന്‍സ്റ്റന്റ് കെട്ടുകഥ

തുടക്കം

കെവിന്‍: കൂട്ടുകാരാ, കഥയുണ്ടാക്കാനറിയാമോ?

നിക്ക്: അറിയാമെന്ന് തോന്നുന്നു :)

കെവിന്‍: കെട്ടുകഥ

നിക്ക്: എന്തിനുള്ള പുറപ്പാടാ?

കെവിന്‍: ന്നാ തുടങ്ങിക്കോ

നിക്ക്: എന്താ? കളിയാക്കുകയാണോ?

കെവിന്‍: രണ്ടു വരി ഞാന്‍, രണ്ടുവരി താന്‍

നിക്ക്: എഹ്

കെവിന്‍: കാര്യമായിട്ടാ

നിക്ക്: ?? ഇതെന്തു കളി?

കെവിന്‍: ഇതൊരു കളിയാ. രസമാ

നിക്ക്: ഹൊ! ഇങ്ങനേം കളിയൊ?

കെവിന്‍: ആദ്യം ഞാന്‍

‍നിക്ക്: ശരി

ഒരു കഥ ഇവിടെ ആരംഭിക്കുന്നു

കെവിന്‍: ഒരു കൊടുംവനം. ആകാശംമുട്ടെ തിങ്ങിനിറഞ്ഞ വനം വിചിത്രനാമധാരികളായ ജീവികള്‍, ചാടിച്ചാടിയും പറന്നും ഇഴഞ്ഞും ജീവിക്കുന്ന വനം. അവിടെയാണു നമ്മുടെ നായകന്‍ (നായിക?) ഉം.

നിക്ക്: ഉം

കെവിന്‍: പോരട്ടേ മാഷേ

നിക്ക്: നായകന്‍ കാട്ടിലെങ്ങനെയെത്തി എന്നത് എനിക്ക് പോലും അറിയില്ല. ഹിഹി

കെവിന്‍: അതാണു കളി. കെട്ടിയുണ്ടാക്കണം.

നിക്ക്: മ്

കെവിന്‍: ഞാന്‍ പറയുന്നതിനു ബാക്കി താനുണ്ടാക്കണം. അതിനു ബാക്കി പിന്നെ ഞാനുണ്ടാക്കും

നിക്ക്: പതിവ് പോലെ മല്ലു ആഹാരത്തിന് വകയുണ്ടാക്കാനായ് ആയുധധാരിയായി ഉള്‍വനത്തിലേയ്ക്ക് യാത്രയായി

കെവിന്‍: ന്ന്ട്ട്?

നിക്ക്: സാധാരണയായി മാന്‍, മുയല്‍ തുടങ്ങിയ മൃഗങ്ങളാണ് അയാളുടെ ഇരകള്‍. ഒരിക്കല്‍ ഒരു പുലിയെ കെണിയിലാക്കി ഭക്ഷണമാക്കിയിരുന്നു. പാകം ചെയ്യാതെ കഴിക്കുന്നത് കൊണ്ടാവാം അയാള്‍ക്കതിന്റെ രുചി അത്ര പിടിച്ചില്ല. അതു കൊണ്ട് ഈയിടെ പുലി, സിംഹം, ആന തുടങ്ങിയവയെ കയ്യില്‍ക്കിട്ടിയാലും അയാള്‍ ഗൌനിക്കാറില്ലായിരുന്നു. ഹിഹി

കെവിന്‍: അന്നയാള്‍ ഏറെ നടന്നിട്ടും ഒന്നും കണ്ടില്ല.

കെവിന്‍: അപ്പോ അതാ മുന്നില്‍ ഒരു........

നിക്ക്: ജീവിതത്തില്‍ പകപ്പെന്തെന്നറിയാത്ത അയാള്‍ പെട്ടെന്ന് പകച്ചു നിന്നു. തോളത്തു തൂക്കിയിരുന്ന ആവനാഴിയില്‍ നിന്നും അമ്പെടുത്ത് കുലച്ച് എന്തിനും തയ്യാറാ‍യി നിലകൊണ്ടു.

നിക്ക്: അയാള്‍ പതിവായ് പോകുന്ന വഴിയില്‍ അതാ അയാള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു ഭീമാകാരനായൊരു ജീവി. കറുത്തിരുണ്ട് രണ്ട് കൊമ്പുകളൊക്കെയുയര്‍ത്തി വയറൊക്കെ വീര്‍പ്പിച്ച്...

