Monday, August 06, 2007

24 x 7 ഇനി ഇല്ല - ഒരു ഭീഷ്മശപഥം

അങ്ങനെ കാത്തുകാത്തിരുന്ന ദിവസം ശ്..റേ..ന്നിങ്ങെത്തി. ഇന്ന് ആഗസ്റ്റ് 6, 2007. ഞാന്‍ ഒരു ഭീഷ്മശപഥം അങ്ങ് പാസ്സാക്കി. ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ എപ്പോഴുമെന്നോട് ചോദിച്ചിരുന്ന, അസൂയയും കുശുമ്പും കലര്‍ന്ന ഒരു ചോദ്യമുണ്ടായിരുന്നു. “ഡാ നിക്കേ നീ എപ്പോഴും 24x7 ഓണ്‍ലൈന്‍ ഉണ്ടല്ലോ.” ഇനി മുതല്‍ അവര്‍ക്ക് അസൂയപ്പെടേണ്ടല്ലോ. കുശുമ്പും വേണ്ട. ഞാന്‍ 24x7 ഓണ്‍ലൈന്‍ സപ്പോര്‍ട്ടങ്ങ് നിര്‍ത്തി. (ഹിഹി ആരും നിര്‍ത്തിച്ചതല്ല ട്ടോ).

ഇനി മുതല്‍ നോ ഓര്‍ക്കൂട്ടിംഗ്, നോ ഗൂഗിള്‍ ടാക്കിംഗ്, നോ യാഹൂവിംഗ് വൈല്‍ ഐ ആം അറ്റ് ദി ഓഫീസ്. സോ, നാളെ മുതല്‍ ഓഫീസ് ടൈമില്‍ ഞാന്‍ ഓണ്‍ലൈന്‍ പോയിട്ട്, മൊബൈലില്‍ വരെ അവൈലബിള്‍ ആയിരിക്കില്ല. ആയതുകൊണ്ട്, പ്രിയ സുഹൃത്തുക്കളേ ഇതൊരു അറിയിപ്പായ് കണക്കാക്കി ഒരു പ്രതിഷേധ യോഗം വിളിച്ചു കൂട്ടി ഒരു ഹര്‍ത്താലും ആഹ്വാനം ചെയ്ത് വേണ്ടത് ചെയ്യും. ല്ലേ? പക്ഷേങ്കീ, രാജ്യകാര്യങ്ങളും ഹൌസ്ഹോള്‍ഡ് ഡ്യൂട്ടീസും മറ്റ് ഹോംവര്‍ക്കുകളുമൊന്നുമില്ലെങ്കില്‍, കൊട്ടാരത്തില്‍ നിന്ന് ഞാന്‍ മേല്‍പ്പറഞ്ഞവയിലൊക്കെ ഓണ്‍ലൈനായിരിക്കുന്നതാണ്.

അപ്പോ ല്ലാം പറഞ്ഞത് പോലെ... റ്റാറ്റാ ഫോര്‍ നൌ. ഗുഷ്നൈറ്റ് :)

- ലോകാ സമസ്താ സുഖിനോ ഭവന്തു -

[ദാണ്ടെ, ഇപ്പോള്‍ മാത്രം വൈകി ഉദിച്ച ബുദ്ധി, വിവേകം, തിരിച്ചറിവ് കാരണം വീണ്ടും എഡിറ്റ് പോസ്റ്റ് കൊടുത്തുള്ളില്‍ കയറി ഒരു കാര്യം കൂടി ആഡ് ചെയ്യുന്നു. ഇതെന്റെ 50 - ആം പോസ്റ്റായിരുന്നു!!!]

19 comments:

:: niKk | നിക്ക് :: said...

പുതിയ പോസ്റ്റ് - “24x7 ഇനി ഇല്ല - ഒരു ഭീഷ്മശപഥം“

അങ്ങനെ കാത്തുകാത്തിരുന്ന ദിവസം ശ്..റേ..ന്നിങ്ങെത്തി. ഇന്ന് ആഗസ്റ്റ് 6, 2007. ഞാന്‍ ഒരു ഭീഷ്മശപഥം അങ്ങ് പാസ്സാക്കി. 24x7 ഇനി ഇല്ല

:)

Manu said...

ആയുഷ്മാന്‍ ഭവ മിസ്റ്റര്‍ ശപഥ്!!! ശപഥത്തിനാണ് ആശംസ. രാജാവ്വിനു വേണേല്‍ അതിന്റെ ഒരു ഷെയര്‍ വച്ചോ :)

:: niKk | നിക്ക് :: said...

