ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കാലുകൾ വീണ്ടും നിരത്തിലേക്ക്. ഇന്ന് സെക്ടർ 3 ലെ ഗാർഡനിലേക്കെത്തി. രാവിലത്തെ തണുപ്പിനെ വകവയ്ക്കാത്ത ആരോഗ്യസംരക്ഷകരെക്കൊണ്ട് ആ ഉദ്യാനം മുഖരിതമായിരുന്നു.
തണുത്ത കാറ്റിനെ വകഞ്ഞ് മാറ്റി ഞാൻ വേഗത്തിൽ നടന്നു. ആകെ നടന്നത് 5.5km. ശരാശരി വേഗത 9min 34sec ൽ 1km.
ഉദ്യാനത്തിലെ വ്യായാമം ചെയ്യുന്നതിനു വേണ്ടിയുള്ളിടത്ത് 100 പുഷപ്പുകൾ. അവിടെ ഒരു പേഴ്സണൽ റെക്കോർഡ് (PR) പിറന്നു. ഒറ്റ സെറ്റിൽ 40 എണ്ണം. നേരത്തെ അത് 30 ആയിരുന്നു. മിലിന്ദ് സോമന്റെ പുഷ് അപ്പ് ചലഞ്ച് ഏറ്റെടുക്കാമായിരുന്നെന്നവൾ പറയാറുണ്ട്. പക്ഷെ, എന്റെ എല്ലാ ചലഞ്ചും എന്നും എന്നോട് തന്നെ മാത്രമാണല്ലോ...
No comments:
Post a Comment