കെവിന്‍: നിശ്ചലമായ ഏതാനും നിമിഷങ്ങള്‍

‍നിക്ക്: ഗര്‍ര്‍ര്‍‍

കെവിന്‍: ഗര്‍ര്‍ര്‍ര്‍ര്‍ര്‍. അതെന്താ പോത്താ?

നിക്ക്: പോത്തൊന്നുമല്ല ഹെ!

കെവിന്‍: ചോരച്ചുവപ്പുള്ള കണ്ണുകള്‍ അയാളെത്തന്നെ ഉന്നം വെച്ചു

നിക്ക്: ആ കൊടും വനത്തില്‍ ആകെയുള്ളൊരു വെളിമ്പ്രദേശമായിരുന്നു ആ സ്ഥലം

കെവിന്‍: ഹേയ്. വെളിമ്പ്രദേശത്തിനോടെന്താ ഇത്ര കമ്പം? കൊടുംവനംന്ന് പറഞ്ഞാല്‍ നടക്കാന് ‍പോലും പറ്റാത്തത്ര തിങ്ങിയ വനമാണ്. അതിനിടയിലാണോ ഹേ വെളിമ്പ്രദേശം?

നിക്ക്: പരിസരബോധം തിരിച്ചു കിട്ടിയ മല്ലു സമീപത്തുള്ള ഒരു വലിയ വൃക്ഷത്തിന്റെ മറവിലേയ്ക്ക് മാറി നിന്ന് ആ വലിയ ജീവിയെത്തന്നെ ശ്രദ്ധിച്ചു. എല്ലാ വനത്തിലുമുണ്ട് വെളിമ്പ്രദേശം

കെവിന്‍: ശരി വാദത്തിനില്ല

നിക്ക്: കഥയിലെന്തു ചോദ്യം. നമ്മള്‍ കഥ പറയുന്നു. കേള്‍ക്കുന്നവര്‍ ചുമ്മാ ഇരുന്നു കേട്ടാല്‍ മതീന്നേ :) ഹെഹെ

കെവിന്‍: ഹാ. പക്ഷേ ആ ക്രൂരജന്തുവിന്റെ കണ്ണുകള്‍

‍നിക്ക്: വെട്ടിത്തിളങ്ങി

കെവിന്‍: ആക്രമണമാണോ ഓടിരക്ഷപ്പെടുന്നതാണോ ഉചിതമെന്ന് ഒരു നിമിഷം മല്ലു കണക്കുകൂട്ടി. പക്ഷേ

നിക്ക്: പക്ഷേ, ആ ജീവി തന്നെക്കണ്ടിട്ടും ഒരടി മുന്നോട്ടോ പിന്നോ‍ട്ടോ വയ്ക്കാതിരിക്കുന്നത് കണ്ടിട്ട് അയാള്‍ അത്ഭുതംകൂറി

കെവിന്‍: ഇവിടെ, നിശ്ചലമായ ആകാംക്ഷ നിറഞ്ഞ നിമിഷങ്ങള്‍ കടന്നുപോയി

നിക്ക്: ഒവ്വ ഒവ്വ. എന്നെ കൊണ്ട് കഥ പറയിപ്പിക്കുകയാണെല്ലേ

നിക്ക്: എഡൈ, യു ആര്‍ സംവാട്ട് ബിസി. ഗര്‍ര്‍ര്‍. എന്റെ കഥയിങ്ങനെ ഗുളു ഗുളുന്ന് പറഞ്ഞു തികട്ടി വരികയാ

കെവിന്‍: പറേന്നേ. എന്റെ മുതലാളി കേറി വന്നു. അപ്പോ എന്തു ചെയ്യും?

നിക്ക്: മൊയിലാളിയോട് പ്വാന്‍ പറ

കെവിന്‍: പെട്ടന്നു് ലോകമെങ്ങും കിടുങ്ങുമാറു് ഭീകരശബ്ദത്തോടെ, ആ ജീവി അവന്റെ നേരെ കുതിച്ചു

നിക്ക്: അയ്യോ! അതു ഞാന്‍ പ്രതീക്ഷിച്ചില്ല!

