Sunday, May 27, 2007

കൊച്ചിയിലും ബുള്ളറ്റ് ?!

ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാമോ നമ്മുടെ ഈ വിശാല കൊച്ചിയിലും ബുള്ളറ്റുകള്‍ ചീറിപ്പായുന്ന കാഴ്ച! ബുള്ളറ്റ് എന്ന് കണ്ട് തെറ്റിദ്ധരിക്കേണ്ട കെട്ടോ. ഞാന്‍ പറയുന്നത് നിരത്തുകളില്‍ ചീറിപ്പായുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെപ്പറ്റിയോ തോക്കില്‍ നിന്ന് ചീറിപ്പായുന്ന ബുള്ളറ്റിനെക്കുറിച്ചോ അല്ല. മറിച്ച്, ബുള്ളറ്റ് ട്രെയിനിനെക്കുറിച്ചാണ്.

അതെ, നമ്മുടെ ഇന്ത്യന്‍ റയില്‍വേ കൊച്ചിയ്ക്കും ബാംഗ്ലൂരിനും ഇടയില്‍ ഒരു ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ ഇന്നുള്ളതില്‍ വച്ച് ഏറ്റവും തിരക്കേറിയ റെയില്‍പ്പാതയും ഇതുതന്നെയാണ്. ബുള്ളറ്റ് ട്രെയിന്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നുള്ളത് സംബന്ധിച്ച് ഒരു സാധ്യമായ പഠനത്തിന് ഇന്ത്യന്‍ റെയില്‍വേ സതേണ്‍ റെയില്‍വേയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എല്ലാ‍ ഘടകങ്ങളും അനുകൂലമായി വന്നുഭവിക്കുകയാണെങ്കില്‍ അധികം വൈകാതെ തന്നെ നമുക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ പോവാതെ സമാനമായ ഒരു ബുള്ളറ്റ് ട്രെയിന്‍ യാത്ര ഇവിടെത്തന്നെ തരപ്പെടുത്താം എന്ന് കരുതുന്നു.

ലോകത്തിലെ പ്രധാന ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ താഴെ പറയുന്നവയാണ്

യൂറോസ്റ്റാര്‍ (Eurostar) - ലണ്ടനും പാരീസിനും ഇടയിലുള്ളത്

ടി ജി വി (TGV) - ഫ്രാന്‍സ്

ഇന്റര്‍സിറ്റി എക്സ്പ്രസ്സ് (Intercity Express) - ജര്‍മനി

ഷിങ്കാന്‍സെന്‍ (Shinkansen) - ജപ്പാ‍ന്‍

എ വി ഇ (AVE) - സ്പെയിന്‍

കെ ടി എക്സ് (KTX) - കൊറിയ

ഏസെല എക്സ്പ്രസ്സ് (Acela Express) - യു എസ് എ

ജെ ആര്‍ മാഗ് ലെവ് (JR-Mag Lev) - ജപ്പാന്‍ റയില്‍ വേയുടേത്

നമ്മുടെ രാജ്യത്ത് നിലവിലുള്ള ഒരു സാധാ‍രണ എക്സ്പ്രസ്സ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 51 കിലോ മീറ്റര്‍ തുടങ്ങി 53 കിലോമീറ്റര്‍ വരെയാണ്. അതേ സമയം ഒരു സൂപ്പര്‍ ‍ഫാ‍സ്റ്റ് ട്രെയിനിന്റെ വേഗത 60-65 കി.മീ വരെയാണ്. മണിക്കൂറില്‍ 200 കി.മീ. ല്‍ ഏറെ വേഗതയില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ വേഗതയെ ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള കൊച്ചി-ബാംഗ്ലുര്‍ റെയില്‍പ്പാതകള്‍ക്ക് കഴിയുകയില്ലെന്നതിനാല്‍ പുതുതായി ഒരു റെയില്‍പ്പാത നിര്‍മ്മിക്കേണ്ടതായി വരുന്നു.

വേഗത ഏറിയ ട്രെയിനുകള്‍ക്ക് ഒരു എയര്‍ക്രാഫ്റ്റിനൊപ്പം വേഗത വരില്ലെങ്കിലും ആപേക്ഷികമായി പറയുകയാണെങ്കില്‍, ബാംഗ്ലുര്‍ പോലെ ഒരു ദൂരം കുറഞ്ഞ സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായത് ബുള്ളറ്റ് ട്രെയിന്‍ തന്നെയാവും എന്നതിന് യാതൊരുവിധ സംശയങ്ങള്‍ക്കുമിടമേകുന്നില്ല. കൊച്ചിയും ബാംഗ്ലൂരും തമ്മിലുള്ള ഏകദേശ ദൂരം 600 കിലോമീറ്ററാണ്. അതില്‍ 500 കിലോമീറ്റര്‍ ഒരു എയര്‍ക്രാഫ്റ്റ് വെറും 1 മണിക്കൂര്‍ കൊണ്ട് താണ്ടുമെങ്കിലും വിമാനത്താവളത്തില്‍ ചെക്കിംഗ് ഇന്നും മറ്റ് സുരക്ഷാ നടപടികള്‍ക്കുമായി 4-5 മണിക്കൂറുകള്‍ നഷ്ടപ്പെടുമ്പോള്‍ അതിവേഗ ട്രെയിനുകള്‍ വെറും 3 മണിക്കൂറില്‍ നിര്‍ദ്ദിഷ്ടസ്ഥലത്തെത്തി യാത്രയുടെ മൊത്തം സമയം ലാഭിക്കുന്നു. സമയം മാത്രമല്ല, പണവും!

