Wednesday, June 06, 2007

ഇമ്മിണി വലിയൊരു മിടുക്കി

പേര്‌ : സുഷ്മ വര്‍മ്മ
വയസ്സ്‌ : 7
സ്ഥലം : ഉത്തര്‍ പ്രദേശ്‌
മാര്‍ക്കുകള്‍
ഹിന്ദി - 58
ഇംഗ്ലിഷ്‌ - 60
കണക്ക്‌ - 66
സയന്‍സ്‌ - 63
സോഷ്യല്‍ സയന്‍സ്‌ - 68
കമ്പ്യൂട്ടര്‍ - 39
ആകെ - 600 ഇല്‍ 354 മാര്‍ക്ക്‌

എങ്ങനെയുണ്ട്‌ ?

ഉത്തര്‍ പ്രദേശിലെ ഒരു ദിവസക്കൂലിക്കാരന്റെ പുത്രിയായ ഏഴു വയസ്സുകാരി സുഷ്മ ഭാരതത്തിലെ ആദ്യത്തെ പ്രായം കുറഞ്ഞ മെട്രിക്കുലേറ്റ്‌ ആയിരിക്കുന്നു. ഒമ്പതാം വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായ പാറ്റ്ന സ്വദേശി അവതാര്‍ തുളസിയാണ്‌ ആ സ്ഥാനം ഇതുവരെ കയ്യടക്കി വച്ചിരുന്നത്‌.

അച്ഛന്‍ തേജ്‌ ബഹാദുര്‍ വര്‍മ്മയ്ക്കും അമ്മ ച്ഛായയ്ക്കും അഭിമാനിക്കാനേറെയാണ്‌ അവരുടെ മക്കള്‍ നല്‍കിയിട്ടുള്ളത്‌. ആദ്യം മകന്‍ ശൈലേന്ദ്ര പതിനൊന്നാം വയസ്സില്‍ +2 പാസ്സായത്‌. ഇതാ ഇപ്പോള്‍ സുഷ്മയുടെ നേട്ടവും...

ഭാവുകങ്ങള്‍ സുഷ്മ ! നിനക്കിനിയുമേറെ നേട്ടങ്ങള്‍ കൊയ്യുവാനാകട്ടേ.

കടപ്പാട്‌ : പി.ടി.ഐ.

9 comments:

:: niKk | നിക്ക് :: said...

ഇമ്മിണി വലിയൊരു മിടുക്കി

അഥവ സുഷ്മ വര്‍മ്മ. വെറും 7 വയസ്സ്‌.ഭാരതത്തിലെ മെട്രിക്കുലേഷന്‍ പാസ്സായ ആദ്യത്തെ കുട്ടി. സുഷ്മയ്ക്കു എല്ലാ വിധ ഭാവുകങ്ങളും.

Praju and Stella Kattuveettil said...

ശരിക്കും മിടുക്കി കുട്ടിയാണല്ലൊ.. ഇവിടെ ഞാനൊക്കെ 15 വയസ്സില്‍ പത്തു പാസായതു തന്നെ വലിയ കാര്യം എന്നു വിചാരിച്ചിരിക്കുവാ..
മിടുക്കി കുട്ടിക്കെല്ലാ ഭാവുകങ്ങളും നേരുന്നു.

സുല്‍ |Sul said...

മിടുക്കി :)

ആഷ | Asha said...

മിടുമിടുക്കി

Rasheed Chalil said...

ഇമ്മിണി വല്യ മിടുക്കി.

തമനു said...

മിടുക്കി... :)

ഓടോ : നിക്കിനിപ്പൊ എത്ര വയസായി. ഇനിയെങ്കിലും പത്താം ക്ലാസ് ...

Pramod.KM said...

നിക്ക്,നല്ല വാറ്ത്ത തന്നെ.:)
കുട്ടികളുടെ മന:ശാസ്ത്രജ്ഞന്‍മാറ് എതിറ്ക്കുമെങ്കിലും..

Sona said...

മിടുക്കികുട്ടിയ്ക്ക് അഭിനന്ദനങ്ങള്‍ (അറയിച്ചേക്കണേ നിക്ക്)

ധ്വനി | Dhwani said...

ഇത്തിരി വ്യത്യസ്ഥമായ പോസ്റ്റ്.. വിവരം പടമുള്‍പ്പെടെ!! കൊള്ളാം...

(ബൈ ദ വേ, താങ്കള്‍ ബൂലോഗത്തെല്ലാവര്‍ക്കും ഒരു നാരങ്ങാമുട്ടായി എങ്കിലും കൊടുക്കേണ്ടതായിരുന്നു, ഈ സന്തോഷവാര്‍ത്ത പങ്കു വച്ചപ്പോള്‍.. സാരമില്ല ഇനിയിപ്പോ തമനു പറഞ്ഞതു സം ഭവിയ്ക്കുമ്പോള്‍, അല്ല എങ്ങാനും സം ഭവിച്ചാല്‍ ഈ കാര്യം മറക്കല്ലേ!!)