കെവിന്‍: പക്ഷേ എന്തു ചെയ്യാം. അങ്ങിനെ സംഭവിച്ചു. മല്ലു ഒന്നു പകച്ചുപോയി

നിക്ക്: ഉം

കെവിന്‍: അപ്രതീക്ഷിതമായിരുന്നു ആക്രമണം. ചെടിപ്പടര്‍പ്പുകള്‍ ഞരുക്കിയുടച്ചു കൊണ്ടു് പാഞ്ഞടുത്ത ആ ഭീകരരൂപം മല്ലു മറഞ്ഞുനിന്ന മരം ഒറ്റ വീശിനു കടപുഴക്കി

കെവിന്‍: പിന്നെ?

നിക്ക്: തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കും മുന്‍പ് തന്നെ മല്ലു, തന്നെ ലക്ഷ്യമാക്കി അടുത്തു വരുന്ന ആ വലിപ്പമുള്ള ജന്തുവിന്റെ ഒരു വലിയ ഗുഹയ്ക്ക് സമാനമായ വായ തുറന്നു വരുന്നത് കണ്ടു.

കെവിന്‍: ഇത്ര വല്യ വായുണ്ടായിരുന്നോ, അതു ഞാനറിഞ്ഞില്ല

നിക്ക്: അത്ര മാത്രമേ മല്ലൂന് ബോധാവസ്ഥയില്‍ കാണാനൊത്തുള്ളൂ. വായുണ്ട് :)

കെവിന്‍: ആദ്യത്തേ ആക്രമണത്തില്‍ തന്നെ അവനു അടിതെറ്റിപ്പോയി. മുകളില്‍ ഇലക്കൂട്ടങ്ങള്‍ക്കിടയിലൂടെ കാണുന്ന ആകാശത്തിന്റെ പൊട്ടുകള്‍. ശരീരമാസകലം വേദനിക്കുന്ന മുറിവുകള്‍. താനെവിടെയാണ്? എന്താണെനിക്കു പറ്റിയത്? മല്ലു ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. പക്ഷേ വേദന, അസഹ്യമായ വേദന. പിന്നെയും അവന്റെ ബോധം മറഞ്ഞു!! അങ്ങിനെ അബോധത്തിന്റെ കയങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍, മുറിവുകളില്‍ നീറ്റല്‍. അസഹ്യമായ നീറ്റല്‍.

കെവിന്‍: നായികയെ ഇന്ട്രഡ്യൂസ് ചെയ്യട്ടേ?

നിക്ക്: മല്ലുവിനു തന്നില്‍ ഒരു പുതു ഓജസ്സും ആരോഗ്യവും നിറഞ്ഞുവരുന്നതായി തോന്നി. കണ്ണുകള്‍ മെല്ലെത്തുറന്നു. ചുറ്റും നോക്കി. ഏതോ പ്രാകൃതമായ സ്ഥലം. വൃക്ഷങ്ങളില്ല. മൃഗങ്ങളില്ല. ഒരു തുറസ്സായ ഇടം

കെവിന്‍: കാറ്റിലാടി നില്‍ക്കുന്ന തെങ്ങുകള്‍

‍നിക്ക്: അയ്യേ! തെങ്ങോ

കെവിന്‍: എന്തേ?

നിക്ക്: ഒരു ഫിക്ഷനാക്കി മാറ്റുമ്പോഴാ ഇയാള്‍ടെ ഒരു തെങ്ങ്

കെവിന്‍: ശരി ശരി വേണ്ട. തെങ്ങു മുറിച്ചു

നിക്ക്: ഏയ്. ഇഷ്ടാ ഇഷ്ടനിഷ്ടമുള്ളത് കീച്ചാം

കെവിന്‍: തെങ്ങു വേണ്ടടോ. കാട്ടില്‍തന്നെ ഒരു കാട്ടുജാതിക്കാരുടെ കൂട്ടം. അവരുടെ കുടിലുകള്‍

‍നിക്ക്: ങെ! ഇപ്പോഴും താങ്കള്‍ക്ക് കത്തിയില്ല അല്ലേ ? പിന്നേം കാടോ

കെവിന്‍: ഇല്ല. പറ. വേഗം പറ

നിക്ക്: അതേ, ഭീകര ജീവി മറ്റൊന്നുമല്ല. ഒരു ഫ്ലൈയിംഗ് സോസര്‍

നിക്ക്: ഏലിയന്‍സ് നുമ്മട മല്ലൂനെ പൊക്കി

കെവിന്‍: സോസറോ, അതോ പ്ലേറ്റോ?