(കടപ്പാട് : ഇന്ത്യന്‍ എക്സ്പ്രസ്സ്, ഗൂഗിള്‍)

4 comments:

:: niKk | നിക്ക് :: said...

ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാമോ നമ്മുടെ ഈ വിശാല കൊച്ചിയിലും ബുള്ളറ്റുകള്‍ ചീറിപ്പായുന്ന കാഴ്ച!

അതെ. അതിവിടെ സംഭവിക്കാന്‍ പോകുന്ന് എന്ന് തന്നെ വിശ്വസിക്കട്ടേ :)

പുതിയ പോസ്റ്റ് - ‘കൊച്ചിയിലും ബുള്ളറ്റ് ?!’

ഇതിലേയ്ക്കാവശ്യമുള്ള ഒരു ലിസ്റ്റ് കൊടുത്ത് ശരിയായ ലിങ്കുകള്‍ കണ്ടുപിടിക്കാന്‍ സഹായിച്ച പ്രിയപ്പെട്ട സുഹൃത്ത് സോനയ്ക്ക് നന്ദി അറിയിച്ചുകൊള്ളട്ടേ. :)

ടിന്റുമോന്‍ said...

അപ്പൊ കൊച്ചീലെ ഫ്ലാറ്റീ താമസിച്ച് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലം വരുന്നു.. ടാങ്ക്യു നിക്ക് (എനിക്ക്)

myexperimentsandme said...

നിക്കേ, നമ്മുടെ തീവണ്ടിയുടെ പരമാവധി വേഗത 100-110 ക്രിമി പെര്‍ മണിക്കൂറല്ലേ?

ജെ.ആര്‍ മാഗ്‌ലെവ് പരീക്ഷണം മാത്രം. പ്രാബല്യത്തില്‍ വരണമെങ്കില്‍ നല്ല സമയം പിടിക്കുമെന്ന് തോന്നുന്നു. വന്നാല്‍ ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും വേഗത അതിനാണ് (581 ക്രിമി പെര്‍ മണിക്കൂര്‍)-തൊട്ടു പിന്നില്‍ ഈയിടെ ഫ്രാന്‍സിലെ ടി.ജി.വി (മാഗ്‌ലെവല്ലാത്ത സാദാ) 570 ഓ മറ്റോ വന്നു, അതും പരീക്ഷണം മാത്രം. മാഗ്‌ലെവിന്റെ ടെക്‍നോളജി മൊത്തത്തില്‍ വേറെയാണ്. ലെവന്‍ പറക്കുകയാണ് യഥാര്‍ത്ഥത്തില്‍. അതിന് ബുള്ളറ്റ് ട്രെയിനിന്റെ ട്രാക്കുപോലും പറ്റില്ല, വേറേ വേണം. ഇവിടെ പറഞ്ഞിട്ടുണ്ട്.

ഷിന്‍‌കാന്‍‌സെനിന്റെ വേഗത 250-270 ക്രിമിയാണ് അതിന്റെ റഗുലര്‍ ഓട്ടത്തില്‍. സ്ഥിരമായി റെഗുലര്‍ ഓട്ടത്തില്‍ ആ വേഗതയുള്ളത് ലോകത്തില്‍ ഷിന്‍‌കാന്‍‌സെന്‍ ആണെന്ന് തോന്നുന്നു. ഫ്രാന്‍‌സിലെ ടി.ജി.വി പരീക്ഷണങ്ങളില്‍ ഷിന്‍‌കാന്‍‌സനിനെക്കാള്‍ വേഗത കൈവരിച്ചിട്ടുണ്ടെങ്കിലും റഗുലറായി ആ വേഗതയില്‍ ഓടുന്നുണ്ടോ എന്നറിയില്ല. ഷിന്‍‌കാന്‍‌സെന്നും പരീക്ഷണങ്ങളില്‍ 300 നപ്പുറം പോയിട്ടുണ്ട് എന്ന് തോന്നുന്നു.

Sona said...

കൊച്ചി വീണ്ടും താരമാകാന്‍ പോവുന്നു അല്ലെ നിക്ക്?