ആഹ്... ഒരു കാര്യം വിട്ടുപോയ്... ഇതെന്റെ 50-ആം പോസ്റ്റായിരുന്നു !!!

ക്ഷമീ... അതീ പോസ്റ്റില്‍ ആഡ് ചെയ്യുന്നു...ഇനിയും വൈകിയിട്ടില്ല... :P

പണിക്കന്‍ said...

അളിയാ ആശംസകള്‍... ചാറ്റിംഗ്‌ നിര്‍ത്തിയതിനല്ല 50ആം പോസ്റ്റിന്‌...

അഗ്രജന്‍... said...

:: niKk | നിക്ക് :: said...
“അങ്ങനെ കാത്തുകാത്തിരുന്ന ദിവസം ശ്..റേ..ന്നിങ്ങെത്തി...“

ശ്ശൊ... ആരാധകരുടെ മനസ്സറിയാന്‍ നിന്നെപ്പോലെ മിടുക്കന്‍സ് വേറേയില്ലാട്ടോ :)

കമ്പനിക്കും
നിനക്കും
പിന്നെ അന്‍പതാം പോസ്റ്റിനും
എല്ലാവിധ ആശംസകളും :)

ഓ.ടോ: ലവന്‍റെ കമ്പനിക്കിപ്പോ തോന്നിയ പുത്തി ലവന്‍റെ കുടുമത്തുള്ളോര്‍ക്കും തോന്നിപ്പിക്കണേ... :)

Dinkan-ഡിങ്കന്‍ said...

അമ്പതാശംസകള്‍ :)

മയൂര said...

ഇങ്ങിനെ ഒക്കെ തീരുമാനിക്കാന്‍ എന്തൂട്ടുണ്ടായി.....ങേ......

അന്‍പതാം പോസ്റ്റ്ന് എല്ലാവിധ ആശംസകളും :)

ഏ.ആര്‍. നജീം said...

വിനാശകാലേ..വിപരീത ബുദ്ധി...
ഹ ഹാ....അല്ലതെന്താപ്പ പറയ്യാ....

ശ്രീ said...

നിക്കേ... നിക്ക് നിക്ക്....
ഇതെങ്ങോട്ടു പോവുന്നു? ദിപ്പോ ന്താ പറ്റിയേ?

എന്തായാലും, അമ്പതാം പോസ്റ്റിന്‍ ആശംസകള്‍!!!

സാല്‍ജോҐsaljo said...

24x7x50=:)

ഞാന്‍ said...

ഇതെന്നാ പറ്റി നിക്കേ?.... ഇനി "പുതിയ പോസ്റ്റ് പരസ്യങ്ങള്‍" ഒക്കെ എങ്ങനെ ഇറക്കും?... പിന്നെ 'ഫാന്‍സ്' ഒക്കെ പാടു പെടില്ലേ.....????

കൃഷ്‌ | krish said...

നിക്കേ 50 മില്ലി ആശംസകള്‍.

സൂര്യോദയം said...

അമ്പതാശംസകള്‍ :-)

ഓണ്‍ ലൈന്‍ സപ്പോര്‍ട്ട്‌ ആരോ പൊളിച്ച മട്ടുണ്ടല്ലോ? ;-)

സുനീഷ് തോമസ് / SUNISH THOMAS said...

നന്നാവാന്‍ തീരുമാനിച്ചു എന്നു തലക്കെട്ട് ആവാം.
ആശംസകള്‍- അന്‍പതു വയസ്സ് സോറി പോസ്റ്റ് ആയതിന്.
:)

അപ്പു said...

ഹ..ഹ..ഹ....

അപ്പു said...

ഹ..ഹ..ഹ....

ഇത്തിരിവെട്ടം said...

അമ്പതാം പോസ്റ്റിനാശംസകള്‍...

KuttanMenon said...

അന്‍പതാം പോസ്റ്റിനാശംസകള്‍.
അയ്യോ നിക്ക് ചാറ്റിങ് നിര്‍ത്തിയോ. കഷ്ടമായിപ്പോയി.
ഞാന്‍ പോയി വേറേ ആ‍ളെ തപ്പട്ടെ.. ചാറ്റിലൂടെ തെറിവിളിക്കാന്‍...!!

മെലോഡിയസ് said...

ആശംസകള്‍..24x7 ഓണ്‍ലൈന്‍ നിര്‍ത്തി പോകുന്നതിനല്ലാ..അന്‍പതാമത്തെ പോസ്റ്റിന്.