നിക്ക്: പറക്കും തളിക. ആക്കല്ലേ ട്ടാ

കെവിന്‍: ഹിഹി. മനസ്സിലായടോ. അപ്പോ ഇതൊരുപാടുയരത്തില്‍ പോകുമല്ലോ. ബാക്കി കൂടി പറ. കേള്‍ക്കാന്‍ ആകാംക്ഷ

നിക്ക്: ഓഹൊ. ഈ കെയറോഫില്‍ സ്പേസിലൊക്കെ ഒന്നു കറങ്ങാമെന്നായിരുന്നു പ്ലാന്‍

കെവിന്‍: വാ, പോകാം സ്പേസില്‍

‍കെവിന്‍: ഞാന്‍ പോയി ഊണുകഴിച്ചിട്ടു വരാം

നിക്ക്: ഹ ഹ

കെവിന്‍: അവിടെപോയിട്ടു ഊണുകഴിക്കാന്‍ പറ്റിയില്ലെങ്കിലോ

നിക്ക്: എന്തിനായിരുന്നു ഈ കളി ?

കെവിന്‍: ഭാവന ഡെവലപ്പു ചെയ്യാനുള്ള ഒരു എക്സര്‍സൈസാ

നിക്ക്: ആ യെസ്

കെവിന്‍: ശരി അപ്പോ ഊണു കഴിച്ചിട്ട് നമുക്കു സ്പേസില്‍ പോകാം

നിക്ക്: ഓക്കെ

കെവിന്‍ is offline. The story will be developed when കെവിന്‍ comes online.

തുടരും???
കെവിന്‍ (അഞ്ജലി ഓള്‍ഡ് ലിപി) ഭായ് ഇനിയും ഓണ്‍ലൈന്‍ ആവണം. പരസ്പരം കഥ പറയണം. ഞാന്‍ കാത്തിരിക്കുന്നു. മല്ലുവും...

കടപ്പാട് : ഗൂഗിള്‍ടാക്ക്

14 comments:

:: niKk | നിക്ക് :: said...
This comment has been removed by a blog administrator.
:: niKk | നിക്ക് :: said...

അധികമൊന്നുമാലോചിക്കതെ ഒരു ഇന്‍സ്റ്റന്റ് കഥ. ഇന്നുച്ചയ്ക്ക് ഗൂഗിള്‍ ടാക്കില്‍ പതിവ് പോലെ കെവിന്‍ (അഞ്ജലി ഓള്‍ഡ് ലിപി)ഭായിയെ കാണുമ്പോള്‍ ഇങ്ങനെയൊരു എക്സ്പീരിയന്‍സ് ഒട്ടും പ്രതീക്ഷിച്ചില്ല. ശരിക്ക് എഞ്ജോയ് ചെയ്തു. കെവിന്റെയും എന്റെയും ഭാവന കൂടിച്ചേര്‍ന്നപ്പോള്‍ ഉണ്ടായ ഒരു കഥ. ഇക്കഥ തുടരണമെങ്കില്‍ കെവിന്‍ ഇനിയും ഓണ്‍ലൈന്‍ ആവണം, ഞങ്ങള്‍ പരസ്പരം കഥ പറയണം. ഞാന്‍ കാത്തിരിക്കുന്നു. മല്ലുവും ;)

വിശാല മനസ്കന്‍ said...

എന്തെല്ലാം തരം കഥകള്‍. എനിക്ക് വയ്യ!

നിക്കേ നീ ആള് ഭയങ്ക്രനട്ടാ‍. :)

അപ്പോള്‍ തേങ്ങ ഇമ്മറ വകയാണല്ലോ.
പഠേ..!

അതുല്യ said...

നിക്കേ.... നാട്ടില്‍ കണ്ടപ്പോ ഇങ്ങനെയൊന്നും തോന്നിയില്ലാട്ടോ. നല്ല സുന്ദരന്‍ ചെക്കനായിരുന്നു.

കുറുമാന്‍ said...

നിക്കേ കൊള്ളാം, കെവിയേ കൊള്ളാം, പക്ഷെ ഒരു സംശയം......

ഭാവന ഡെവലപ്പു ചെയ്യാനുള്ളതാണെങ്കില്‍ ഭാവനക്കു മെയില്‍ ചെയ്യൂ, പാവം എന്താ, എങ്ങിനേയാ ഡെവലപ്പു ചെയ്യേണ്ടതെന്നാലോചിച്ചു ടെന്‍ഷനടിച്ചിരുപ്പാ :)

Anonymous said...

ഗൂഗിള്‍ ടോക്കും ഇന്‍സ്റ്റന്റ് കഥയുമൊക്കെ തന്നെ.. പക്ഷേ ആളെ വടിയാക്കരുത്.. നല്ല രസം പിടിച്ചു വന്നപ്പോ ദേ ചോറുണ്ണാന്‍ പോയേക്കുന്നു രണ്ടു കഥാചാറ്റന്‍മാരും. ഈ അന്യായം ചോദിക്കാനും പറയാനും ആരുമില്ലേ ഇവിടെ..? പിന്നെ ഈ സ്പേസിലെവിടെയാ ചോറു കിട്ടുന്ന സ്ഥലം. ജൂപ്പിറ്റര്‍ ചോപ്സിയും യുറാനസ് മഞ്ജൂരിയനും ഒക്കെ കഴിച്ചു ഞാന്‍ ശരിക്കും മടുത്തിരിക്കുവാ.. കെവിനേ നിക്കേ ഒന്നു വേഗമാകട്ടേ.. ബാക്കി കഥ പറ...

ദില്‍ബാസുരന്‍ said...

കൊള്ളാലോ പരിപാടി. നിക്കേട്ടാ എന്നോട് മുട്ടാന്‍ വാ ഒരു അതിബയങ്കര കത നമുക്ക് ഡെവലപ്പ് ചെയ്യാം.

ഓടോ: കുറുമാന്‍ ചേട്ടാ, ഭാവന.... :-)

കുട്ടന്മേനൊന്‍::KM said...

നിക്കേ കൊള്ളാലൊ ..

.::Anil അനില്‍::. said...

ഇന്‍സ്റ്റന്റ് ഇന്ററസ്റ്റിങ് കഥ.
ഒരു സംശയമേയുള്ളൂ; എന്തിനാ ഇടയ്ക്കിടെ ‘നിക്ക് നിക്ക്’ എന്നു പറയുന്നത്? ആരെങ്കിലും തോക്കില്‍ കയറി വെടിവച്ചോ അവിടെ?

പട്ടേരി l Patteri said...

:)

അഗ്രജന്‍ said...

അമ്പടാ മിടുക്കാ... ഇത് കൊള്ളാം :)

ഈ കളീല് എന്നേം കൂട്ടാന്ന് പറഞ്ഞിട്ട് പറ്റിച്ചൂല്ലേ ;)

നന്നായിരിക്കുന്നു പുതിയ ആശയം... സത്യായിട്ടും ഇനി നിന്നെ ഞാന്‍ ‘നിക്കേ’ എന്ന് വിളിക്കില്ല :)

പാര്‍വതി said...

ഞാന്‍ മണ്ടന്‍, സമ്മതിച്ചു :-)

-പാര്‍വതി.

അചിന്ത്യ said...

ആ ഇങ്ങനിരിക്കും ജോലി ഇല്ല്യാണ്ടെ കൂലി മാത്രായി പിള്ളേര്‍ ആപ്പീസ്സിലിരുന്നാ.അവന്‍റ്യൊക്കെ ഒരു ഫാവന. ഞാന്‍ വിചാരിച്ചു മല്ലു കണ്ണ് തുറന്നത് ജീവീടെ വയറ്റിന്‍റുള്ളിലാന്ന്.

:: niKk | നിക്ക് :: said...

ഉമേച്ചി ലു, ഞാന്‍ ആ ടൈപ്പ് അല്ലാട്ടോ :)അദ്ധ്വാനിക്കും ജനവിഭാഗത്തിന്നൊരുത്തമ
ഉദാ: യാണീ ഞാന്‍ ;)

ആപ്പീസില്‍ ജോലി മാത്രം. നോ ബ്ലോഗിംഗ് നോര്‍ ചാറ്റിംഗ് :)